DCBOOKS
Malayalam News Literature Website

അക്ബര്‍ കക്കട്ടില്‍ അനുസ്മരണവും പുരസ്‌കാര സമര്‍പ്പണവും ഫെബ്രുവരി 17ന്

സാഹിത്യകാരൻ അക്ബർ കക്കട്ടിൽ അനുസ്മരണവും പുരസ്കാരദാനവും ഫെബ്രുവരി 17 ശനിയാഴ്ച വൈകുന്നേരം  നാലിന് കുറ്റ്യാടി എം.ഐ.യു.പി.സ്കൂളിൽ നടക്കും. മനോജ് ജാതവേദരുടെ ‘മാന്ത്രികനായ മാൻഡ്രേക്ക്’ എന്ന ചെറുകഥാസമാഹാരമാണ് പുരസ്കാരത്തിനർഹമായത്.  രണ്ട് മണിക്ക് നടക്കുന്ന ‘ദേശപ്പെരുമയിൽ’ അക്ബറിന്റെ സുഹൃത്തുക്കൾ ഓർമ്മകൾ പങ്കുവെക്കും. ടി.ഡി. രാമകൃഷ്ണൻ അക്ബർ കക്കട്ടിൽ അനുസ്മരണവും പുരസ്കാര സമർപ്പണവും നിർവ്വഹിക്കും.

എൻ.പി. ഹാഫിസ് മുഹമ്മദ് അവാർഡ് നേടിയ കൃതിയെ പരിചയപ്പെടുത്തും. സാഹിത്യ അക്കാദമി സെക്രട്ടറി സി.പി. അബൂബക്കർ അനുസ്മരണപ്രഭാഷണം നടത്തും. മനോജ് ജാതവേദര്, പി.കെ. പാറക്കടവ്,  ശത്രുഘ്നൻ, കെ.ടി. സൂപ്പി, ജയചന്ദ്രൻ മൊകേരി, എം.എസ്. സജി, പി ഹരീന്ദ്രനാഥ് തുടങ്ങിയവർ പങ്കെടുക്കും.

Comments are closed.