DCBOOKS
Malayalam News Literature Website
Monthly Archives

October 2023

സ്മാരകശിലകള്‍ ബാക്കിയാക്കി പുനത്തില്‍ വിടവാങ്ങിയിട്ട് ആറ് വർഷം

സ്വയം നിര്‍വചിക്കാവുന്ന ആശയതലങ്ങള്‍വിട്ട് സ്‌നേഹവും രതിയും ആത്മീയതയും മറ്റനേകം വൈകാരികാംശങ്ങളും ചേര്‍ന്നു രൂപപ്പെട്ട കഥയുടെ ഒരു സിംഫണിയാണ് പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ കഥകള്‍. കഥയില്‍നിന്നു ജീവിതത്തെയും ജീവിതത്തില്‍നിന്നു കഥയെയുംവേറിട്ട…

വയലാര്‍ രാമവര്‍മ്മ ; ഋതുഭേദങ്ങള്‍ക്കു വര്‍ണ്ണം പകര്‍ന്ന കവി

ഈ മനോഹരതീരത്തു തരുമോ ഇനിയൊരു ജന്മംകൂടി.. എനിക്കിനിയൊരു ജന്മംകൂടി... -വയലാര്‍ വയലാര്‍ രാമവര്‍മ്മ ജനിച്ചത് കവിയായിട്ടാണ്. സത്യത്തിന്റെയും സൗന്ദര്യത്തിന്റെയും ലോകത്തെത്തേടി ആ കവിഹൃദയം അലഞ്ഞു നടന്നു. കവിതയുടെ ആത്മാവിലേക്ക് സംഗീതത്തെ കടത്തിവിടു…

‘ലതാനിലയം, ഒറ്റപ്പാലം പി.ഒ’: സുധ തെക്കേമഠം എഴുതിയ കഥ

''ഒഴിഞ്ഞ ഗ്ലാസില്‍ ബിയറൊഴിച്ച് രണ്ടാം റൗണ്ടു തുടങ്ങിയ മെറീന ഷാളൂരി തലയില്‍ കെട്ടി. ആഞ്ഞൊരു സിപ്പു വലിച്ചെടുത്തു റസിയയെ പുച്ഛത്തോടെ നോക്കി''...

ഷാർജ അന്താരാഷ്ട്ര പുസ്‌ത‌കമേളക്ക് നവംബർ ഒന്നിന് തിരിതെളിയും

അക്ഷരവസന്തത്തെ വരവേൽക്കാൻ ഒരുങ്ങി ഷാർജ. നവംബർ ഒന്ന് മുതൽ 12 വരെ ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന 42-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ ശ്രദ്ധേയസാന്നിധ്യമാകാന്‍ കേരളത്തിലെ മുന്‍നിര പ്രസാധകരായ ഡി സി ബുക്‌സും. പുസ്തകമേളയിലെ ശ്രദ്ധേയ…

മകരജ്യോതിസ്സ് എന്ന തട്ടിപ്പ്: പവനന്‍

ഈശ്വരന്റെ പേരിൽ കച്ചവടം നടത്തുന്ന മഹാക്ഷേത്രങ്ങളിൽ ശബരിമലയോളം ആദായമുണ്ടാക്കുന്ന മറ്റൊരു സ്ഥാപനം ഇന്ത്യയിൽ തന്നെ വേറേയുണ്ടാവില്ല. തിരുപ്പതിയിലും ഗുരുവായൂരിലും വരുമാനം കൂടുതലുണ്ടെന്നത് ശരിയാണ്. എന്നാൽ ഈ രണ്ടു സ്ഥാപനങ്ങളിലും ചെലവു കൂടുതലാണ്.…

ജോണ്‍ പോള്‍ മാര്‍പാപ്പ പുരസ്‌കാരം ഡോ ജോര്‍ജ് തയ്യിലിന്

കാത്തലിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ 17-ാമത് ജോണ്‍ പോള്‍ മാര്‍പാപ്പ പുരസ്‌കാരം ഡോ ജോര്‍ജ് തയ്യിലിന്. കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഗോവ ഗവര്‍ണര്‍ അഡ്വ.പി എസ് ശ്രീധരന്‍പിള്ള അവാര്‍ഡ് സമ്മാനിക്കും.

