DCBOOKS
Malayalam News Literature Website
Monthly Archives

February 2024

അരുതെന്ന് നിലവിളിച്ചിട്ടും പ്രണയമേ… നീയെന്‍ നിഴലില്‍ ചവിട്ടുന്നു

പ്രണയത്തെ രണ്ടുവാക്കിലും വരിയിലും ഭംഗിയോടെ വികാരതീവ്രതയോടെ തുറന്നിട്ടവരാണ് എക്കാലത്തെയും എഴുത്തുകാര്‍. അത് സ്‌നേഹപൂര്‍വ്വം വായനക്കാരും ഏറ്റുചൊല്ലിയിട്ടുണ്ട്. തലമുറകള്‍ ഏറ്റുചൊല്ലിയ.. എത്രയോ കാമുകമനസ്സുകള്‍.. ഏറ്റുചൊല്ലിയ.. ചില പ്രണയമൊഴികള്‍…

ദയവായി മിണ്ടാതിരിക്കരുത്

ഹിന്ദുത്വവാദത്തില്‍ വിശ്വസിക്കാത്ത വ്യക്തികള്‍ മറ്റു പാര്‍ട്ടികളിലുമുണ്ട്. ലെഫ്റ്റ് മാത്രമാണ് പുരോഗമനവാദികള്‍ എന്നുമല്ല. അയോധ്യയിലെ നിര്‍മ്മാണവും അവിടെയുള്ള പ്രതിഷ്ഠയുമൊക്കെ സാധിച്ചെടുത്തത് നരേന്ദ്ര മോദിയാണ്. നരേന്ദ്ര മോദി എന്റെയും…

നടി മധുബാലയുടെ ജന്മവാര്‍ഷികദിനം

മുഗള്‍ ഇ അസം (1960) എന്ന വിഖ്യാത ചിത്രത്തിലെ അനാര്‍ക്കലിയിലൂടെ അവര്‍ പ്രേക്ഷകമനസ്സില്‍ ചിരപ്രതിഷ്ഠ നേടി. ബര്‍സാത് കി രാത്, ചല്‍തി കി നാം ഗാഡി, മഹല്‍, കാലാപാനി, അമര്‍ തുടങ്ങിയവയാണ് ശ്രദ്ധേയചിത്രങ്ങള്‍.

ഡി വിനയചന്ദ്രന്‍ കവിതാപുരസ്‌കാരം ഇന്ദിര അശോകിന്

ഡി.വിനയചന്ദ്രന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ കവിതാപുരസ്‌കാരം ഇന്ദിര അശോകിന്റെ 'പ്രവാചക' എന്ന കൃതിക്ക് ലഭിച്ചു.  ഡി സി ബുക്സാണ് പുസ്തകത്തിന്റെ പ്രസാധനം. 10001 രൂപയും ഫലകവും അടങ്ങുന്ന പുരസ്‌കാരം കവി ഡി വിനയചന്ദ്രന്റെ പതിനൊന്നാമത്…

ഓര്‍മ്മയിലെ വളകിലുക്കം: മുകേഷ്

ജീവിതത്തില്‍ ഇതാദ്യമായിട്ടാണ് ഇത്രയും സുന്ദരിയായ ഒരു പെണ്‍കുട്ടി എന്നോട് അത്രയും ഫ്രീയായി സംസാരിക്കുന്നത്. തിരുവനന്തപുരത്തുള്ള പെണ്‍കുട്ടികള്‍ പൊതുവെ ബോള്‍ഡ് ആണ്. അതായിരിക്കാം ഒരു കാരണം. മറ്റൊന്ന് സാറ വടക്കേ ഇന്ത്യയില്‍ ആയിരുന്നതുകൊണ്ട്…

ഒരു ‘മീരാസാധു’വിന്റെ കഥ

പകയുടെ വിഷപ്പല്ലുകളുള്ള ഒരു പ്രണയത്തിന്റെ കഥ. വിശ്വ കാമുകനായ കൃഷ്ണനെപ്പോലെ, ഇരുപത്തിയേഴു കാമുകിമാരുള്ള മാധവന്‍ എന്ന പത്രപ്രവര്‍ത്തകന്റെയും ഐ ഐ ടി റാങ്ക് ഹോള്‍ഡറായ തുളസിയുടെയും കഥ. എത്ര കാമുകിമാരുണ്ടെങ്കിലും തുളസിമാത്രമാണ് എന്റെ സ്ത്രീ എന്നു…

