DCBOOKS
Malayalam News Literature Website

സദസ്സ്; കാരൂര്‍ സ്മൃതിയും നോവല്‍ ചര്‍ച്ചയും ഒക്ടോബര്‍ 27ന്

കാരൂര്‍ സ്മൃതിയും നോവല്‍ ചര്‍ച്ചയും ഒക്ടോബര്‍ 27 വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളില്‍ നടക്കും. ‘വിശ്വാസ വൈരുദ്ധ്യങ്ങളും ചരിത്ര യാഥാര്‍ത്ഥ്യങ്ങളും‘ എന്ന വിഷയത്തില്‍ ഡോ.വിനില്‍ പോള്‍ സ്മൃതി പ്രഭാഷണം നടത്തും. പി എഫ് മാത്യൂസിന്റെ കടലിന്റെ മണം’ എന്ന നോവലിനെ ആസ്പദമാക്കിയുള്ള നോവല്‍ചര്‍ച്ചയും സംഘടിപ്പിച്ചിട്ടുണ്ട്. പ്രൊഫ.പി.എന്‍. പ്രകാശ് അദ്ധ്യക്ഷനാകുന്ന ചടങ്ങില്‍ വി.ജി. തമ്പി, എന്‍ രാജന്‍, പി എഫ് മാത്യൂസ് എന്നിവര്‍ പങ്കെടുക്കും. മലയാള ചെറുകഥാസാഹിത്യത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കുവഹിച്ച എഴുത്തുകാരനാണ് കാരൂര്‍ എന്ന് അറിയപ്പെടുന്ന കാരൂര്‍ നീലകണ്ഠപിള്ള.

കാരൂരിന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

പി എഫ് മാത്യൂസിന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

വിനില്‍ പോളിന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

 

 

Comments are closed.