DCBOOKS
Malayalam News Literature Website

Meet the Author; റ്റിസി മറിയം തോമസ് പങ്കെടുക്കുന്നു

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സൈക്കോളജി വിഭാഗം സംഘടിപ്പിക്കുന്ന ‘Meet the Author’ പരിപാടിയില്‍ ‘മലയാളിയുടെ മനോലോകം’ എന്ന Textഏറ്റവും പുതിയ പുസ്തകത്തിന്റെ എഴുത്തുകാരി റ്റിസി മറിയം തോമസ് അതിഥിയായി എത്തുന്നു. ഫെബ്രുവരി 16 വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണി മുതല്‍ നാല് വരെ സിഎച്ച്എംകെ ലൈബ്രറി സെമിനാര്‍ ഹാളിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

ലിംഗബോധം, സദാചാരം, പ്രണയം, പ്രത്യുത്പാദനാവകാശം, ശരീരരാഷ്ട്രീയം, കോവിഡാനന്തര സാമൂഹികപരിണാമം തുടങ്ങിയ വിഷയങ്ങളിൽ കഴിഞ്ഞ ഒരു പതിറ്റാണ്ടിൽ മലയാളി മുന്നോട്ടും പിന്നോട്ടും നടന്ന ദൂരങ്ങളെ സാമൂഹികമനശ്ശാസ്ത്രത്തിന്റെ കാഴ്ചപ്പാടിലൂടെ വിശകലനം ചെയ്യുന്ന പുസ്തകമാണ് റ്റിസി മറിയം തോമസിന്റെ ‘മലയാളിയുടെ മനോലോകം’ . ഡി സി ബുക്‌സാണ് പ്രസാധനം.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

 

Comments are closed.