പ്രണയത്തിന്റെ വിചാരഭാഷ: ശാരദക്കുട്ടി

പ്രണയം സ്വാതന്ത്ര്യമാണ്. അസ്വാതന്ത്ര്യവുമാണ്. ആസക്തിയുടെ അഗ്നിയില്‍ ഉരുകിയുരുകി ശരീരം ആത്മാവിനെ ശുദ്ധീകരിക്കുകയാണ്. ലോലമോ തരളമോ അല്ല അതിന്റെ ഭാവങ്ങള്‍. പ്രണയത്തിന്റെ ഊര്‍ജ്ജം ഒരു പ്രവാഹമായി, നദിയായി, ആഞ്ഞടിക്കുന്ന തിരമാലയായി,…

പ്രതിജനഭിന്നവിചിത്രമാര്‍ഗ്ഗം

സുമതിയെ പരിചയപ്പെട്ടതിനാലാണ് ആണും പെണ്ണുമല്ലാത്ത ഉഭയലിംഗ ജീവിതങ്ങളെക്കുറിച്ച് ഗോപൻ മനസ്സിലാക്കുന്നത്. തമിഴ്‌നാട്ടിലെ വില്ലുപുരം ജില്ലയിൽ, ഉലന്ദൂർപേട്ട താലൂക്കിലെ, കൂവഗം ഗ്രാമത്തിലെ 'കൂത്താണ്ടവർ' കോവിൽ, ഹിജഡകളുടെ ക്ഷേത്രമാണ്. മഹാഭാരതത്തിലെ…

വസന്തം കുടിച്ചുവറ്റിച്ചവര്‍…ഗിരീഷ് പുത്തഞ്ചേരിയെ ഓര്‍മ്മിക്കുമ്പോള്‍

ഒറ്റയ്ക്കുള്ള ആ നില്പിലാണ് ഗിരീഷ് പാട്ടുകളുടെ പ്രവാഹം ഇവിടെ സൃഷ്ടിച്ചത്. പല ധാരകള്‍. മുന്‍കൂട്ടി തയ്യാറാക്കപ്പെട്ട ഈണങ്ങള്‍ക്കകത്തെ ഇത്തിരിവെട്ടത്തില്‍ കൊളുത്തിവെച്ച കനലുകള്‍. കഴിഞ്ഞ രണ്ടു ദശകത്തെ മലയാളി ജീവിതത്തിന്റെ തത്ത്വചിന്തകളും…

ചിത്രകാരൻ എ. രാമചന്ദ്രൻ അന്തരിച്ചു

വിഖ്യാത ചിത്രകാരനും ശില്പിയുമായ എ. രാമചന്ദ്രൻ അന്തരിച്ചു.  2005-ൽ രാമചന്ദ്രനെ പദ്മഭൂഷൺ നൽകി ആദരിച്ചു. മഹാത്മാഗാന്ധി സർവകലാശാല ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചിട്ടുണ്ട്. 

പ്രണയം ഒരു വാഗ്ദാനമാണ്: ജീത്തു ജോസഫ്

ഏതു ഭാഷയിലെയും ഏറ്റവും മനോഹരമായ വാക്ക് പ്രണയമായിരിക്കും. പ്രണയമില്ലെങ്കില്‍ ജീവിതമില്ല, നിലനില്പില്ല. ജീവിതത്തിന്റെ ഓരോഘട്ടത്തിലും പ്രണയത്തോടുള്ള പരിപ്രേക്ഷ്യങ്ങള്‍ മാറിമറിഞ്ഞുവരാം. ഒരു സമയത്ത് അത് ഒരു പെണ്‍കുട്ടിയോടോ കളിക്കൂട്ടുകാരിയോടോ…

ബാബാ ആംതെയുടെ ചരമവാര്‍ഷികദിനം

പത്മശ്രീ, കൃഷിരത്‌ന, ദാമിയന്‍ ദത്തന്‍ അവാര്‍ഡ്, ഇന്ദിരാഗാന്ധി മെമ്മോറിയല്‍ അവാര്‍ഡ്, റമണ്‍ മാഗ്‌സസെ അവാര്‍ഡ് തുടങ്ങിയ നിരവധി പുരസ്‌കാരങ്ങള്‍ ആംതേയ്ക്ക് ലഭിച്ചിട്ടുണ്ട്

