DCBOOKS
Malayalam News Literature Website

ഡി സി ബുക്‌സ് ബുക്ക് ഫെസ്റ്റ് ജൂൺ 2 വരെ

ഡി സി ബുക്‌സും ഫോറം കൊച്ചിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഡി സി ബുക്‌സ് ബുക്ക് ഫെസ്റ്റ് 2024 -ന്റെ ഉദ്ഘാടനം മെയ് 17 വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് കെ ആര്‍ മീര നിര്‍വ്വഹിക്കും.

കവിത, നോവല്‍, ബാലസാഹിത്യം, യാത്രാവിവരണം, ജീവചരിത്രം, ആത്മകഥ, ചരിത്രം, സെല്‍ഫ് ഹെല്‍പ്പ് തുടങ്ങി എല്ലാ വിഭാഗങ്ങളിലെയും പുസ്തകങ്ങള്‍ ഇവിടെ വായനക്കാരെ കാത്തിരിക്കുന്നു. കൂടാതെ രസകരമായ മത്സരങ്ങള്‍, പുസ്തക ചര്‍ച്ചകള്‍ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. ജൂണ്‍ രണ്ടിന് ബുക്ക് ഫെസ്റ്റ് അവസാനിക്കും.

ഏവർക്കും ഹൃദ്യമായ സ്വാഗതം

കെ ആര്‍ മീരയുടെ പുസ്തകങ്ങള്‍ക്കായി സന്ദര്‍ശിക്കുക

Comments are closed.