DCBOOKS
Malayalam News Literature Website
Monthly Archives

October 2023

‘പീലി’; സുകുമാരന്‍ ചാലിഗദ്ധ എഴുതിയ കവിത

കാപ്പിപറിപ്പണിക്കു പോയവള്‍ വൈകിട്ടെനിക്ക് ചൂടാനെന്നു പറഞ്ഞ് പറഞ്ഞ് പറഞ്ഞെടുത്ത മൂന്ന് മയില്‍പ്പീലിയുമായിട്ടാണ് ചിരിച്ചോണ്ട് വീട്ടിലേക്ക് വന്നത്.

പ്രകൃതിയിലലിഞ്ഞ് ഇന്ദിരാഗാന്ധി: ജയ്‌റാം രമേശ് എഴുതുന്നു

തികഞ്ഞ രാഷ്ട്രീയപ്രവര്‍ത്തകയെന്നു പുകള്‍പെറ്റ ഇന്ദിരാഗാന്ധിയെപ്രകൃതിസ്‌നേഹി എന്ന നിലയില്‍ എടുത്തുകാണിക്കുന്നതിന്റെ കാരണമെന്ത്? ഉത്തരം വളരെ ലളിതമാണ്. ഇന്ദിരാഗാന്ധി വാസ്തവത്തില്‍ ഒരു പ്രകൃതിസ്‌നേഹി ആയിരുന്നു, സ്വയം അങ്ങനെതന്നെ കരുതുകയും…

പ്രിയദര്‍ശിനി, നിനക്കുറങ്ങാമിനി… സുഗതകുമാരി എഴുതിയ കവിത

പ്രിയദര്‍ശിനി, നിന- ക്കുറങ്ങാമിനിശ്ശാന്തം... ഒരുനാളിലും സ്വൈര- മറിയാത്തൊരാത്തിര- ക്കൊഴിഞ്ഞൂ... കിടന്നമ്മ- യ്ക്കുറങ്ങാമിനി സ്വൈരം...

‘കഥകള്‍’ എബ്രഹാം മാത്യു; പുസ്തകപ്രകാശനം നവംബര്‍ മൂന്നിന്

എബ്രഹാം മാത്യുവിന്റെ 'കഥകള്‍' നവംബര്‍ 3ന് കേരള നിയമസഭ അന്താരാഷ്ട്ര  പുസ്തകോത്സവ വേദിയിൽ വെച്ച് പ്രകാശനം ചെയ്യും. എബ്രഹാം മാത്യു, എ വിജയരാഘവന്‍ എന്നിവര്‍ ചടങ്ങിൽ പങ്കെടുക്കും. 

ഇന്ദിരാ ഗാന്ധിയുടെ ചരമവാര്‍ഷികദിനം

ജവഹര്‍ലാല്‍ നെഹ്രുവിന്റെയും കമലാ നെഹ്രുവിന്റേയും മകളായി 1917 നവംബര്‍ 19-നാണ് ഇന്ദിരാ ഗാന്ധി ജനിച്ചത്. ആധുനിക ചരിത്രത്തിലെ ശ്രദ്ധേയരായ വനിതാ ഭരണാധികാരികളിലൊരാളായി കരുതപ്പെടുന്ന ഇവര്‍ നാലു തവണ ഇന്ത്യയുടെ പ്രധാനമന്ത്രിയായി…

മണിമല്ലിക സ്മാരക സാഹിത്യ പുരസ്കാരം സോമൻ കടലൂരിന്

തലശ്ശേരി ഗവൺമെൻറ് ബ്രണ്ണൻ കോളേജിലെ മലയാളം പൂർവ്വ വിദ്യാർത്ഥികളുടെ സംഘടനയായ ബ്രണ്ണൻ മലയാളം സമിതി ഏർപ്പെടുത്തിയ മൂന്നാമത് മണിമല്ലിക സ്മാരക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.  സാഹിത്യ പുരസ്കാരം കവിയും നോവലിസ്റ്റും ചിത്രകാരനുമായ സോമൻ കടലൂരിന്റെ…

