DCBOOKS
Malayalam News Literature Website

ബാബു ജോണിന്റെ ‘കിന്നര്‍കൈലാസ യാത്ര’ ; പുസ്തകപ്രകാശനം നവംബര്‍ 4ന്

ബാബു ജോണിന്റെ ‘കിന്നര്‍കൈലാസ യാത്ര’ എന്ന പുസ്തകം നവംബര്‍ 4ന് വൈകുന്നരം മൂന്ന് മണിക്ക് കേരള നിയമസഭാ അന്താരാഷ്ട്ര  പുസ്തകോത്സവ വേദിയിൽ വെച്ച് എം എ ബേബി, വി കെ ജോസഫിന് നൽകി പ്രകാശനം ചെയ്യും. വിനോദ് Textവൈശാഖി, കൃഷ്ണന്‍ കര്‍ത്ത, പ്രിയദാസ് ജി മംഗലത്ത് എന്നിവർ ചടങ്ങിൽ പങ്കെടുക്കും. ഡി സി ബുക്സാണ് പ്രസാധകർ.

ശിവസ്തുതികളാല്‍ മുഖരിതമായ അന്തരീക്ഷം…. ഓംകാരാങ്കിതമായ സ്വസ്തികചിഹ്നമുള്ള കൊടികള്‍ കാറ്റത്ത് പാറിക്കളിക്കുന്നു… അവിടെ 79 അടി ഉയരമുള്ള ശിവലിംഗം… ഇത് ഇന്ത്യയുടെ ദേവഭൂമിയില്‍ സ്ഥിതിചെയ്യുന്ന കിന്നര്‍കൈലാസം-ഭക്തര്‍ അതീവപരിശുദ്ധിയോടെ കാത്തുസൂക്ഷിക്കുന്ന ശിവപാര്‍വതിമാരുടെ വാസസ്ഥാനം. ഹൃദയഹാരിയായ ഈ ഭൂപ്രദേശത്തിന്റെ വൈവിധ്യവും സംസ്‌കാരവും ഇടകലരുന്ന യാത്രാനുഭവമാണ് പുസ്തകം സമ്മാനിക്കുന്നത്. കിന്നര്‍ കൈലാസവും പാര്‍വ്വതികുണ്ഠും കല്പയുമൊക്കെ നമ്മെ മോഹിപ്പിക്കും. മനസ്സ് ആ പുണ്യഭൂമിയിലേക്ക് പറന്നുയരും. കിന്നര്‍ കൈലാസയാത്രയിലുടനീളമുള്ള അഭൗമസുന്ദര കാഴ്ചകളുടെയും അനിര്‍വചനീയമായ അനുഭവങ്ങളുടെയും നിമിഷങ്ങളിലൂടെ…

കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം രണ്ടാം പതിപ്പ് നവംബർ 1 മുതൽ 7 വരെ നിയമസഭാ അങ്കണത്തിൽ വച്ച് നടത്തും. വൈവിധ്യം കൊണ്ടും പൊതുജനപങ്കാളിത്തംകൊണ്ടും കഴിഞ്ഞ പുസ്തകോത്സവം ഏറെ അന്താരാഷ്ട്ര ശ്രദ്ധയാകർഷിച്ചിരുന്നു.  വിവിധ വിഷയങ്ങളിൽ വിദഗ്ധരെ ഉൾക്കൊള്ളിച്ച് പാനൽ ചർച്ചകൾ, സംവാദങ്ങൾ, സെമിനാറുകൾ, വിഷൻ ടാസ്ക്, പുസ്തക പ്രകാശനം, മീറ്റ് ദ ആതർ, മുഖാമുഖം, ബുക്ക് സൈനിങ്‌, ബുക്ക് റീഡിങ്‌ തുടങ്ങി നിരവധി പരിപാടികൾ പുസ്തകോത്സവത്തോടനുബന്ധിച്ച് നടക്കുന്നുണ്ട്.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.