DCBOOKS
Malayalam News Literature Website
Monthly Archives

May 2024

സിപ്പി പള്ളിപ്പുറത്തിന്റെ ബാല്യകാല ഓര്‍മകള്‍

വിദ്യാലയത്തിന്റെ മുറ്റത്തുപോലും പോയിട്ടില്ലാത്ത എന്റെ അമ്മൂമ്മയാണ് സാഹിത്യകലയില്‍ എനിക്കു ബാല്യകാലത്തുതന്നെ താത്പര്യമുണ്ടാക്കിയത്. കാതില്‍ ഇളകിയാടുന്ന മേക്കാമോതിരവുമണിഞ്ഞ് ആ അമ്മൂമ്മ ഇന്നും എന്റെ മനസ്സിന്റെ പൂമുഖത്തിരുന്നു ചിരിതൂകുന്നു!

മുല്ലപ്പെരിയാര്‍ അഥവാ നീരധികാരം: അ. വെണ്ണില

പെരിയാര്‍ നദിയെ വഴിതിരിച്ച് കേണല്‍ ജോണ്‍ പെന്നി ക്വിക്ക് എന്ന ബ്രിട്ടീഷ് എന്‍ജിനീയറുടെ നേതൃത്വത്തില്‍ കെട്ടിഉയര്‍ത്തിയ മുല്ലപ്പെരിയാര്‍ അണയുടെ ചരിത്രകാലത്തിലൂടെ സഞ്ചരിക്കുന്ന തമിഴ് നോവലാണ് അ. വെണ്ണിലയുടെ 'നീരധികാരം.' ഈ നോവലിനായി അവര്‍…

പി. സാഹിത്യ പുരസ്‌കാരം എൻ. പ്രഭാകരന്

മഹാകവി പി. സ്മാരക സമിതിയുടെ പി. സാഹിത്യ പുരസ്‌കാരം എൻ. പ്രഭാകരന്. ഇദ്ദേഹത്തിന്റെ 'ഞാൻ മാത്രമല്ലാത്ത ഞാൻ' ആത്മകഥയ്ക്കാണ് പുരസ്‌കാരം. 'ഞാൻ മാത്രമല്ലാത്ത ഞാൻ' ആത്മകഥയ്ക്കാണ് 20,000 രൂപയും ഫലകവും അടങ്ങുന്ന പുരസ്‌കാരം. മെയ് 24-ന് എൻ. പ്രഭാകരന്റെ…

ലോക വാര്‍ത്താവിനിമയ ദിനം

മെയ് 17 ലോക വാര്‍ത്താവിനിമയ ദിനമാണ്. അന്തര്‍ദേശീയ വാര്‍ത്താവിനിമയ യൂണിയന്‍ (ഐ.ടി.യു) തുടങ്ങിയ ദിവസമാണ് വാര്‍ത്താ വിനിമയ ദിനമായി ആചരിക്കുന്നത്. 1865ലാണ് യൂണിയന്‍ സ്ഥാപിതമാകുന്നത്.

ഡി സി ബുക്‌സ് ബുക്ക് ഫെസ്റ്റ് 2024 മെയ് 17 മുതൽ

ഡി സി ബുക്‌സും ഫോറം കൊച്ചിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഡി സി ബുക്‌സ് ബുക്ക് ഫെസ്റ്റ് 2024 -ന്റെ ഉദ്ഘാടനം മെയ് 17 വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് കെ ആര്‍ മീര നിര്‍വ്വഹിക്കും.

ആരുണ്ടിവിടെ മരണമേ, ജീവനിലാപതിച്ചീടുന്ന നിന്‍ കൈ തടുക്കുവാന്‍!

ഒറ്റഞെട്ടില്‍ രണ്ടു പൂക്കള്‍ പോല്‍ വാണു നാം; ഒറ്റയ്ക്കായിന്നു ഞാന്‍, നീയോ കൊഴിഞ്ഞുപോയ്. എങ്കിലും നിന്റെ ഹൃദയപരിമളം എന്നെത്തലോടിച്ചുഴലുന്നിതിപ്പൊഴും...

