DCBOOKS
Malayalam News Literature Website

പൗലോ കൊയ്‌ലോയുടെ ‘മക്തൂബ്’ ; പ്രീബുക്കിങ് ആരംഭിച്ചു

‘ആല്‍കെമിസ്റ്റി’ ന്റെ രചയിതാവ് പൗലോ കൊയ്‌ലോയുടെ പുസ്തകം ‘മക്തൂബ്‘ പ്രീബുക്കിങ് ആരംഭിച്ചു. ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെയും ഡി സി/കറന്റ് പുസ്തകശാലയിലൂടെയും നിങ്ങളുടെ കോപ്പികള്‍ പ്രീബുക്ക് ചെയ്യാം.

മക്തൂബ്!” അവള്‍ പറഞ്ഞു. ഞാന്‍ നിന്റെ വിധിയുടെ ഒരു ഭാഗമാണെങ്കില്‍ എവിടെയൊക്കെ പോയാലും ഒരു നാള്‍ നീ എന്റെ Textഅരികില്‍ തിരിച്ചെത്താതിരിക്കില്ല. എനിക്ക് വിശ്വാസമുണ്ട്”

എക്കാലത്തെയും മികച്ച പ്രചോദനാത്മക കൃതികളിലൊന്നായ ‘ആല്‍കെമിസ്റ്റ് ‘ വായിച്ചവര്‍ മറക്കാനിടയില്ലാത്ത വരികള്‍. ആല്‍കെമിസ്റ്റിനിതാ ഒരു സഹചാരി കൂടി. മനുഷ്യാവസ്ഥകളുടെ നിഗൂഢതകളെ തുറന്നു കാണിക്കുന്ന ഒരുപിടി കഥകളും ദൃഷ്ടാന്തങ്ങളും ചേര്‍ത്ത് പുതിയ കാലത്തെ മികച്ച എഴുത്തുകാരില്‍ ഒരാളായ പൗലോ കൊയ്‌ലോ രചിച്ച കൃതിയാണ് ‘മക്തൂബ്’. രചിക്കപ്പെട്ടത് എന്നാണ്  ‘മക്തൂബ്‘  എന്നതിന് അർത്ഥം. ഈ പുസ്തകത്തിലൂടെ വിശ്വാസത്തിന്റെയും സ്വയം പ്രതിഫലനത്തിന്റെയും പരിവര്‍ത്തനത്തിന്റെയും ഒരു യാത്രയിലേക്ക് വായനക്കാരെ ക്ഷണിക്കുകയാണ് എഴുത്തുകാരന്‍. നമ്മുടെയും നമുക്കൊപ്പമുള്ളവരുടെയും ജീവിതത്തെ മനസ്സിലാക്കാനും മനുഷ്യത്വബോധത്തിന്റെ പ്രപഞ്ച സത്യങ്ങളെ തുറന്നു കാണിക്കാനും ഉതകുന്ന ഒരു പാതയിലേക്ക് ഈ കൃതി നമ്മെ നയിക്കുന്നു.

മക്തൂബ്‘ ഉപദേശങ്ങളുടെ ഒരു പുസ്തകമല്ല- അനുഭവങ്ങളുടെ കൈമാറ്റമാണ്.”

പുസ്തകം പ്രീബുക്ക് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.