DCBOOKS
Malayalam News Literature Website

പി. പത്മരാജൻ പുരസ്കാരങ്ങൾ വിതരണം ചെയ്തു

പി പത്മരാജന്‍ ട്രസ്റ്റും രാജ്യാന്തര വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും ചേര്‍ന്ന് നൽകിവരുന്ന പി. പത്മരാജൻ പുരസ്കാരങ്ങൾ വിതരണം ചെയ്തു. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച നിങ്ങൾ’ എന്ന നോവലിന് എം മുകുന്ദൻ മികച്ച നോവലിസ്റ്റിനുള്ള പുരസ്കാരം സ്വീകരിച്ചു. ‘വെള്ളിക്കാശ്’ എന്ന ചെറുകഥയ്ക്ക് വി.ജെ. ജെയിംസിന് മികച്ച കഥാകൃത്തിനുള്ള പുരസ്കാരം സമ്മാനിച്ചു. യഥാക്രമം 20000 രൂപയും, 15,000 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്കാരം. പത്മരാജന്‍ ട്രസ്റ്റിന്റെ സഹകരണത്തോടെ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് ഏര്‍പ്പെടുത്തിയ നോവല്‍ അവാര്‍ഡ് ‘എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് ടെയില്‍സ് ഓഫ് ഇന്ത്യ’ പുരസ്‌കാരം കെ എന്‍ പ്രശാന്തിന് നൽകി. ‘പൊനം’ എന്ന നോവലിനായിരുന്നു പുരസ്കാരം.

‘നൻപകൽ നേരത്ത് മയക്കം’ എന്ന ചിത്രത്തിന് ലിജോ ജോസ് പെല്ലിശ്ശേരി മികച്ച സംവിധായകനായും ‘ബി 32 മുതല്‍ 44 വരെ’ എന്ന ചിത്രത്തിന്റെ രചയിതാവ് ശ്രുതി ശരണ്യം മികച്ച തിരക്കഥാകൃത്തായി. മികച്ച സംവിധായകന് 25000 രൂപയും ഫലകവും പ്രശസ്തിപത്രവും തിരക്കഥാകൃത്തിന് 15,000 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്കാരം. തിരുവനന്തപുരം തൈക്കാട് ഭാരത് ഭവനില്‍ നടന്ന പുരസ്കാരദാന ചടങ്ങിൽ ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന ചിത്രത്തിന്റെ പ്രദര്‍ശനവും ‘ഓര്‍മ്മകളില്‍ പത്മരാജന്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങും നടന്നു. എം മുകുന്ദനില്‍ നിന്നും പി അനന്ദപത്മനാഭന്‍ പുസ്തകം സ്വീകരിച്ചു.

എം മുകുന്ദന്റെ പുസ്തകങ്ങൾക്കായി ക്ലിക്ക് ചെയ്യൂ

വി.ജെ. ജെയിംസിന്റെ പുസ്തകങ്ങൾക്കായി ക്ലിക്ക് ചെയ്യൂ

പി പത്മരാജന്റെ പുസ്തകങ്ങൾക്കായി ക്ലിക്ക് ചെയ്യൂ

 

Comments are closed.