‘ഇരു’ ആരും ഇന്നുവരെ പറയാതിരുന്ന ഒരു വിഷയത്തിന്റെ ആഖ്യാനം

മുന്നൂറിൽ പരം വർഷങ്ങളിലൂടെയാണ് ഇരുവിനൊപ്പം ഞാനും കടന്നു പോയതെന്നത് വായന കഴിഞ്ഞപ്പോൾ വളരെ അത്ഭുതത്തോടെയാണ് ഓർത്തത് . സ്വന്തം ജീവിതകാലമല്ലാതെ തന്നെ മറ്റൊരു കാലപ്രവാഹത്തിന്റെ കൂടി ഭാഗമായി വായനക്കാരൻ തീരുന്നു എന്ന സങ്കല്പമാണ് മനസ്സിൽ വന്നത് .…

‘വായനയാണ് ലഹരി’; കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം നവംബര്‍ ഒന്ന് മുതല്‍ ഏഴ് വരെ

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം രണ്ടാം പതിപ്പ് നവംബര്‍ ഒന്ന് മുതല്‍ ഏഴ് വരെ നിയമസഭ അങ്കണത്തിൽ നടക്കും. A21 to A25, A123-A125, A178- A199 എന്നിങ്ങനെയാണ് പുസ്തകോത്സവത്തിലെ  ഡി സി ബുക്‌സ്  സ്റ്റാൾ നമ്പരുകൾ. ബാബു ജോണിന്റെ 'കിന്നര്‍ കൈലാസ…

സ്വര്‍ണംകൊണ്ട് അളക്കാവുന്നതല്ല മറഡോണയുമായുള്ള എന്റെ ബന്ധം: ബോബി ചെമ്മണ്ണൂര്‍

ടി.വിയുടെ മുന്‍പിലിരുന്നു ബോബി. ഏഷ്യയിലെ, ഇന്ത്യയിലെ, കേരളത്തിലെ, തൃശൂരിലെ താമസസ്ഥലത്ത് ദുഃഖിതനായി ഇരുന്ന് ഇന്ത്യാസമുദ്രത്തിനും ആഫ്രിക്കയ്ക്കും അറ്റ്‌ലാന്റിക്് സമുദ്രത്തിനും അപ്പുറം വടക്കേ അമേരിക്കയിലെ അര്‍ജന്റീനയില്‍ ബ്യൂനസ് അയഴ്‌സില്‍…

ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ ജന്മവാര്‍ഷികദിനം

ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകരുടെ പ്രിയപ്പെട്ട താരമാണ് വിടവാങ്ങിയ ഡീഗോ മറഡോണ. അദ്ദേഹത്തിന്റെ ജന്മവാര്‍ഷികദിനമാണ് ഇന്ന്.  ഹൃദയാഘാതത്തെ തുടര്‍ന്ന് 2020 നവംബര്‍ 25നാണ് 60 വയസുകാരനായ മറഡോണ അന്തരിച്ചത്.

പി. പത്മരാജൻ പുരസ്കാരങ്ങൾ വിതരണം ചെയ്തു

പി പത്മരാജന്‍ ട്രസ്റ്റും രാജ്യാന്തര വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും ചേര്‍ന്ന് നൽകിവരുന്ന പി. പത്മരാജൻ പുരസ്കാരങ്ങൾ വിതരണം ചെയ്തു. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ‘നിങ്ങൾ’ എന്ന നോവലിന് എം മുകുന്ദൻ മികച്ച നോവലിസ്റ്റിനുള്ള…

ഇസ്താംബുൾ അന്താരാഷ്ട്ര പുസ്തകമേളയിൽ ഡി സി ബുക്സും

തുർക്കിയിലെ ഇസ്താംബൂളിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയിൽ ഡി സി ബുക്സും. "Turkish and Indian Book Markets and Cooperation Opportunities" എന്ന വിഷയത്തിൽ നടക്കുന്ന പാനൽ ചർച്ചയിൽ ഡി സി ബുക്സിനെ പ്രതിനിധീകരിച്ച് സിദ്ധാര്‍ത്ഥ് ഡിസി…