ശിശിരം ഒരു ഋതുവല്ല……

അവൻ അപകടകരമായ ചില അന്വേഷണങ്ങൾക്കിറങ്ങിത്തിരിക്കുമ്പോൾ, നിലച്ചുപോവുക എന്നതാണ് പൊതുവെ അവളുടെ ഭാഗദേയം.  മിത്തുകൾ പോലും ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞുതരുന്നതും അതൊക്കെത്തന്നെയാണ്. കഠിനാനുഭവങ്ങളെ അഭിമുഖീകരിച്ചും അതിജീവിച്ചും ഒരുനാൾ അവൻ വിജയിയായി…

ഹൃദയം ഇന്നും പണയത്തില്‍: വയലാര്‍ ശരത്ചന്ദ്രവര്‍മ്മ

അമ്മയുടെ പ്രണയമനസ്സ് ചുരത്തിത്തന്ന അമ്മിഞ്ഞപ്പാലിലൂടെ തന്നെയാണു പ്രണയത്തിന്റെ ബീജം എന്നിലേക്കു പ്രവേശിച്ചതെന്ന് ഞാന്‍ തീര്‍ത്തും വിശ്വസിക്കുന്നു. ഒരു പുരുഷന്‍ സ്ത്രീയിലൂടെ പുനര്‍ജ്ജനിക്കുന്നു എന്ന പ്രമാണം മാത്രംമതി എനിക്കു സാക്ഷ്യം പറയാന്‍.…

ജൂള്‍സ് വെര്‍ണെയുടെ ജന്മവാര്‍ഷികദിനം

ബഹിരാകാശയാത്രകളും മുങ്ങിക്കപ്പലുകളും മറ്റും കണ്ടെത്തുന്നതിനു വളരെ മുന്‍പുതന്നെ അത്തരം യാത്രകളെക്കുറിച്ചും അവയിലെ ഭാവനാസമ്പന്നമായ വിചിത്രാനുഭവങ്ങളെക്കുറിച്ചും എഴുതിയ വ്യക്തിയായിരുന്നു ജൂള്‍സ് വെര്‍ണെ

സി.വി. ശ്രീരാമന്റെ ‘അനശ്വരകഥകള്‍’; മലയാളകഥയുടെ ജൈവചൈതന്യം

പഞ്ചായത്ത് പ്രസിഡന്റ്, വക്കീല്‍, കഥാകൃത്ത്, എന്നിങ്ങനെ സി.വി. ശ്രീരാമന്‍ ഏര്‍പ്പെട്ട ജീവിതവ്യവഹാരങ്ങളില്‍ ഏറ്റവും മികച്ചു നില്‍ക്കുന്നത് എഴുത്തുകാരനായ സി.വി. ശ്രീരാമന്‍ അല്ല; കഥപറച്ചിലുകാരനായ സി.വി. ശ്രീരാമനാണ്. കഥപറച്ചിലുകാരന്റെ…

കാറ്റൂരിവിട്ട ടയര്‍പോലെ ആദ്യ പ്രണയം

സ്‌കൂളില്‍ പഠിക്കുന്ന സമയത്തു വീടിനടുത്ത് ഒരു ആംഗ്ലോ ഇന്ത്യന്‍ ഫാമിലി വന്നു വാടകയ്ക്കു താമസിച്ചു. അവര്‍ക്കു പത്തു മക്കളുണ്ടായിരുന്നതില്‍ എട്ടുപേരും പെണ്‍കുട്ടികളായിരുന്നു. അതൊക്കെ എന്റെ ഒരു ഭാഗ്യമെന്നേ പറയാന്‍ പറ്റുകയുള്ളൂ. അവരില്‍ കാണാന്‍…

സി.വി. ശ്രീരാമന്റെ ജന്മവാര്‍ഷികദിനം

വാസ്തുഹാര, ക്ഷുരസ്യധാര, ദുഃഖിതരുടെ ദുഃഖം, ചിദംബരം, പുതുമയില്ലാത്തവരുടെ നഗരം, ചക്ഷുശ്രവണ ഗളസ്ഥമാം, വെളുത്ത പക്ഷിയെക്കാത്ത്, ശ്രീരാമന്റെ കഥകള്‍, ഇഷ്ടദാനം തുടങ്ങിയവയാണ് പ്രധാനകൃതികള്‍.

