DCBOOKS
Malayalam News Literature Website
Monthly Archives

February 2024

നോവലെഴുത്തിലെ പരീക്ഷണങ്ങള്‍

സി.വി. ബാലകൃഷ്ണന്‍: ഇവിടെ പലരും കഥ പറച്ചിലിനുള്ള ഒരുപാധിയായി നോവലിനെ കാണാറുണ്ട്. അത്തരം നോവലുകള്‍ നമ്മുടെ ഭാഷയില്‍ മാത്രമല്ല, മറ്റ് ഭാഷകളിലും കാണാം. നമ്മുടെ ഭാഷയില്‍ സവിശേഷമായ ഘടന പുലര്‍ത്തിയിട്ടുള്ള ഒരു നോവല്‍ തകഴിയുടെ 'കയറാ'ണ്.…

ഫാദര്‍ സെബാസ്റ്റ്യന്‍ കാപ്പന്‍ ജന്മശതാബ്ദി ആഘോഷം മാര്‍ച്ച് രണ്ടിന്

ഫാദര്‍ സെബാസ്റ്റ്യന്‍ കാപ്പന്‍ ജന്മശതാബ്ദി ആഘോഷം മാര്‍ച്ച് രണ്ട് ശനിയാഴ്ച രാവിലെ 10 മുതല്‍ കൊച്ചി ഭാരത് ടൂറിസ്റ്റ് ഹോമില്‍ നടക്കും. ഡോ.ഗീവര്‍ഗീസ് കൂറിലോസ് മുഖ്യ പ്രഭാഷണം നടത്തും. 'ഫാസിസ്റ്റ് വിരുദ്ധ പ്രതിരോധവും പ്രതിസംസ്‌കൃതിയും' എന്ന…

നീല്‍സണ്‍ ബുക്ക് സ്‌കാന്‍; ഇന്ത്യയിലെ ടോപ്പ് സെല്ലേഴ്സില്‍ ആദ്യപത്തിൽ ഒന്നാംസ്ഥാനം ഉൾപ്പെടെ മൂന്ന്…

'നീല്‍സണ്‍ ബുക്ക് സ്‌കാന്‍' ഇന്ത്യയിലെ ടോപ്പ് സെല്ലേഴ്സില്‍ ആദ്യ പത്തിൽ ഇടംനേടി മൂന്ന് ഡി സി ബുക്സ് പുസ്തകങ്ങൾ. 'ഏറ്റവും വലിയ മോഹത്തെക്കാള്‍ വലിയ ഒരിഷ്ടത്തിന്', അഖില്‍ പി ധര്‍മ്മജന്റെ ‘റാം C/O ആനന്ദി’  , എന്‍ മോഹനന്റെ  ‘ഒരിക്കല്‍‘ എന്നിവ…

അധിവര്‍ഷദിനം

ഫെബ്രുവരി മാസത്തില്‍ 29 ദിവസം വരുന്നുവെങ്കില്‍ ആ 29-ാം ദിനത്തിന് അധിവര്‍ഷം എന്ന് പറയുന്നു . നാല് വര്‍ഷം കൂടുമ്പോള്‍ മാത്രമാണ് ഫെബ്രുവരി മാസത്തില്‍ 29 ദിവസം വരുന്നത്.

‘മിണ്ടാട്ടം’ ഓർമ്മകളുടെ ‘കൊണ്ടാട്ടം’

ഇവിടെ വിനോദ് എഴുതിയ പുസ്തകം ""മിണ്ടാട്ടം""വായിക്കുമ്പോൾ , ഓർമ്മക്കുറിപ്പിൽ പുരളുന്നതും , തെളിയുന്നതും, നല്ല ചെറുകഥയും , പിന്നെ തിരക്കഥയുടെ സംക്ഷിപ്തവും ഒക്കെ ആയി തോന്നാം. ഒറ്റയിരുപ്പിൽ വായിക്കാവുന്ന കുറിപ്പുകൾ,കണ്ടതും കേട്ടതും, അറിഞ്ഞതും…

അയനം- എ അയ്യപ്പന്‍ കവിതാപുരസ്‌കാരസമര്‍പ്പണം ഫെബ്രുവരി 29ന്

മലയാളത്തിന്‍റെ പ്രിയകവി എ.അയ്യപ്പന്‍റെ ഓര്‍മ്മയ്ക്കായി അയനം സാംസ്കാരികവേദി ഏര്‍പ്പെടുത്തിയ പന്ത്രണ്ടാമത് അയനം – എ.അയ്യപ്പന്‍ കവിതാപുരസ്കാരം ഫെബ്രുവരി 29ന് പട്ടാമ്പി ശ്രീ നീലകണ്ഠ സംസ്‌കൃത കോളേജില്‍ നടക്കുന്ന കവിതയുടെ കാര്‍ണിവലില്‍ പ്രശസ്ത…