മലയാളിയുടെ നവമാധ്യമജീവിതം

കഴിഞ്ഞ പത്തുവര്‍ഷങ്ങള്‍ക്കിടയില്‍ മലയാളിയുടെ മാധ്യമ സങ്കേതങ്ങളെയും അനുഭവങ്ങളെയും സംസ്‌ക്കാരത്തെയും കുറിച്ച് സി. എസ്. വെങ്കിടേശ്വരന്‍ എഴുതിയ ചില ലേഖനങ്ങളുടെ സമാഹാരമാണ് 'മലയാളിയുടെ നവമാധ്യമ ജീവിതം'. പല സന്ദര്‍ഭങ്ങളിലായി എഴുതിയ ഈ ലേഖനങ്ങളെയും…

വാഗ്ഭടന്റെ വഴിയാത്രകള്‍

താന്‍ ജീവിക്കുന്ന കാലത്തിന്റെ ഏറ്റവും വലിയ പ്രശ്‌നം ജാതിയാണെന്ന് വാഗ്ഭടാനന്ദന്‍ മനസ്സിലാക്കി. അതിനാല്‍ ജാതിക്കെതിരായ പോരാട്ടത്തിനാണ് ആത്മവിദ്യാസംഘം ഏറ്റവും കൂടുതല്‍ പ്രാധാന്യം കൊടുത്തത്. ജാതിയുടെ ഭാഗമായ അയിത്തവും അതിന്റെ ഭാഗമായ…

സൈബോര്‍ഗ് കാലം

നിര്‍മ്മിതബുദ്ധിയുടെയും സൈബോര്‍ഗിന്റെയും കാലത്ത് ലിംഗഭേദമില്ലാത്ത സമൂഹത്തെ വിഭാവനം ചെയ്യുന്നത് ഇന്ന് ഒരു ഉട്ടോപ്പിയ മാത്രമല്ല സാമൂഹികമായ യാഥാര്‍ഥ്യവുമാവുകയാണ്. മനുഷ്യബുദ്ധിയുടെ പുനരാവിഷ്‌കാരമായ നിര്‍മ്മിതബുദ്ധിക്ക് സാമൂഹികമായ ആഖ്യാനങ്ങളെ…

‘നിഴൽപ്പോര്’ ; അനേകം കഥകളുടെ കഥ

ഉത്തരമലബാറിലെ ഏതോ നാടെന്നു തോന്നിപ്പിക്കുന്ന വിധത്തിൽ  രൂപപ്പെടുത്തിയെടുത്ത അജ്ഞാത ലോകത്തിലൂടെയുള്ള യാത്ര ഉദ്വേഗം നിറഞ്ഞതായിരുന്നു. ദൈവങ്ങളുടെ വരവോടു കൂടിയാണ് നോവൽ ആരംഭിക്കുന്നത്...

ഭാവിയുടെ പുനര്‍വിഭാവനം

യുക്തിവിചാരവും ചോദ്യംചെയ്യലും വിവേചനശക്തിയും സഹിഷ്ണുതയുമാണ് സമൂഹം കെട്ടിപ്പടുക്കുന്നതിനുള്ള പ്രധാന വഴികള്‍. അതിലൂടെമാത്രമേ ധാര്‍മികപുരോഗതി കൈവരിക്കാനും സാമൂഹിക അപചയം തടയാനും കഴിയുകയുള്ളൂ. സാംസ്‌കാരികവും ഭാഷാപരവുമായ എല്ലാ വിഭാഗങ്ങളെയും…

‘വാഗ്ഗേയ വൈഭവം’; നൃത്താവിഷ്‌കാരം നവംബര്‍ നാലിന്

ഡി സി ബുക്‌സ് സുവര്‍ണ്ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അശ്വതിയും ശ്രീകാന്തും ചേര്‍ന്ന് ഒരുക്കുന്ന 'വാഗേയ വൈഭവം' നൃത്താവിഷ്‌കാരം നവംബര്‍ നാലിന് വൈകുന്നേരം അഞ്ച് മണിക്ക് കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയില്‍ നടക്കും.

