DCBOOKS
Malayalam News Literature Website
Monthly Archives

February 2024

എന്റെ ‘ഖയാൽ’ ഞാനറിഞ്ഞ ചില മനുഷ്യരെക്കുറിച്ചുള്ള ഓർമകളാണ്: ഫർസാന

ഖയാൽ എന്ന വാക്കിന് ഈ മട്ടിൽ പല വ്യാഖ്യാനങ്ങളാവാം. എന്റെ ഖയാൽ നിജമാണോ അല്ലയോ എന്നറിയാത്ത പോലെ ഞാനറിഞ്ഞ ചില മനുഷ്യരെക്കുറിച്ചുള്ള ഓർമകളാണ്. പൊള്ളല്ലാത്ത ചില ജീവിത മുഹൂർത്തങ്ങളെ നാട്യങ്ങളില്ലാതെ എഴുതാൻ ശ്രമിക്കുകയാണ് ഞാൻ ഈ പുസ്തകം വഴി ചെയ്തത്.

എ. ആര്‍. രാജരാജവര്‍മ്മയുടെ ജന്മവാര്‍ഷികദിനം

കേരളപാണിനീയം, വൃത്തമഞ്ജരി, ഭാഷാഭൂഷണം, സാഹിത്യസാഹ്യം, തുടങ്ങിയ ഭാഷയിലെ ആധികാരികഗ്രന്ഥങ്ങളുടെ കര്‍ത്താവാണ് രാജരാജവര്‍മ്മ. ആംഗലേയസാമ്രാജ്യം, മണിദീപിക, മലയവിലാസം, എന്നിവയാണ് മറ്റ് പ്രധാനകൃതികള്‍

പൗലോ കൊയ്‌ലോയുടെ ‘മക്തൂബ്’ ; പ്രീബുക്കിങ് ആരംഭിച്ചു

'ആല്‍കെമിസ്റ്റി' ന്റെ രചയിതാവ് പൗലോ കൊയ്‌ലോയുടെ പുസ്തകം 'മക്തൂബ്' -ന്റെ പ്രീബുക്കിങ് ആരംഭിച്ചു. ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെയും ഡി സി/കറന്റ് പുസ്തകശാലയിലൂടെയും നിങ്ങളുടെ കോപ്പികള്‍ പ്രീബുക്ക് ചെയ്യാം.

യുദ്ധവും സ്ത്രീകളും

ഉര്‍വശി ബൂട്ടാലിയ: സ്വകാര്യജീവിതത്തില്‍ സംഭവിക്കുന്നതും യുദ്ധമുഖത്ത് സംഭവിക്കുന്നതുമായ കാര്യങ്ങള്‍ തമ്മില്‍, സ്വാധീനത്തിന്റെ കാര്യത്തിലും പങ്കാളിത്തത്തിന്റെ കാര്യത്തിലും ബന്ധമുണ്ട് എന്ന് കാണാം. ആരാണ് ഇതിന്റെയൊക്ക ഉത്തരവാദിത്വം വഹിക്കുക…

കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്റെ ജന്മവാര്‍ഷികദിനം

ആധുനിക മലയാള ഗദ്യത്തിന്റെ ജനയിതാവ്, പ്രചാരകന്‍, മലയാളത്തിലെ വിമര്‍ശന സാഹിത്യത്തിന്റെ പ്രോദ്ഘാടകന്‍ എന്നെല്ലാം വിശേഷിപ്പിക്കപ്പെടുന്ന സാഹിത്യകാരനായിരുന്നു കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍.

‘പ്രണയകാമസൂത്രം-ആയിരം ഉമ്മകള്‍’; പുസ്തകചര്‍ച്ച ഫെബ്രുവരി 19ന്

സി എസ് ചന്ദ്രികയുടെ 'പ്രണയകാമസൂത്രം-ആയിരം ഉമ്മകള്‍' എന്ന പുസ്തകത്തെ മുന്‍നിര്‍ത്തി പുരോഗമന കലാസാഹിത്യ സംഘം കൂറ്റനാട് യൂണിറ്റും ജനകീയ വായനശാല കൂറ്റനാടും ചേര്‍ന്ന് സംഘടിപ്പിക്കുന്ന പുസ്തകചര്‍ച്ച 2024 ഫെബ്രുവരി 19 തിങ്കളാഴ്ച വൈകുന്നേരം 4.30ന്…