ദേശീയ ശാസ്ത്രദിനം

നോബല്‍ സമ്മാനം നേടിയ ആദ്യ ഇന്ത്യന്‍ ശാസ്ത്രജ്ഞനായ സി വി രാമന്‍ 1928 ഫെബ്രുവരി 28-നാണ് സമ്മാനാര്‍ഹമായ രാമന്‍ ഇഫക്റ്റ് കണ്ടെത്തിയത്. ആ ദിനത്തിന്റെ ഓര്‍മ്മ പുതുക്കാനായി ഫെബ്രുവരി 28 ഇന്ത്യയില്‍ ദേശീയ ശാസ്ത്ര ദിനമായി ആഘോഷിക്കപ്പെടുന്നു.

ചന്ദ്രശേഖർ ആസാദ് എന്ന ഇന്ത്യന്‍ വിപ്ലവകാരി

ബ്രിട്ടീഷ് ഗവണ്മെന്റിന്റെ നിരോധനനിയമം ലംഘിച്ച കുറ്റത്തിനു ശിക്ഷിക്കപ്പെട്ടുകൊണ്ട് പതിന്നാലാമത്തെ വയസ്സിലാണ് ചന്ദ്രശേഖർ ആസാദ് ദേശീയ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിലേക്കു കടന്നുവന്നത്. പ്രായപൂർത്തി ആയിട്ടില്ലാത്തതുകൊണ്ട് നിയമം ലംഘിച്ച ആ ബാലനെ…

ഗസൽ ഗായകൻ പങ്കജ് ഉദാസ് അന്തരിച്ചു

പ്രശസ്ത ഗസൽ ഗായകൻ പങ്കജ് ഉദാസ് (72) )അന്തരിച്ചു.  2006 ൽ കേന്ദ്ര സർക്കാർ അദ്ദേഹത്തെ പത്മശ്രീ പുരസ്കാരം  നൽകി ആദരിച്ചിട്ടുണ്ട്. 1951 മെയ് 17ന് ഗുജറാത്തിലെ രാജ്കോട്ടിനടുത്തുള്ള ജേത്പൂരിൽ ഒരു ജമീന്ദാർ കുടുംബത്തിലാണ്‌ പങ്കജ് ഉദാസിന്റെ ജനനം.…

നിങ്ങളുടെ മരണദിനം എത്ര ഭയാനകമാകുമെന്ന്…

നിങ്ങളുടെ മരണദിനം എത്ര ഭയാനകമാകുമെന്ന് ചിന്തിച്ച് നോക്കൂ, മറ്റുള്ളവര്‍ പലതും പറയുകയും സംസാരിക്കുകയും ചെയ്യും, പക്ഷേ നിങ്ങള്‍ക്ക് പ്രതികരിക്കാനോ വാദിക്കാനോ കഴിയില്ല- രാജാറാം മോഹന്‍ റോയ്

ജാതിയും നിയമവും

കാലങ്ങള്‍ ഏറെ കഴിഞ്ഞിട്ടും ദലിതര്‍ ഇപ്പോഴും ദലിതരായി തുടരുന്നു. മതപരിവര്‍ത്തനംപോലും അവരുടെ സാമൂഹ്യപദവിയില്‍ മാറ്റം വരുത്തിയില്ല. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു? തൊട്ടുകൂടാത്തവരായും തീണ്ടിക്കൂടാത്തവരായും ദൃഷ്ടിയില്‍ പെട്ടാല്‍…

ഭാസ്‌കരകവിതയുടെ പ്രണയ-സമരകിരണങ്ങള്‍

പ്രകൃതിബദ്ധമായ പ്രണയം അതിന്റെ സമസ്തഋതുഭംഗികളോടും കൂടി പൂത്തുലഞ്ഞുവിലസുന്ന വസന്തോത്സവമായി പി. ഭാസ്‌കരന്റെ കാവ്യലോകം മലയാളമനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. അതില്‍ പി. ഭാസ്‌കരന്റെ അനശ്വരങ്ങളായ പ്രണയഗാനങ്ങളും ഉള്‍പ്പെടും. ആ…