ഞാന്‍ ഒന്നും ആശിക്കുന്നില്ല, ഒന്നിനെയും ഭയപ്പെടുന്നില്ല…

ആധുനിക ഗ്രീക്ക് സാഹിത്യത്തിലെ അതികായനായനായിരുന്നു നിക്കോസ് കാസാന്‍ദ്സാകീസ്. എഴുത്തുകാരനും ദാര്‍ശനികനുമായിരുന്ന അദ്ദേഹത്തിന്റെ ചരമവാര്‍ഷികദിനമാണ് ഇന്ന്.

പവനന്റെ ജന്മവാര്‍ഷികദിനം

പ്രേമവും വിവാഹവും, നാലു റഷ്യന്‍ സാഹിത്യകാരന്‍മാര്‍, പരിചയം, യുക്തിവിചാരം, മഹാകവി കുട്ടമ്മത്ത് ജീവിതവും കൃതികളും, പവനന്റെ തിരഞ്ഞെടുത്ത പ്രബന്ധങ്ങള്‍ തുടങ്ങിയവയാണ് പ്രധാന കൃതികള്‍

Students Star Reader ന്റെ പ്രമോ പോസ്റ്റർ പ്രകാശനം ചെയ്തു

Students Star Reader പ്രോഗ്രാമിന്റെ പ്രമോ പോസ്റ്റർ പ്രകാശനം ചെയ്തു. കണ്ണൂർ ഡിസ്ട്രിക്ട് ടൂറിസം പ്രമോഷൻ കൗൺസിലും തലശ്ശേരി ഹെറിറ്റേജ് ടൂറിസം ഡിപ്പാർട്മെന്റും സംയുക്തമായി തലശ്ശേരി ഹെർമൻ ഗുണ്ടർട്ട് സ്റ്റോറി ടെല്ലിങ്ങ് മ്യൂസിയത്തിൽ വെച്ച്…

പലസ്തീനിലെ ചോരയുടെ ചരിത്രം

ഇന്ന് പലസ്തീന്‍, പ്രത്യേകിച്ച് ഗാസ ഒരു തുറന്ന ജയിലിനു സമാനമാണ്. 2021 ല്‍ പ്രസിദ്ധീകരിച്ച മനുഷ്യാവകാശ നിരീക്ഷണ റിപ്പോര്‍ട്ട് പ്രകാരം ഇസ്രയേല്‍ അധികാരികള്‍പലസ്തീനികളെ ആസൂത്രിതമായി അടിച്ചമര്‍ത്തുകയും വിവേചനം കാണിക്കുകയും ചെയ്യുന്നു. അധിനിവേശ…

ജി ആർ ഇന്ദുഗോപന്റെ ഏറ്റവും പുതിയ നോവൽ ‘ആനോ’; പ്രീബുക്കിങ് ആരംഭിച്ചു

ജി ആർ ഇന്ദുഗോപന്റെ ഏറ്റവും പുതിയ നോവൽ 'ആനോ' പ്രീബുക്കിങ് ആരംഭിച്ചു. ഡി സി ബുക്‌സാണ് പ്രസാധകർ. അപൂര്‍വ്വമായ ചരിത്രരേഖകളും പെയിന്റിങ്ങുകളും ബഹുവര്‍ണ്ണ ചിത്രങ്ങളും ഉള്‍പ്പെടുത്തി രൂപകല്പന ചെയ്ത പ്രത്യേക പതിപ്പ്,  പ്രീബുക്ക് ചെയ്യുന്നവർക്ക്…

‘മനുഷ്യാവകാശങ്ങള്‍’; മനുഷ്യാവകാശങ്ങളുടെ വികാസപരിണാമങ്ങള്‍ പ്രതിപാദിക്കുന്ന പ്രഥമ…

മനുഷ്യാവകാശങ്ങളുടെ വികാസപരിണാമങ്ങള്‍ പ്രതിപാദിക്കുന്ന പ്രഥമ മലയാളകൃതിയാണ് പ്രൊഫ.ആര്‍.പി. രമണന്‍ രചിച്ച 'മനുഷ്യാവകാശങ്ങള്‍'. ഡി സി ബുക്‌സ് മുദ്രണമായ കറന്റ് ബുക്‌സാണ് പുസ്തകത്തിന്റെ മലയാളം-ഇംഗ്ലീഷ് പതിപ്പുകളുടെ പ്രസാധനം.