DC BOOKS WISH LIST; 1000 ഭാഗ്യശാലികള്‍ ഇതാ!

ലോക പുസ്തകദിനത്തോടനുബന്ധിച്ച് നിങ്ങളുടെ പ്രിയപ്പെട്ട പുസ്തകങ്ങള്‍ സൗജന്യമായി സ്വന്തമാക്കാന്‍ അവസരമൊരുക്കിക്കൊണ്ട് ഡി സി ബുക്‌സ് സംഘടിപ്പിച്ച DC BOOKS WISH LIST-ന്റെ വിജയികളെ പ്രഖ്യാപിച്ചു. ആയിരം ഭാഗ്യശാലികളുടെ പേരുകളാണ് ഡി സി ബുക്‌സ്…

കുടുംബപ്രശ്‌നങ്ങള്‍ കൈപ്പിടിയില്‍ ഒതുക്കാം

ഒരുമിച്ച് ആടിയും പാടിയും ആനന്ദിക്കാനും പരസ്പരം ഹൃദയം പങ്കുവെച്ച് മരണംവരെ സ്‌നേഹത്തോടെ ജീവിക്കാനും ആഗ്രഹിക്കുന്നവര്‍ക്കും പ്രശ്‌നങ്ങള്‍ വീടിനുള്ളില്‍ പൊകഞ്ഞുകത്താതിരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമുള്ള ഒരു വഴികാട്ടി

വിലാസിനി(എം.കെ. മേനോന്‍)ചരമവാര്‍ഷികദിനം

മലയാളത്തിലെ ഏറ്റവും വലിയ നോവലായ അവകാശികളുടെ രചയിതാവാണ് വിലാസിനി എന്ന തൂലികാനാമത്തിലറിയപ്പെടുന്ന എം.കെ മേനോന്‍. നോവലിസ്റ്റും പത്രപ്രവര്‍ത്തകനുമായിരുന്ന അദ്ദേഹത്തിന്റെ യഥാര്‍ത്ഥനാമം എം.കൃഷ്ണന്‍കുട്ടി മേനോന്‍ എന്നായിരുന്നു. വിലാസിനി എന്ന…

വര്‍ഗീയത: സമീക്ഷയും വിശ്ലേഷണവും

വൈകാരികമായി ക്ഷോഭിച്ചതുകൊണ്ടു മേധാവിത്വത്തെ ഒരാളില്‍നിന്നോ, ഒരു സമുദായത്തില്‍നിന്നോ, വേറൊരാളിലേക്കോ, മറ്റൊരു സമുദായത്തിലേക്കോ മാറ്റാമെന്നല്ലാതെ സാര്‍വത്രികമായ സമത്വം ജനതയില്‍ ഉണ്ടാക്കുവാന്‍ സാധിക്കുകയില്ല. ശാസ്ത്രീയമായി…

പി കവിതാപുരസ്‌കാരം ദിവാകരന്‍ വിഷ്ണുമംഗലത്തിന്

മഹാകവി പി സ്മാരക കവിതാപുരസ്കാരം ദിവാകരന്‍ വിഷ്ണുമംഗലത്തിന്.  ഡി സി ബുക്സ് പ്രസിദ്ധീകരിച്ച “അഭിന്നം ” എന്ന കവിതാ സമാഹാരത്തിനാണ് പുരസ്കാരം. 20,000 രൂപയും പ്രശസ്തിപത്രവും  അടങ്ങിയതാണ് പുരസ്‌കാരം. മഹാകവിയുടെ ചരമവാർഷികദിനമായ 27-ന് കൂടാളി…

