DCBOOKS
Malayalam News Literature Website

മണിമല്ലിക സ്മാരക സാഹിത്യ പുരസ്കാരം സോമൻ കടലൂരിന്

"പുള്ളിയൻ " എന്ന നോവലിനാണ് പുരസ്കാരം

തലശ്ശേരി ഗവൺമെൻറ് ബ്രണ്ണൻ കോളേജിലെ മലയാളം പൂർവ്വ വിദ്യാർത്ഥികളുടെ സംഘടനയായ ബ്രണ്ണൻ മലയാളം സമിതി ഏർപ്പെടുത്തിയ മൂന്നാമത് മണിമല്ലിക സ്മാരക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.  സാഹിത്യ പുരസ്കാരം Textകവിയും നോവലിസ്റ്റും ചിത്രകാരനുമായ സോമൻ കടലൂരിന്റെ “പുള്ളിയൻ ” എന്ന നോവലിനാണ്. ഡി സി ബുക്സാണ് പ്രസാധകർ. 15000 രൂപയും പ്രശസ്ത ചിത്രകാരൻ ഹരീന്ദ്രൻ ചാലാട് രൂപകല്പന ചെയ്ത ശില്പവുമടങ്ങുന്നതാണ് സാഹിത്യ പുരസ്കാരം. കണ്ണൂർ സർവ്വകലാശാലയോട് ചേർന്ന കലാലയങ്ങളിലെ മലയാളം ബിരുദാനന്തര ബിരുദ പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ വിദ്യാർത്ഥികൾക്കുള്ള മണിമല്ലികാ സ്മാരക വിദ്യാഭ്യാസ പുരസ്കാരം ഗവൺമെന്റ് ബ്രണ്ണൻ കോളേജിലെ വർഷ.കെ, ആവണി. പി.കെ, അനശ്വര .പി.കെ എന്നിവർ നേടി.

ചലച്ചിത്രകാരനും കഥാകൃത്തും സാമൂഹിക പ്രവർത്തകനുമായ എം.എ. റഹ് മാൻ , എഴുത്തുകാരിയും അധ്യാപികയുമായ ഡോക്ടർ. ബി.പാർവതി, എഴുത്തുകാരനായ എം. ദാമോദരൻ എന്നിവരടങ്ങിയ സമിതിയാണ് സാഹിത്യ പുരസ്കാരം നിർണ്ണയിച്ചത്. ബ്രണ്ണൻ കോളേജിലെ ശതോത്തര രജതജൂബിലി ഹാളിൽ 2023 നവംബർ ഒൻപതാം തീയതി രാവിലെ പത്തുമണിക്ക് നടക്കുന്ന ചടങ്ങിൽ കവി മാധവൻ പുറച്ചേരി പുരസ്കാരങ്ങൾ സമർപ്പിക്കും.

മീൻപിടുത്തക്കാരുടെ കടൽ ശരിക്കും വ്യത്യസ്തമാണ്. അവരുടെ കടലറിവുകൾ വായിച്ചറിവുകളല്ല – ജൈവമാണ്. കടൽ തങ്ങളുടെ ലോകബോധത്തെത്തന്നെ മാറ്റുന്ന ഒന്നാണ്. അവരുടെ ജീവിതദർശനത്തിൽ തന്നെ കടലുണ്ട്. മലയാളത്തിൽ ഈ ജൈവഗുണമുള്ള കടൽഫിക്ഷൻ കാര്യമായിട്ടില്ലല്ലോ. ഇവിടെ അറുനൂറിലേറെ കിലോമീറ്റർ കടൽത്തീരമുണ്ട്. പക്ഷേ, കടൽ ആ നിലയിൽ സാഹിത്യത്തിൽ ഇരമ്പുന്നില്ല. മലയുടെ അത്ര കടൽ മലയാളത്തിൽ ഇല്ല ഈ വിള്ളലിലേക്ക് ഊക്കോടെ കയറിവന്നിരിക്കുന്ന കൃതിയാണ് സോമൻ കടലൂരിന്റെ ‘പുള്ളിയൻ‘. കടലിനെ, മീൻപിടുത്തത്തെ, മീൻപിടുത്തക്കാരുടെ വാഴ്വിനെ ഒളിൽനിന്നുള്ള ഉറപ്പോടെ വീണ്ടും കണ്ടെത്താൻ ജന്മനാ കർമ്മണാ സജ്ജനാണ് ഈ എഴുത്തുകാരൻ. ആ മികവിന്റെ അരങ്ങാണ് ഈ ആഖ്യായിക.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.