പി. പത്മരാജൻ അവാര്‍ഡ് ദാനച്ചടങ്ങ് ഒക്ടോബര്‍ 27ന്

പി പത്മരാജന്‍ ട്രസ്റ്റും രാജ്യാന്തര വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും ചേര്‍ന്ന് നടത്തുന്ന പത്മരാജന്‍ അവാര്‍ഡ്ദാനച്ചടങ്ങ് ഒക്ടോബര്‍ 27 വെള്ളിയാഴ്ച വൈകുന്നേരം ആറ് മണിക്ക് തിരുവനന്തപുരം തൈക്കാട് ഭാരത് ഭവനില്‍ നടക്കും.

ജോസഫ് മുണ്ടശ്ശേരിയുടെ ചരമവാർഷികദിനം

മലയാള സാഹിത്യകാരനും നിരൂപകനും മുന്‍ മന്ത്രിയുമായിരുന്ന ജോസഫ് മുണ്ടശ്ശേരി 1903 ജൂലൈ 17-ന് തൃശ്ശൂരിലെ കണ്ടശ്ശാംകടവില്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം അദ്ദേഹം ഊര്‍ജ്ജതന്ത്രത്തില്‍ ബിരുദവും പിന്നീട് സംസ്‌കൃതത്തിലും മലയാളത്തിലും…

എര്‍ദോഗാനിസം

തുര്‍ക്കിയിലെ നരേന്ദ്രമോദിയാണ് എര്‍ദോഗാന്‍ എന്ന് ചില രാഷ്ട്രീയ നിരീക്ഷകര്‍ പറയാറുണ്ട്. നയങ്ങളില്‍, നിലപാടുകളില്‍. ചില സാദൃശ്യങ്ങള്‍ ഉണ്ടെന്നത് ശരിതന്നെയാണ്. കാരണം രാഷ്ട്രീയത്തിലെ മതചിഹ്നങ്ങളും സാമ്പത്തികനയങ്ങളും ഉദാരമായിത്തന്നെ…

സദസ്സ്; കാരൂര്‍ സ്മൃതിയും നോവല്‍ ചര്‍ച്ചയും ഒക്ടോബര്‍ 27ന്

കാരൂര്‍ സ്മൃതിയും നോവല്‍ ചര്‍ച്ചയും ഒക്ടോബര്‍ 27 വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളില്‍ നടക്കും. 'വിശ്വാസ വൈരുദ്ധ്യങ്ങളും ചരിത്ര യാഥാര്‍ത്ഥ്യങ്ങളും' എന്ന വിഷയത്തില്‍ ഡോ.വിനില്‍ പോള്‍ സ്മൃതി പ്രഭാഷണം…

ആധുനിക മനുഷ്യന്റെ സങ്കീർണ്ണ ജീവിതസമസ്യകൾക്കുള്ള ഉത്തരം!

അങ്ങേയറ്റം തിരക്കുപിടിച്ച ജീവിതം നയിക്കുന്നവരാണ് നാമെല്ലാവരും. ജോലിയുടെ പിരിമുറുക്കത്തിൽ വീർപ്പുമുട്ടുന്ന, ഗതാഗതക്കുരുക്കുകളിൽ നഷ്ടപ്പെടുന്ന സമയത്തെയോർത്ത് വ്യഥ കൊള്ളുന്നവർ. ഈ ഓട്ടപ്പാച്ചിലിനിടയിൽ ഒന്നിളവേൽക്കാൻ മറക്കുന്നവരാണ്…

പി കെ പാറക്കടവിന്റെ ‘ഇടിമിന്നലുകളുടെ പ്രണയം’; പുസ്തകചര്‍ച്ച സംഘടിപ്പിച്ചു

ചരിത്രവും മിത്തും രാഷ്ട്രീയവും അലിഞ്ഞു ചേരുന്ന ഈ നോവൽ ഒരു നല്ല വായനാനുഭവമാണ് ഇടിമിന്നലുകളുടെ പ്രണയം സമ്മാനിക്കുന്നത്.