നീല്‍സണ്‍ ബുക്ക്‌സ്‌കാന്‍ ; ഇന്ത്യയിലെ ടോപ്പ് സെല്ലേഴ്സില്‍ ആദ്യ അന്‍പതില്‍ ഇടം നേടി ‘റാം c/o…

നീല്‍സണ്‍ ബുക്ക്സ്‌കാന്‍ ഇന്ത്യയിലെ ടോപ്പ് സെല്ലറുകളുടെ പട്ടികയില്‍ ആദ്യ അന്‍പതില്‍ ഇടം നേടി ടി ഡി രാമകൃഷ്ണന്റെ 'ഫ്രാന്‍സിസ് ഇട്ടിക്കോര'യും അഖില്‍ പി ധര്‍മ്മജന്റെ ‘റാം C/O ആനന്ദി’ യും. ഇന്ത്യയിലെ വിവിധ ഭാഷകളില്‍ രചിക്കപ്പെടുന്ന കൃതികളില്‍…

എം.കൃഷ്ണന്‍ നായരുടെ ചരമവാര്‍ഷികദിനം

36 വര്‍ഷത്തോളം തുടര്‍ച്ചയായി അദ്ദേഹം എഴുതിയ സാഹിത്യവാരഫലം ഒരുപക്ഷേ ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ കാലം പ്രസിദ്ധീകരിച്ച സാഹിത്യപംക്തി ആയിരിക്കും. മലയാള നാട് വാരികയിലാണ് അദ്ദേഹം തന്റെ പംക്തി എഴുതിത്തുടങ്ങിയത്.

റഹിമും രാമനും: മണമ്പൂര്‍ രാജന്‍ബാബു എഴുതിയ കവിത

പുതിയ ക്ഷേത്രത്തില്‍ ഉറക്കംകിട്ടാതെ ഞെരിപിരി കൊള്‍കേ നടുങ്ങുന്നു രാമന്‍ ക്ഷേത്രപീഠത്തിന്നടിയില്‍ മസ്ജിദിന്റെ തകര്‍ന്ന ശബ്ദത്തില്‍ ഒരു വാങ്കുവിളി...

ശ്രീ എമ്മിന്റെ ‘യോഗ നിരീശ്വർക്കും’ പ്രകാശനം ചെയ്തു

ശ്രീ എമ്മിന്റെ ‘ യോഗ നിരീശ്വർക്കും ‘ എന്ന പുസ്തകം മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു.  രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജിയും ശ്രീ എമ്മിന്റെ നേതൃത്വത്തിലുള്ള ഇൻറർനാഷണൽ യോഗ റിസർച്ച് ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച അന്താരാഷ്ട്ര…

‘നിനക്കായി പ്രണയപൂര്‍വ്വം’…പ്രിയപ്പെട്ടവർക്ക് കത്തെഴുതൂ, സമ്മാനം നേടൂ

പ്രണയലേഖനങ്ങൾക്ക് അന്നും  ഇന്നും എന്നും മാധുര്യം ഏറെയാണ്. കാലം എത്രകഴിഞ്ഞാലും സ്വന്തം കൈപ്പടയിൽ പ്രിയപ്പെട്ടവർക്കായി കുറിക്കുന്ന ഓരോ വരികളും അത്രയേറെ ഹൃദ്യമായിരിക്കും. കത്തെഴുത്തു മാറി വാട്സാപ്പൊക്കെ  വന്നെങ്കിലും ഒരു പ്രണയലേഖനം…

ടി. രാമലിംഗംപിള്ളയുടെ നിഘണ്ടു

ഒരു അത്ഭുത നിഘണ്ടുവിനെപ്പറ്റിയാണ്, പറയാന്‍ പോകുന്നത്. ഇന്ത്യയില്‍തന്നെ ഏറ്റവും പ്രശസ്തമായ ദ്വിഭാഷാ നിഘണ്ടു. ടി. രാമലിംഗംപിള്ള (1880-1968) എന്ന മഹാപണ്ഡിതനാണ്, ഇംഗ്ലീഷ്-ഇംഗ്ലീഷ്-മലയാളം നിഘണ്ടു തയ്യാറാക്കിയത്. ഇംഗ്ലീഷ്, മലയാളം, തമിഴ്,…

