ഡി സി-ലുലു റീഡേഴ്‌സ് ഫെസ്റ്റ് ചിത്രരചനാ മത്സരം ഏപ്രിൽ 18ന്
ഡി സി ബുക്‌സും തിരുവനന്തപുരം ലുലുമാളും സംയുക്തമായി സംഘടിപ്പിക്കുന്ന ചിത്രരചനാ മത്സരം 18 ഏപ്രിൽ 2025 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് നടക്കും. ലുലു റീഡേഴ്സ് ഫെസ്റ്റിന്റെ വേദിയിലാണ് മത്സരം നടക്കുന്നത്. ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്ന കുട്ടികളെ കാത്തിരിക്കുന്നു ആകര്‍ഷകമായ സമ്മാനം. കൂടാതെ പങ്കെടുക്കുന്ന എല്ലാവര്‍ക്കും പ്രോത്സാഹന സമ്മാനങ്ങളും.
നിർദ്ദേശങ്ങൾ
👉 മത്സരത്തിന് മുൻകൂർ രജിസ്‌റ്റർ ചെയ്‌ത കുട്ടികൾ ഏപ്രിൽ 18-ആം തീയതി കൃത്യം 4.00-നു മുൻപായി തിരുവനന്തപുരം ലുലുമാളിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. 4.15 ന് മത്സരം ആരംഭിക്കും
👉 രജിസ്ട്രേഷൻ ഫീ ഉണ്ടായിരിക്കുന്നതല്ല.
👉 മത്സരാർത്ഥികളുടെ പ്രായം തെളിയിക്കുന്ന ഏതെങ്കിലും ഔദ്യോഗിക രേഖ ഒപ്പം കരുതണം
👉 കുട്ടികൾക്കായുള്ള ചിത്രരചനാമത്സരം (ക്രയോണ്‍സ്) രണ്ടു വിഭാഗങ്ങളായാണ് നടത്തപ്പെടുന്നത്.
കാറ്റഗറി എ – 6 മുതൽ 10 വയസ്സുവരെയുള്ള കുട്ടികൾ (കളറിങ് മത്സരം)
കാറ്റഗറി ബി – 11 മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾ (ഡ്രോയിങ് & കളറിങ്)
👉 മത്സരത്തിനുള്ള ക്രയോണ്‍സ്, പേപ്പർ, മറ്റു ഉപകരണങ്ങൾ കുട്ടികൾക്ക് രജിസ്ട്രേഷൻ കൗണ്ടറിൽ നിന്നും നൽകുന്നതാണ്.
👉ഒരു മണിക്കൂറാണ് മത്സരസമയം.
👉 വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും.
👉 വിജയികളെ ദിവസങ്ങൾക്കുള്ളിൽ പ്രഖ്യാപിക്കുന്നതായിരിക്കും.
Comments are closed.