ഇന്ന് വിജയദശമി

ഇന്ന് വിജയദശമി. കുരുന്നുകള്‍ ഇന്ന് ആദ്യക്ഷരത്തിന്റെ തിരുമധുരം നുണഞ്ഞ് അറിവിന്റെ ലോകത്തേയ്ക്ക് കടക്കുന്നു.

ഐക്യരാഷ്ട്ര ദിനം

ഐക്യരാഷ്ട്ര സംഘടനയുടെ നിയമപുസ്തകമാണ് ചാര്‍ട്ടര്‍ എന്നറിയപ്പെടുന്നത്. യുദ്ധത്തില്‍ നിന്നും മനുഷ്യരാശിയെ രക്ഷിക്കുക, സ്ത്രീയ്ക്കും പുരുഷനും തുല്യഅവകാശം ഉറപ്പുവരുത്തുക, നീതിയെയും രാജ്യാന്തരനിയങ്ങളെയും പിന്തുണയ്ക്കുക, സാമൂഹിക പുരോഗതിയും…

മറക്കരുത് മട്ടാഞ്ചേരി

പശ്ചിമകൊച്ചിയിലെ തുറമുഖ തൊഴിലാളികളുടെ ഐതിഹാസിക സമരത്തിനും രക്ത സാക്ഷിത്വത്തിനും സെപ്റ്റംബർ 15 ന് 70 വർഷം പൂർത്തിയായി. ആ സമരത്തിന്റെ അറിയപ്പെടാത്ത വശങ്ങളിലേക്ക് അക്കാലത്തെ ചരിത്രരേഖകൾ അടിസ്ഥാനമാക്കി ' ഒരു ചരിത്രാന്വേഷണം.

ജി ആർ ഇന്ദുഗോപന്റെ പുതിയ നോവൽ ‘ആനോ’ ഉടൻ വരുന്നു

ചീരന്‍ എന്ന പത്തൊന്‍പതുകാരന്‍; യാത്ര പുറപ്പെടാന്‍ കാത്തു നില്‍ക്കുന്ന ഒരു പോര്‍ച്ചുഗീസ് കപ്പലിന്റെ മുകള്‍ത്തട്ടില്‍ നില്‍ക്കുകയാണ്. ഉള്ളില്‍ വേദന, ഒറ്റപ്പെടല്‍... അങ്ങനെ പലവിധ വികാരങ്ങളുണ്ട്... കേശവന്‍. ഒന്നര വയസ്. നാലു ക്വിന്റല്‍ ഭാരം.…

പത്താമത് സി വി ശ്രീരാമൻ സ്മൃതി പുരസ്കാരം ആർ ശ്യാംകൃഷ്ണന്

പത്താമത് സി വി ശ്രീരാമൻ സ്മൃതി പുരസ്കാരം ആർ ശ്യാംകൃഷ്ണന്റെ 'മീശക്കള്ളൻ' എന്ന ചെറുകഥാ സമാഹാരത്തിന്. 28,000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. ഒക്ടോബർ 29 ഞായറാഴ്ച വൈകീട്ട് അഞ്ചുമണിക്ക് കുന്നംകുളം മുനിസിപ്പൽ ലൈബ്രറി…

‘ഭ്രാന്തിമാൻ’ ഇന്നത്തെ കാലത്തിന്റെ നേർരേഖാ ചിത്രങ്ങൾ

നോവൽ എന്നതിലുപരി ഒരു ചലച്ചിത്രമായി വായനക്കാരന്റെ മുന്നിൽ തെളിയുന്നത് മനോജിന്റെ വാക്കുകൾക്കുള്ളിലെ ദൃശ്യപ്പോരിമ തന്നെ ആണ്. ഒരു ഷൂട്ടിംഗ് സ്ക്രീപ്റ്റ് വായിക്കുന്ന സുഖമുണ്ട് ഈ പുസ്തകത്തിന്.