സ്വതന്ത്രലോകം

സന്തോഷം വന്നാലും ദേഷ്യം വന്നാലും ഞാന്‍ നൃത്തം ചെയ്യും. ഈയിടെയായി ഞാന്‍ ഒരുപാട് നൃത്തം ചെയ്യാറുണ്ട്. കാരണം, ഇന്ത്യയുടെ ഇന്നത്തെ അവസ്ഥ എന്നെ രോഷാകുലയാക്കുന്നു. സ്വതന്ത്രയാകാന്‍ ആഗ്രഹിക്കുമ്പോഴും നിരാശ തോന്നുമ്പോഴുമൊക്കെ ഞാന്‍ നൃത്തം…

‘നിനക്കായി പ്രണയപൂര്‍വ്വം’; സ്‌പെഷ്യല്‍ സമ്മാനത്തിനായി തിരഞ്ഞെടുക്കപ്പെട്ടവര്‍

'നിനക്കായി പ്രണയപൂര്‍വ്വം' ഫെബ്രുവരി 9 മുതല്‍ 15 വരെ ബുക്ക് വൗച്ചര്‍ റെഡീം ചെയ്തവരില്‍ നിന്നും സ്‌പെഷ്യല്‍ സമ്മാനത്തിനായി തിരഞ്ഞെടുക്കപ്പെട്ടവര്‍

മൗലാന അബുല്‍ കലാം ആസാദിന്റെ ചരമവാര്‍ഷികദിനം

തത്വശാസ്ത്രം, ജ്യാമിതി, കണക്ക്, ആള്‍ജിബ്ര തുടങ്ങിയ വിഷയങ്ങള്‍ അദ്ദേഹം വീട്ടില്‍ നിന്നു തന്നെ കരഗതമാക്കി. പിതാവും കഴിവുറ്റ അധ്യാപകരും അദ്ദേഹത്തിന് വിജ്ഞാനം പകര്‍ന്നു നല്‍കി.

‘പ്രണയകാമസൂത്രം-ആയിരം ഉമ്മകള്‍’; പുസ്തകചര്‍ച്ച നടന്നു

സി എസ് ചന്ദ്രികയുടെ ‘പ്രണയകാമസൂത്രം-ആയിരം ഉമ്മകള്‍’ എന്ന പുസ്തകത്തെ മുന്‍നിര്‍ത്തി പുരോഗമന കലാസാഹിത്യ സംഘം കൂറ്റനാട് യൂണിറ്റും ജനകീയ വായനശാല കൂറ്റനാടും ചേര്‍ന്ന് സംഘടിപ്പിച്ച പുസ്തകചര്‍ച്ചയിൽ പുസ്തകത്തെ അധികരിച്ച് ജയശ്രീ ഷോര്‍ട്ട് ഫിലിം…

മലയാളിയുടെ മനസ്സിലെന്ത്?

അശാന്തവും ദു:ഖപൂരിതവുമായ ആന്തരിക ലോകത്തെ പേറി നടക്കുന്നവരാണ് മലയാളികളെന്ന നിരീക്ഷണത്തോടെയാണ് റ്റിസി മറിയം തോമസ് മലയാളിയുടെ മനോലോകം എന്ന പുസ്തത്തിലേക്ക് വായനക്കാരെ ക്ഷണിക്കുന്നത്.  മലയാളിയുടെ ആന്തരികലോകത്തെ സാന്ത്വനിപ്പിക്കാനും…

അന്താരാഷ്ട്ര മാതൃഭാഷാദിനം

ലോകത്തുള്ള ഏഴായിരത്തോളം ഭാഷകളില്‍ പകുതിയോളം ഇന്ന് നാമാവശേഷമായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ ദുരവസ്ഥയില്‍നിന്നുള്ള മോചനം ലക്ഷ്യമാക്കി, ലോകത്തിലെ മാതൃഭാഷകള്‍ പ്രത്യേകിച്ച് ന്യൂനപക്ഷത്തിന്റെ ഭാഷകള്‍ അംഗീകരിക്കുന്നതിനും…

തമ്മിൽ പിണങ്ങുവാൻ പിന്നെയുമിണങ്ങുവാൻ…

തമ്മിൽ പിണങ്ങുവാൻ പിന്നെയുമിണങ്ങുവാൻ പാടുവാൻ പഞ്ചാരക്കയ്‌പേറെയിഷ്ടമെന്നോതുവാൻ കരയുവാൻ പൊരുതുവാൻ ചേരുവാൻ ചുണ്ടത്തിരുന്നു ചൂണ്ടിത്തന്ന-- നന്മയാണമ്മമലയാളം -കുരീപ്പുഴ ശ്രീകുമാർ/ അമ്മമലയാളം ഫെബ്രുവരി 21- അന്താരാഷ്ട്ര മാതൃഭാഷാദിനം