അക്ബര്‍ മാഷിനെക്കുറിച്ചുള്ള ഓര്‍മ്മകളില്‍ നിന്ന്: കെ ആര്‍ മീര എഴുതുന്നു

മാഷിന്റെ തമാശകളില്‍ കല്മഷമില്ല. കാവ്യഭംഗിയും നാടകീയതയും തികഞ്ഞ നര്‍മ്മമേയുള്ളൂ. എല്ലാത്തിലുമേറെ, അതേ നാണയത്തില്‍ തിരിച്ചടിച്ചാലും ഉത്തരം മുട്ടിച്ചാലും മാഷിന് സാധാരണ പുരുഷന്മാരില്‍ കാണുന്ന ഈഗോ പ്രശ്‌നമൊന്നുമില്ല. നല്ല ഫലിതം കേട്ടാല്‍, അതു…

‘കടലാസ്സു പക്കികള്‍’; പുസ്തകചര്‍ച്ച നടന്നു

തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില്‍ നടന്ന ഡി സി ബുക്‌സ് MEET THE AUTHOR പരിപാടിയില്‍ രാജ് നായര്‍, ഡോ.യു. നന്ദകുമാര്‍, ജേക്കബ് ഏബ്രഹാം എന്നിവര്‍ പങ്കെടുത്തു. രാജ് നായരുടെ 'കടലാസ്സു പക്കികള്‍' എന്ന പുസ്തകത്തെക്കുറിച്ചുള്ള ചര്‍ച്ചയും…

അക്ബര്‍ കക്കട്ടിലിന്റെ ചരമവാര്‍ഷികദിനം

ശമീല ഫഹ്മി, അദ്ധ്യാപക കഥകള്‍, ആറാം കാലം, നാദാപുരം, മൈലാഞ്ചിക്കാറ്റ്, 2011-ലെ ആണ്‍കുട്ടി, ഇപ്പോള്‍ ഉണ്ടാകുന്നത്, പതിനൊന്ന് നോവലൈറ്റുകള്‍, മൃത്യുയോഗം, സ്ത്രൈണം, വടക്കുനിന്നൊരു കുടുംബവൃത്താന്തം, സ്‌കൂള്‍ ഡയറി, സര്‍ഗ്ഗസമീക്ഷ, വരൂ അടൂരിലേയ്ക്ക്…

‘മണ്‍കുഞ്ഞ്’ ; ടി പ്രശാന്ത്കുമാര്‍ എഴുതിയ കഥ

പാതിരാവില്‍ ദൈവക്കോലമഴിച്ചാല്‍ ദൈവം മനുഷ്യനാവും. റാക്കു ചാരായത്തിന്റെ ഉന്മാദത്തില്‍ ശരീരത്തിലേക്കിഴയുന്നത് ദൈവമാണോ മനുഷ്യനാണോയെന്ന് ഭാനുമതിക്ക് എപ്പോഴും സന്ദേഹമായിരുന്നു

പ്രണയമേ നന്ദി: ഡോ.ബി. പത്മകുമാര്‍

പ്രണയം ഊര്‍ജമാണ്. ജീവിതത്തിനു ചടുലതയും വേഗവും സമ്മാനിക്കുന്ന ചാലകശക്തിയാണ് അനശ്വരപ്രണയം. ഫസ്റ്റ്ഗിയറില്‍നിന്ന് ടോപ് ഗിയറിലേക്കു വണ്ടി കുതിച്ചുപായുന്നതുപോലെ പ്രതിബിംബങ്ങളെ തട്ടിത്തെറിപ്പിച്ച്, വിഷാദത്തിന്റെ മൂടുപടം ഊരിയെറിഞ്ഞ്, ജീവിതത്തെ…

എം നിസ്സാർ സാഹിത്യപുരസ്കാരം രാജേഷ് ബീ സി ക്ക്

പടിഞ്ഞാറേ കല്ലട. ഇ .എം.എസ് ഗ്രന്ഥശാല എം നിസ്സാർ പഠന കേന്ദ്രം നല്കുന്ന എം.നിസ്സാർ സാഹിത്യ പുരസ്കാരം 2023 രാജേഷ് ബീ സി-യുടെ 'നദി മുങ്ങി മരിച്ച നഗരം'  എന്ന കവിതാ സമാഹാരത്തിന്.