‘പച്ചക്കുതിര’; ഫെബ്രുവരി ലക്കം വില്‍പ്പനയില്‍

ഡി സി ബുക്‌സിന്റെ സാംസ്‌കാരികമാസികയായ ‘പച്ചക്കുതിര’ യുടെ ഫെബ്രുവരി ലക്കം ഇപ്പോള്‍ വില്‍പ്പനയില്‍. 25 രൂപയാണ് ഒരു ലക്കത്തിന്റെ വില. ഡി സി ബുക്സ് – കറന്റ് ബുക്സ് ഷോറൂമുകളിലും പ്രധാനപ്പെട്ട ന്യൂസ് സ്റ്റാന്റുകളിലും നേരിട്ട് വാങ്ങാൻ കിട്ടും.

റഫീക്ക്‌ അഹമ്മദിന്‌ കടമ്മനിട്ട രാമകൃഷ്‌ണൻ പുരസ്‌കാരം

കടമ്മനിട്ട രാമകൃഷ്‌ണൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ കടമ്മനിട്ട രാമകൃഷ്‌ണൻ പുരസ്‌കാരം പ്രഖ്യാപിച്ചു. കവിയും ഗാനരചയിതാവുമായ റഫീക്ക്‌ അഹമ്മദിനാണ് പുരസ്കാരം. കവിതയിലെ സമഗ്ര സംഭാവനയ്‌ക്കാണ്‌ പുരസ്കാരം. 55,555 രൂപയും പ്രശസ്‌തി പത്രവും ശിൽപ്പവും…

ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ ചരമവാര്‍ഷികദിനം

1909 മാര്‍ച്ച് 30ന് കൊട്ടാരക്കര താലൂക്കില്‍കോട്ടവട്ടത്ത് തെങ്ങുന്നത്തു മഠത്തില്‍ ദാമോദരന്‍ പോറ്റിയുടെയും ചെങ്ങാരപ്പള്ളി നങ്ങയ്യ അന്തര്‍ജനത്തിന്റെയും മകളായി ലളിതാംബിക അന്തര്‍ജ്ജനം ജനിച്ചു. വിദ്യാഭ്യാസം സ്വഗൃഹത്തില്‍ നടത്തി. മലയാളം,…

മലയാളികളുടെ ഹെര്‍മന്‍ ഗുണ്ടര്‍ട്ട്

കേരളത്തിനും മലയാള ഭാഷയ്ക്കും ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ ജര്‍മന്‍ ഭാഷാ പണ്ഡിതനായിരുന്നു  ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ട്. അദ്ദേഹത്തിന്റെ ജന്മവാർഷികദിനമായിരുന്നു ഇന്നലെ. ജര്‍മനിയിലെ സ്റ്റുട്ട്ഗാര്‍ട്ട് എന്ന സ്ഥലത്ത് 1814 ഫെബ്രുവരി 4-നായിരുന്നു…

കനകമഞ്ചാടിപോലൊരു പ്രണയം: ശരത്

ആദ്യത്തേതെന്തും നമുക്ക് വളരെ വിലപ്പെട്ടതാണ്. അതിലേറ്റവും വിലപ്പെട്ടത് നമ്മുടെ ആദ്യപ്രണയമായിരിക്കുമെന്നു തീര്‍ച്ച. പ്രണയം എന്ന പദത്തിന് ഇതുവരെ ആരും ഒരു നിര്‍വചനവും നല്‍കിയിട്ടില്ല. ഒരാളോട് എന്താണെന്നറിയാത്ത ഒരു 'ഇഷ്ടം' തോന്നുക എന്നതാണ്…

എൻ.കെ. ദേശം അന്തരിച്ചു

കവിയും നിരൂപകനുമായ എൻ.കെ. ദേശം അന്തരിച്ചു.  സുവ്യക്തമായ ആശയങ്ങൾ ഹൃദായാവർജകമായി അവതരിപ്പിച്ചിട്ടുള്ള നിരവധി കവിതകൾ ദേശത്തിന്റേതായുണ്ട്. ഇവയിൽ സുരഭിലങ്ങളായ പ്രേമകവിതകളും ചാട്ടുളിപോലെ തറയ്ക്കുന്ന കവിതകളും കുറിക്കുകൊള്ളുന്ന ആക്ഷേപഹാസ്യ കവിതകളും…