എസ്.കെ. പൊറ്റെക്കാട്ട് സ്‌മാരക പുരസ്‌കാരം കെ.പി. രാമനുണ്ണിക്ക്

എസ്.കെ. പൊറ്റെക്കാട്ട് സ്‌മാരക പുരസ്‌കാരം സാഹിത്യകാരൻ കെ.പി. രാമനുണ്ണിക്ക് സമ്മാനിക്കും. കഥ, നോവൽ,ലേഖനം, പ്രഭാഷണം എന്നീ മേഖലകളിലെ സംഭാവനകൾ, നിലപാടുകളിലെ മാനവികത എന്നിവ പരിഗണിച്ചാണ് പുരസ്‌കാരം കെ.പി രാമാനുണ്ണിക്ക് നൽകാൻ തീരുമാനിച്ചതെന്ന്…

നൊബേൽ ജേതാവായ കനേഡിയൻ സാഹിത്യകാരി ആലിസ് മൺറോ വിടവാങ്ങി

പ്രശസ്ത കനേഡിയൻ സാഹിത്യകാരിയും നോബേൽ ജേതാവുമായ ആലിസ് മൺറോ വിടവാങ്ങി. സാഹിത്യ നൊബേല്‍ നേടിയ പതിമൂന്നാമത്തെ വനിതയായ ആലിസിന് ‘കനേഡിയൻ ചെക്കോവ്’ എന്നും വിശേഷണമുണ്ട്. കാനഡയിലെ സാധാരണക്കാരുടെ കഥകളാണ് ഏറെയും പറഞ്ഞത്. 

‘ജീവിതം ഒരു മോണാലിസച്ചിരിയാണ്’; ഇംഗ്ലീഷ് പരിഭാഷയുടെ പ്രകാശനം മെയ് 18ന്

ദീപാ നിശാന്തിന്റെ ' ജീവിതം ഒരു മോണാലിസച്ചിരിയാണ്' എന്ന ഓര്‍മ്മക്കുറിപ്പുകളുടെ ഇംഗ്ലീഷ് പരിഭാഷ 'Life is a Mona Lis Smile'-ന്റെ പ്രകാശനം 2024 മെയ് 18 ശനിയാഴ്ച ലണ്ടനില്‍ നടക്കും. പ്രിയ കെ നായരാണ് പുസ്തകം ഇംഗ്ലീഷിലേക്ക്…

ഗുരു നിത്യചൈതന്യയതി : ആധുനിക മലയാളിയുടെ മാര്‍ഗദര്‍ശി

ദൈവം സൃഷ്ടിച്ച പൂന്തോട്ടമായ ഈ പ്രകൃതിയുടെയും അതിലെ ജീവിതത്തിന്റെയും നടുക്കുനിന്നുകൊണ്ട് ആത്മീയസംവാദം നടത്തിയ അനശ്വരനായ കർമ്മയോഗിയായിരുന്നു നിത്യചൈതന്യയതി. 

മുല്ലപ്പെരിയാര്‍ പാട്ടക്കരാര്‍: പ്രൊഫ. സി. പി. റോയി

മുല്ലപ്പെരിയാര്‍ വിഷയത്തിലെ രാഷ്ട്രീയവും അതിനു പിന്നിലെ സങ്കുചിത താല്‍പര്യങ്ങളും, കരാറില്‍ കേരളത്തിന് വിഘാതമായി നില്‍ക്കുന്ന കാര്യങ്ങളും എന്തൊക്കെയാണ്? കേരളത്തില്‍ അധികമാരും കണ്ടിട്ടില്ലാത്തതും എന്നാല്‍ സ്ഥിരം ചര്‍ച്ച ചെയ്യപ്പെടുന്നതുമായ,…

