DCBOOKS
Malayalam News Literature Website

Students Star Reader ന്റെ പ്രമോ പോസ്റ്റർ പ്രകാശനം ചെയ്തു

Students Star Reader പ്രോഗ്രാമിന്റെ പ്രമോ പോസ്റ്റർ പ്രകാശനം ചെയ്തു. കണ്ണൂർ ഡിസ്ട്രിക്ട് ടൂറിസം പ്രമോഷൻ കൗൺസിലും തലശ്ശേരി ഹെറിറ്റേജ് ടൂറിസം ഡിപ്പാർട്മെന്റും സംയുക്തമായി തലശ്ശേരി ഹെർമൻ ഗുണ്ടർട്ട് സ്റ്റോറി ടെല്ലിങ്ങ് മ്യൂസിയത്തിൽ വെച്ച് നടത്തിയ വിദ്യാരംഭം ചടങ്ങിലാണ് പ്രമോ പോസ്റ്റർ പ്രകാശിപ്പിച്ചത്. കേരള നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ, ജില്ലാ കളക്ടർ അരുൺ കെ വിജയൻ IAS ന് നൽകിക്കൊണ്ടായിരുന്നു പ്രകാശനം. തലശ്ശേരി സബ് കളക്ടർ സന്ദീപ് കുമാർ IAS ഉൾപ്പടെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

വായനയുടെ പ്രാധാന്യം മുഴുവൻ വിദ്യാർത്ഥികളിലേക്കും വ്യാപിപ്പിക്കുകയും അവർക്കിടയിൽ നിന്നും വായനാതാരത്തെ കണ്ടെത്താനും വേണ്ടി പുസ്തകങ്ങളുമായി സ്കൂളിലേക്ക് പോകുന്ന പരിപാടി നവംബർ ഒന്ന്, രണ്ട് തീയതികളിൽ തലശ്ശേരി ഗവ ബ്രണ്ണൻ എച്ച് എസ്സിലാണ് ആദ്യം സംഘടിപ്പിക്കുന്നത്.

‘വാങ്ങുന്നത് വായിക്കാൻ തന്നെയാണ്’ എന്ന ടാഗ് ലൈനുമായി വരുന്ന ഈ സ്കൂൾ പുസ്തകോത്സവത്തിൽ പുസ്തകം വാങ്ങുന്ന എല്ലാവർക്കും DCB കൂപ്പൺ സ്വന്തമാക്കാം. കൂപ്പണിലെ 5 ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരങ്ങൾ നൽകിയ എല്ലാവർക്കും നറുക്കെടുപ്പിൽ പങ്കെടുക്കാം. നറുക്കെടുപ്പിലൂടെ വിജയിക്കുന്ന 50 കുട്ടികൾക്ക് പുസ്തകം സമ്മാനമായി ലഭിക്കും.

ഓരോ സ്കൂളിൽ നിന്നും തിരഞ്ഞെടുക്കുന്ന കുട്ടികൾക്ക് വായിച്ച ഒരു പുസ്തകത്തെ വേദിയിൽ വെച്ച് അവതരിപ്പിക്കാം. ഏറ്റവും മനോഹരമായി ചെയ്യുന്ന 5 പേരെ DCB Students Star Reader ആയി തിരഞ്ഞെടുക്കും. Star Reader ക്ക്‌ സർട്ടിഫിക്കറ്റും പുസ്തകങ്ങളും കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദിയിൽ വെച്ച് നൽകുന്നതായിരിക്കും. കൂടാതെ DC റിവാഡ്സ് കാർഡ്, ആജീവനാന്ത മെമ്പർഷിപ്പ് എന്നിവയും ലഭിക്കും. സാംസ്‌കാരികമായും സർഗാത്മകമായും വളരുവാനും പ്രവർത്തിക്കുവാനുമുള്ള അവസരങ്ങൾ നൽകും. താല്പര്യമുള്ള കണ്ണൂർ ജില്ലയിലെ സ്കൂളുകൾക്ക്‌ മുൻകൂട്ടി രജിസ്റ്റർ ചെയ്യാവുന്നതാണ്.

Comments are closed.