അഴകത്ത് പത്മനാഭക്കുറുപ്പിന്റെ ജന്മവാര്‍ഷികദിനം

മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത മഹാകാവ്യമായ രാമചന്ദ്രവിലാസത്തിന്റെ രചയിതാവായ അഴകത്ത് പത്മനാഭക്കുറുപ്പ് ചവറ തെക്കുംഭാഗത്ത് അഴകത്ത് തറവാട്ടില്‍ നാരായണന്‍ എമ്പ്രാന്തിരിയുടേയും കൊച്ചുകുഞ്ഞമ്മയുടേയും മകനായി 1869 ഫെബ്രുവരി 15-ന് ജനിച്ചു

തണല്‍വിരിച്ച സ്‌നേഹങ്ങള്‍: ഭാഗ്യലക്ഷ്മി

അങ്ങനെ എനിക്കുമുണ്ടായി ഒരു പ്രണയം. മോഹനസുന്ദര സ്വപ്നങ്ങള്‍ പൂവിടുന്ന കൗമാരത്തിലോ പ്രണയം തീവ്ര ആവേഗം സൃഷ്ടിക്കുന്ന യൗവനത്തിലോ ആയിരുന്നില്ല അതെന്നില്‍ വന്നുചേര്‍ന്നത്. എല്ലാ തുണയും തണലും നഷ്ടപ്പെട്ടുനില്‍ക്കുന്ന മധ്യവയസ്സിലായിരുന്നു ഞാനൊരു…

അയനം – എ.അയ്യപ്പന്‍ കവിതാപുരസ്കാരം അനിത തമ്പിക്ക്

തൃശ്ശൂര്‍: മലയാളത്തിന്‍റെ പ്രിയകവി എ.അയ്യപ്പന്‍റെ ഓര്‍മ്മയ്ക്കായി അയനം സാംസ്കാരികവേദി ഏര്‍പ്പെടുത്തിയ പന്ത്രണ്ടാമത് അയനം - എ.അയ്യപ്പന്‍ കവിതാപുരസ്കാരത്തിന് ഡി സി ബുക്സ് പ്രസിദ്ധീകരിച്ച അനിത തമ്പിയുടെ മുരിങ്ങ വാഴ കറിവേപ്പ് എന്ന കവിതാസമാഹാരം…

Meet the Author; റ്റിസി മറിയം തോമസ് പങ്കെടുക്കുന്നു

ലിംഗബോധം, സദാചാരം, പ്രണയം, പ്രത്യുത്പാദനാവകാശം, ശരീരരാഷ്ട്രീയം, കോവിഡാനന്തര സാമൂഹികപരിണാമം തുടങ്ങിയ വിഷയങ്ങളിൽ കഴിഞ്ഞ ഒരു പതിറ്റാണ്ടിൽ മലയാളി മുന്നോട്ടും പിന്നോട്ടും നടന്ന ദൂരങ്ങളെ സാമൂഹികമനശ്ശാസ്ത്രത്തിന്റെ കാഴ്ചപ്പാടിലൂടെ വിശകലനം…

മലയാളം മിഷൻ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ശ്രീകാന്ത് താമരശ്ശേരി രചിച്ച കടൽ കടന്ന കറിവേപ്പുകൾക്ക് മികച്ച പ്രവാസി കവിത സമാഹാരത്തിനുള്ള 25,000 രൂപയും ഫലകവും പ്രശസ്‌തി പത്രവുമടങ്ങുന്ന മലയാളം മിഷൻ പ്രവാസി സാഹിത്യ പുരസ്‌കാരം ലഭിച്ചു. വലയങ്ങൾ എന്ന കവിതാസമാഹാരം രചിച്ച ശ്രീജ സരസ്വതിക്ക്…

