DCBOOKS
Malayalam News Literature Website

എം നിസ്സാർ സാഹിത്യപുരസ്കാരം രാജേഷ് ബീ സി ക്ക്

പടിഞ്ഞാറേ കല്ലട. ഇ .എം.എസ് ഗ്രന്ഥശാല എം നിസ്സാർ പഠന കേന്ദ്രം നല്കുന്ന എം.നിസ്സാർ സാഹിത്യ പുരസ്കാരം 2023 രാജേഷ് ബീ സി-Textയുടെ നദി മുങ്ങി മരിച്ച നഗരം’  എന്ന കവിതാ സമാഹാരത്തിന്.

ചവറ കെ.എസ്.പിള്ള ചെയർമാനും , പെരുമ്പുഴ ഗോപാലകൃഷ്ണപിള്ള , ഡോ: കെ ബി ശെൽവ മണി, ഡോ: മായ ഗോവിന്ദരാജ് എന്നിവർ അടങ്ങിയ ജൂറി അംഗങ്ങളാണ് പുസ്തകം തിരഞ്ഞെടുത്തത്. കാലത്തോട് സംവദിക്കുന്ന ക്രിയാത്മക കവിതകളാണ് രജേഷ് ബീ സിയുടേതെന്ന് ജഡ്ജിംഗ് കമ്മിറ്റി വിലയിരുത്തി . 10001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം 2024 മാർച്ച് 24 ഞായർ വൈകിട്ട് 5 മണിക്ക് ഗ്രന്ഥശാല അങ്കണത്തിൽ ചേരുന്ന സാംസ്കാരിക സമ്മേളനത്തിൽ കവി കുരീപ്പുഴ ശ്രീകുമാർ നല്കുന്നതാണെന്ന് സെക്രട്ടറി കെ രഘു അറിയിച്ചു.

കവിതയിലെ സാമ്പ്രദായികവഴക്കങ്ങൾക്ക് കീഴ്‌പ്പെട്ട കവിയല്ല രാജേഷ് ബീസി. വാക്കുകളെ കേവലമായ അർത്ഥത്തിൽനിന്ന് മോചിപ്പിക്കുകയും വൈകാരികതയുടെ ബിംബങ്ങളായി അതിനെ കൊത്തിയെടുക്കുകയും ചെയ്യുന്നു. വൃക്ഷത്തെ ശിരച്ഛേദം ചെയ്യാതെ ശില്പങ്ങളാക്കുന്ന തച്ചന്റെ രസതന്ത്രമാണ് ഈ കവിക്ക് കവിത. അതിനാൽ കവിത എപ്പോഴും വായനക്കാരന് ഒരു ജൈവോർജ്ജം നൽകുന്നുണ്ട്.

 

Comments are closed.