ചെറുകാട് ചരമവാര്‍ഷികദിനം

മലയാള നോവലിസ്റ്റും നാടകകൃത്തും കമ്മ്യൂണിസ്റ്റ് സഹയാത്രികനുമായിരുന്ന ചെറുകാട് മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ താലൂക്കിലെ ചെമ്മലശ്ശേരിയിലെ ചെറുകാട് പിഷാരത്ത് 1914 ഓഗസ്റ്റ് 26നാണ് ജനിച്ചത്. ഗോവിന്ദപിഷാരോടി എന്നായിരുന്നു യഥാര്‍ത്ഥ പേര്.

മരണത്തിനപ്പുറത്തെ ദേശങ്ങൾ, ഋതുക്കൾ

''ആകാശങ്ങൾക്കു താഴെ ഇപ്പോൾ ഒന്നുമില്ല. ഒന്നും. ഒന്നുമില്ലായ്മയുടെ മഹാശൂന്യത മാത്രം. ഭൂമിയിലെ തന്റെ കൃത്യം പൂർത്തിയാക്കി മരണത്തിന്റെ മാലാഖ ആകാശങ്ങൾക്കു മുകളിൽ ദൈവസിംഹാസനത്തിനടുത്ത് ഹാജരായിനിന്നു. ഇനി എന്തുചെയ്യണമെന്ന ദൈവകൽപ്പനയ്ക്ക്…

വയലാര്‍ കവിത ഒരിക്കലും ഒഴുക്ക് നിലച്ച നീര്‍ച്ചോലയായിരുന്നില്ല: കെ. ജയകുമാര്‍

വയലാര്‍ കവിത ഒരിക്കലും ഒഴുക്ക് നിലച്ച നീര്‍ച്ചോലയായിരുന്നില്ല. മൂന്നു വ്യക്തമായ ഘട്ടങ്ങളിലൂടെ ആ കവിത ആന്തരികമായ ശാക്തീകരണത്തിലൂടെ കൂടുതല്‍ ആഴങ്ങളിലേക്കും വിതാനങ്ങളിലേക്കും ചെന്നെത്തി. ആ കവിത ഉപാസിച്ച മൂല്യങ്ങള്‍ തമസ്‌കരിക്കപ്പെടുകയും…

ബാബു ജോണിന്റെ ‘കിന്നര്‍കൈലാസ യാത്ര’ ; പുസ്തകപ്രകാശനം നവംബര്‍ 4ന്

ബാബു ജോണിന്റെ 'കിന്നര്‍കൈലാസ യാത്ര' എന്ന പുസ്തകം നവംബര്‍ 4ന് കേരള നിയമസഭാ അന്താരാഷ്ട്ര  പുസ്തകോത്സവ വേദിയിൽ വെച്ച് എം എ ബേബി, വി കെ ജോസഫിന് നൽകി പ്രകാശനം ചെയ്യും. വിനോദ് വൈശാഖി, കൃഷ്ണന്‍ കര്‍ത്ത, പ്രിയദാസ് ജി മംഗലത്ത് എന്നിവർ ചടങ്ങിൽ…

പി പത്മരാജന്‍ ട്രസ്റ്റ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് ടെയില്‍സ് ഓഫ് ഇന്ത്യ പുരസ്‌കാരം കെ എന്‍…

പത്മരാജന്‍ ട്രസ്റ്റിന്റെ സഹകരണത്തോടെ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് ഏര്‍പ്പെടുത്തിയ നോവല്‍ അവാര്‍ഡ് ‘എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് ടെയില്‍സ് ഓഫ് ഇന്ത്യ’ പുരസ്‌കാരം കെ എന്‍ പ്രശാന്തിന്റെ 'പൊന' ത്തിന്.  ഡി സി ബുക്സാണ് പ്രസാധകർ.  ഒക്ടോബര്‍ 27…