ഞാനൊരു മെഴുകുതിരി

എന്നെക്കുറിച്ച് എന്റെ സ്വന്തം വിചാരം എന്താണെന്ന് വച്ചാല്‍ ഞാനൊരു മെഴുകുതിരിപോലെയാണ്. സ്വയം കത്തുന്നു. ഉരുകി ഉരുകി ഞാന്‍ ഒന്നുമല്ല ഇന്ന്. പക്ഷേ, ഞാന്‍ വെളിച്ചം നല്‍കി. അത് കുടുംബത്തിന് മാത്രമാണ്. പലരും പറയും ഇവര്‍ പൈസ ഒക്കെ ഉണ്ടാക്കി…

അവളിലേക്കുള്ള വഴിയും ചില വളവുതിരിവുകളും: മനോജ് കുറൂര്‍

പ്രേമിച്ചിട്ടുണ്ട് പലരെയും. പറയാതെ പോയതും അറിഞ്ഞില്ലെന്നു നടിച്ചതും പാതിവഴിയില്‍ നിര്‍ത്തിയതും പേടിച്ചു പിന്‍വലിഞ്ഞതുമൊക്കെയായി പലതും. ഒരു സ്‌മൈലികൊണ്ടുപോലും പ്രേമം സ്ഥാപിച്ചെടുക്കാവുന്ന ഇക്കാലത്ത് അന്നത്തെ ആവിഷ്‌കാരപ്രതിസന്ധികള്‍ പറഞ്ഞാല്‍…

അക്ബര്‍ കക്കട്ടില്‍ അനുസ്മരണവും പുരസ്‌കാര സമര്‍പ്പണവും ഫെബ്രുവരി 17ന്

സാഹിത്യകാരൻ അക്ബർ കക്കട്ടിൽ അനുസ്മരണവും പുരസ്കാരദാനവും ഫെബ്രുവരി 17 ശനിയാഴ്ച വൈകുന്നേരം  നാലിന് കുറ്റ്യാടി എം.ഐ.യു.പി.സ്കൂളിൽ നടക്കും. മനോജ് ജാതവേദരുടെ ‘മാന്ത്രികനായ മാൻഡ്രേക്ക്’ എന്ന ചെറുകഥാസമാഹാരമാണ് പുരസ്കാരത്തിനർഹമായത്.  രണ്ട് മണിക്ക്…

‘നിനക്കായി പ്രണയപൂര്‍വ്വം’…പ്രിയപ്പെട്ടവർക്ക് കത്തെഴുതൂ, സമ്മാനം നേടൂ

പ്രണയലേഖനങ്ങൾക്ക് അന്നും  ഇന്നും എന്നും മാധുര്യം ഏറെയാണ്. കാലം എത്രകഴിഞ്ഞാലും സ്വന്തം കൈപ്പടയിൽ പ്രിയപ്പെട്ടവർക്കായി കുറിക്കുന്ന ഓരോ വരികളും അത്രയേറെ ഹൃദ്യമായിരിക്കും. കത്തെഴുത്തു മാറി വാട്സാപ്പൊക്കെ  വന്നെങ്കിലും ഒരു പ്രണയലേഖനം…

അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ… ഓര്‍മ്മകളില്‍ ഒഎന്‍വി

മലയാളത്തിലെ ആധുനികകവിതയ്ക്കു ഭാവുകത്വപരമായ പൂര്‍ണ്ണത നല്‍കുന്നതിലും കവിതയെ സാധാരണ ജനങ്ങളിലെത്തിക്കുന്നതിനും മുന്നില്‍ നിന്നവരില്‍ പ്രമുഖനായിരുന്നു അദ്ദേഹം.

വനിതകളും സംവരണവും

ബില്ലിനെ എങ്ങനെയാണ് നാമകരണം ചെയ്തിരിക്കുന്നത്? 'നാരി ശക്തി വന്ദന്‍ അഥീനിയം'. 'വന്ദന്‍ അഥീനിയം' സ്ത്രീ ശക്തിയെ നമ്മള്‍ ആരാധിക്കുകയാണ് എന്ന് ബില്ലില്‍ പറയുന്നു. ഇതാണ് ബില്ല്. പക്ഷേ, ഞങ്ങള്‍ക്ക് ആരാധന ആവശ്യമില്ല. പുരുഷാധിപത്യ, മനുവാദപരമായ…