DCBOOKS
Malayalam News Literature Website

ഇസ്താംബുൾ അന്താരാഷ്ട്ര പുസ്തകമേളയിൽ ഡി സി ബുക്സും

ഒക്ടോബർ 28ന് ആരംഭിച്ച പുസ്തകമേള നവംബർ 05ന് അവസാനിക്കും

തുർക്കിയിലെ ഇസ്താംബൂളിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയിൽ ഡി സി ബുക്സും. “Turkish and Indian Book Markets and Cooperation Opportunities” എന്ന വിഷയത്തിൽ നടക്കുന്ന പാനൽ ചർച്ചയിൽ ഡി സി ബുക്സിനെ പ്രതിനിധീകരിച്ച് സിദ്ധാര്‍ത്ഥ് ഡിസി സംസാരിക്കും.  ഒക്ടോബർ 28ന് ആരംഭിച്ച പുസ്തകമേള നവംബർ 05ന് അവസാനിക്കും.

2024 ജനുവരി 11, 12,13, 14 തീയ്യതികളില്‍ കോഴിക്കോട് അരങ്ങേറുന്ന ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഏഴാംപതിപ്പിലെ അതിഥി രാജ്യമാണ് തുര്‍ക്കി. ഇവിടെ നിന്നുള്ള പ്രശസ്തരായ എഴുത്തുകാരും കലാകാരന്മാരും ഇക്കുറി കെഎല്‍എഫിന്റെ ഭാഗമാകും. തുര്‍ക്കി റിപ്പബ്ലിക്കിന്റെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് കെഎല്‍എഫിലെ തുര്‍ക്കി പ്രാതിനിധ്യം.

 

 

 

Comments are closed.