DCBOOKS
Malayalam News Literature Website

‘മിണ്ടാട്ടം’ ഓർമ്മകളുടെ ‘കൊണ്ടാട്ടം’

വിനോദ് നായരുടെ ‘മിണ്ടാട്ടം’ എന്ന പുസ്തകത്തിന് ഡോ.രാംലാല്‍ ആര്‍ വി എഴുതിയ വായനാനുഭവം

ഒരിക്കൽ ചുള്ളിക്കാടിനോട് മഹാകവി പി ,വെറ്റിലയിൽ പുരളുന്നത് നിലാവാണോ, ചുണ്ണാമ്പാണോ എന്ന് തെറ്റി പോകുന്നു ബാലാ എന്ന് Textപറഞ്ഞതായി വായിച്ചിട്ടുണ്ട്.

ഇവിടെ വിനോദ് എഴുതിയ പുസ്തകം ‘മിണ്ടാട്ടം’ വായിക്കുമ്പോൾ , ഓർമ്മക്കുറിപ്പിൽ പുരളുന്നതും , തെളിയുന്നതും, നല്ല ചെറുകഥയും , പിന്നെ തിരക്കഥയുടെ സംക്ഷിപ്തവും ഒക്കെ ആയി തോന്നാം. ഒറ്റയിരുപ്പിൽ വായിക്കാവുന്ന കുറിപ്പുകൾ,കണ്ടതും കേട്ടതും, അറിഞ്ഞതും ,പറഞ്ഞതും ഒക്കെ. എഴുത്തുകാരൻ ഒട്ടൊന്ന് മാറി നിന്നാണ് കാഴ്ചകൾ പറയുന്നത്. ഓർമ്മയും, സന്തോഷവും, സങ്കടവും, പ്രണയവും, ഒക്കെ നിറഞ്ഞ കുറിപ്പുകൾ കഥയോളം,അല്ലെങ്കിൽ കഥയ്ക്കൊപ്പം നിൽക്കുന്ന എഴുത്ത്.

ഓരോന്നും വെള്ളിത്തിരയിൽ എത്തിക്കാവുന്ന മരുന്നുള്ളതെന്ന് അന്തിക്കാടൻ. കഥയിലെ കാഴ്ച കാണാൻ അദ്ദേഹത്തിൻ്റെ കഴിവ് നമുക്കറിയാം. ആ വാക്കുകൾ മുഖവുരയിൽ വന്നത് വെറുതെയല്ല. വെറുതെ എഴുതിയതല്ല,വാക്കും,വാചകവും,തിരഞ്ഞ് പിടിച്ച്,മിനുക്കിയെടുത്താണ് വിനോദിൻ്റെ കുറിപ്പുകൾ ഉരുകൊണ്ടത്. കുറിപ്പുകൾക്ക് പേരിട്ടപ്പോൾ തന്നെ വിനോദിൻ്റെ നർമ്മമുന തെളിഞ്ഞു.

പിന്നെ കുറിപ്പ് വായിച്ച് കഴിഞ്ഞ് തലക്കെട്ട് ഒന്നുകൂടി വായിച്ച്, നിങ്ങൾക്ക് ഒരു പുഞ്ചിരി കൂടി ചിലവാക്കേണ്ടി വരും. അവസാനം ഒരു നർമ്മക്കുത്ത് . നല്ല അനുഭവം, വായനമോശമാവില്ല , വായിക്കാം, വായിക്കൂ. ഞാൻ വായിച്ചു.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

 

Comments are closed.