DCBOOKS
Malayalam News Literature Website

ഫാദര്‍ സെബാസ്റ്റ്യന്‍ കാപ്പന്‍ ജന്മശതാബ്ദി ആഘോഷം മാര്‍ച്ച് രണ്ടിന്

ഫാദര്‍ സെബാസ്റ്റ്യന്‍ കാപ്പന്‍ ജന്മശതാബ്ദി ആഘോഷം മാര്‍ച്ച് രണ്ട് ശനിയാഴ്ച രാവിലെ 10 മുതല്‍ കൊച്ചി ഭാരത് ടൂറിസ്റ്റ് ഹോമില്‍ നടക്കും. ഡോ.ഗീവര്‍ഗീസ് കൂറിലോസ് മുഖ്യ പ്രഭാഷണം നടത്തും. ‘ഫാസിസ്റ്റ് വിരുദ്ധ പ്രതിരോധവും പ്രതിസംസ്‌കൃതിയും’ എന്ന വിഷയത്തെ Textആസ്പദമാക്കി നടക്കുന്ന പാനല്‍ചര്‍ച്ചയില്‍ പ്രൊഫ. സെബാസ്റ്റ്യന്‍ വട്ടമറ്റം, ഡോ. മൈക്കിള്‍ തരകന്‍, പ്രൊഫ. റോസി തമ്പി, ഫാ. ബിനോയി എസ് ജെ, പ്രൊഫ. അജയ് ശേഖര്‍, ബിജു ജോര്‍ജ്ജ് എ് ജെ എന്നിവര്‍ പങ്കെടുക്കും. എന്‍ മാധവന്‍കുട്ടി ആമുഖവും ഡോ മാത്യു കെ എം സമാപാനവാക്കുകളും പറയും. കാപ്പനച്ചന്റെ കൊച്ചിയിലെ സുഹൃത്തുക്കളുടെ നേതൃത്വത്തിലാണ് പരിപാടി.

കേരളസമൂഹത്തിൽ എന്നത്തെയുംകാൾ പ്രസക്തമായ കാപ്പനച്ചന്റെ ചിന്തകളുടെ സമ്പൂർണ്ണ സമാഹാരം ‘കാപ്പനച്ചന്റെ കൃതികൾ- 3 വാല്യങ്ങൾ’  ഡി സി ബുക്സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. മാർക്സിയൻ ചിന്തകളെയും വിമോചന ദൈവ ശാസ്ത്രത്തെയും വിപ്ലവാത്മകമാക്കി അവതരിപ്പിക്കുകയും മതത്തെയും സഭാധികാരത്തെയും വിമർശനാത്മകമായി പരിശോധിക്കുകയും വർഗ്ഗീയതയുടെയും ഫാസിസത്തിന്റെയും വേരുകൾ തേടുകയും ചെയ്യുന്ന കൃതികളാണിത്.  വിശ്വാസത്തിൽ നിന്ന് വിപ്ലവത്തിലേക്ക് , നാളത്തേക്കൊരു ലൈംഗിക സദാചാരം, പാരമ്പര്യം ആധുനികത പ്രതിസംസ്കൃതി, മാർക്സിയൻ ദർശനത്തിന് ഒരാമുഖം, കലാസൃഷ്ടിയുടെ ഉറവിടം, പ്രവചനം പ്രതിസംസ്കൃതി, അക്രൈസ്തവനായ യേശുവിനെ തേടി, യേശുവിന്റെ മോചനം സഭകളിൽ നിന്ന്,  ദൈവത്തിന്റെ മരണവും മനുഷ്യന്റെ ജനനവും എന്നീ കൃതികളാണ് ഇതിൽ ഉൾച്ചേർത്തിരിക്കുന്നത്.

Comments are closed.