എന്‍ വി കൃഷ്ണവാരിയര്‍ എന്ന ബഹുഭാഷാ പണ്ഡിതന്‍

എന്‍.വി.യുടെ മറുപടിപ്രസംഗം കാത്തിരുന്ന ജനത്തിന് ഒട്ടും നിരാശപ്പെടേണ്ടിവന്നില്ല. കോഴിക്കോട്ട് ഒന്നര മിനിറ്റില്‍ പ്രസംഗം നിര്‍ത്തിയ എന്‍.വി. കൊല്ലത്ത്, എഴുതിത്തയ്യാറാക്കിയ അഞ്ചെട്ടു പേജ് വരുന്ന പ്രസംഗം വായിച്ചുതീര്‍ത്തു. വിലപ്പെട്ട ഒരു…

എന്‍.വി കൃഷ്ണവാരിയരുടെ ജന്മവാര്‍ഷികദിനം

‘ഗാന്ധിയും ഗോഡ്‌സേയും’ എന്ന കവിതാസമാഹാരത്തിനും ‘വള്ളത്തോളിന്റെ കാവ്യശില്പം’ എന്ന നിരൂപണഗ്രന്ഥത്തിനും ‘വെല്ലുവിളികള്‍ പ്രതികരണങ്ങള്‍’ എന്ന വൈജ്ഞാനിക സാഹിത്യ പുസ്തകത്തിനും കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ ലഭിച്ചു. 1989 ഒക്ടോബര്‍ 12ന്…

സുകുമാര്‍ അഴീക്കോടിന്റെ ജന്മവാര്‍ഷികദിനം

ഗംഭീര പ്രസംഗങ്ങള്‍ കൊണ്ട് മലയാളികളുടെ മനസ്സില്‍ നിറഞ്ഞുനിന്ന അഴീക്കോട് മാഷ് എന്ന സുകുമാര്‍ അഴീക്കോടിന്റെ  ജന്മവാര്‍ഷികദിനമാണ് മെയ് 12.1926-ലായിരുന്നു അദ്ദേഹത്തിന്റെ ജനനം.

ഇന്ന് ലോക നഴ്സസ് ദിനം; ഭൂമിയിലെ മാലാഖമാർക്കായി ഒരു ദിനം

ലോകമെമ്പാടുമുള്ള നേഴ്‌സ് സമൂഹം മെയ് 12 ലോക നേഴ്‌സസ് ദിനമായി ആചരിക്കുന്നു. ചരിത്രത്തില്‍ ആദ്യമായി നേഴ്‌സുമാര്‍ക്ക് ഒരു ദിനം നീക്കിവെക്കുന്നത് 1953ല്‍ ആണ്. എന്നാല്‍ 1974ലാണ് മെയ് 12 ലോക നേഴ്‌സുമാരുടെ ദിനമായി പ്രഖ്യാപിക്കപ്പെട്ടത്.

നരവംശത്തിലെ കറുപ്പഴകുകള്‍: പി.എസ്. നവാസ്

കേരളത്തിലെ മനുഷ്യ പെരുമാറ്റത്തിന് എത്ര പഴക്കം വരും? ഇവിടെ ജീവിച്ചിരുന്ന ആദ്യകാല മനുഷ്യര്‍ കറുപ്പായിരുന്നോ അതോ വെളുപ്പായിരുന്നോ, അതോ എല്ലാ നിറത്തിലുമുള്ള മനുഷ്യന്‍ ആദ്യകാലം മുതലേ ഇവിടെ ഉണ്ടായിരുന്നോ? ഉത്തരങ്ങള്‍ സങ്കീര്‍ണ്ണമാണ്. ആഫ്രിക്കന്‍…

കവിതപാടി മഴപെയ്യിക്കുക!

കഴിയുന്നതും കവിതകള്‍ വായിക്കുക. വാരിക്കോരി കുടിക്കുക എന്നാണ് ഞാന്‍ പറയുക. അത് ചൊല്ലിക്കൊണ്ടു നടക്കുക. മനസ്സുകൊണ്ടു ചൊല്ലുക. സംസാരഭാഷയില്‍ പറയുന്നത് കവിതയില്‍ക്കൂടി പറയാന്‍ ശ്രമിക്കുക. അതില്‍നിന്നും സരളമായ കവിത ഉണ്ടാകും.