DCBOOKS
Malayalam News Literature Website

‘കഥകള്‍’ എബ്രഹാം മാത്യു; പുസ്തകപ്രകാശനം നവംബര്‍ മൂന്നിന്

എബ്രഹാം മാത്യുവിന്റെ ‘കഥകള്‍’ നവംബര്‍ മൂന്നിന് വൈകുന്നേരം നാല് മണിക്ക് കേരള നിയമസഭ അന്താരാഷ്ട്ര  പുസ്തകോത്സവ വേദിയിൽ വെച്ച് പ്രകാശനം ചെയ്യും. എ വിജയരാഘവനിൽ നിന്നും സക്കറിയാസ് മാർ അപ്രേം പുസ്തകം സ്വീകരിക്കും. എബ്രഹാം മാത്യു ചടങ്ങിൽ പങ്കെടുക്കും.

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം രണ്ടാം പതിപ്പ് നവംബർ 1 മുതൽ 7 വരെ നിയമസഭ അങ്കണത്തിൽ വച്ച് നടത്തും. വൈവിധ്യം കൊണ്ടും പൊതുജനപങ്കാളിത്തംകൊണ്ടും കഴിഞ്ഞ പുസ്തകോത്സവം ഏറെ അന്താരാഷ്ട്ര ശ്രദ്ധയാകർഷിച്ചിരുന്നു.  വിവിധ വിഷയങ്ങളിൽ വിദഗ്ധരെ ഉൾക്കൊള്ളിച്ച് പാനൽ ചർച്ചകൾ, സംവാദങ്ങൾ, സെമിനാറുകൾ, വിഷൻ ടാസ്ക്, പുസ്തക പ്രകാശനം, മീറ്റ് ദ ആതർ, മുഖാമുഖം, ബുക്ക് സൈനിങ്‌, ബുക്ക് റീഡിങ്‌ തുടങ്ങി നിരവധി പരിപാടികൾ പുസ്തകോത്സവത്തോടനുബന്ധിച്ച് നടക്കുന്നുണ്ട്.

എബ്രഹാം മാത്യുവിന്റെ പുസ്തകങ്ങൾക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.