DCBOOKS
Malayalam News Literature Website

ജി ആർ ഇന്ദുഗോപന്റെ ഏറ്റവും പുതിയ നോവൽ ‘ആനോ’; പ്രീബുക്കിങ് ആരംഭിച്ചു

ജി ആർ ഇന്ദുഗോപന്റെ ഏറ്റവും പുതിയ നോവൽ ‘ആനോ’ പ്രീബുക്കിങ് ആരംഭിച്ചു. ഡി സി ബുക്‌സാണ് പ്രസാധകർ. അപൂര്‍വ്വമായ ചരിത്രരേഖകളും പെയിന്റിങ്ങുകളും ബഹുവര്‍ണ്ണ ചിത്രങ്ങളും ഉള്‍പ്പെടുത്തി രൂപകല്പന ചെയ്ത പ്രത്യേക പതിപ്പ്,  പ്രീബുക്ക് ചെയ്യുന്നവർക്ക് എഴുത്തുകാരന്റെ കയ്യൊപ്പോടു കൂടി സ്വന്തമാക്കാവുന്നതാണ്. ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെയും ഡി സി/കറന്റ് ബുക്‌സ് ശാഖകളിലൂടെയും നിങ്ങളുടെ കോപ്പികള്‍ പ്രീബുക്ക് ചെയ്യാവുന്നതാണ്.

1511 ഡിസംബറിൽ കൊച്ചിയിൽ നിന്ന് ലിസ്ബൻ വഴി റോമിലെത്തി, ലിയോ പത്താമൻ മാർപ്പാപ്പയുടെ ഓമനയായി മാറിയ ഒരു ആനക്കുട്ടിയുടെ കഥ. മതനവീകരണം ലക്ഷ്യമിട്ടവർ, കത്തോലിക്കാ സഭയുടെ ധൂർത്തിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെട്ടത് ഈ ‘വെള്ളാന’യെ ആയിരുന്നു. മധ്യകാല ലോകചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ‘മലയാളി’ മനുഷ്യനായിരുന്നില്ല, ഇഞ്ചി നിറമുള്ള ഈ ആൽബിനോ ‘ആനോ’യായിരുന്നു. പിൽക്കാലത്ത് 1962ൽ വത്തിക്കാനിൽ നിന്ന് കുഴിച്ചെടുത്ത ഇതിന്റെ അസ്ഥികൂടത്തിലൂടെ പുതിയ കഥ വിരിയുകയാണ്. മലബാറിൽ വന്നുപോയ വിദേശികളും, പറങ്കിനാട്ടിലെത്തിയ മലബാറികളും ചേർന്നെഴുതുന്ന ചരിത്രപുസ്തകം. നമ്മൾ പഠിച്ച പാഠങ്ങൾക്കപ്പുറമുള്ള ഒരു പുസ്തകം.

പ്രീബുക്ക് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

ജി ആർ ഇന്ദുഗോപന്റെ പുസ്തകങ്ങൾക്കായി ക്ലിക്ക് ചെയ്യൂ

 

Comments are closed.