DCBOOKS
Malayalam News Literature Website

പത്താമത് സി വി ശ്രീരാമൻ സ്മൃതി പുരസ്കാരം ആർ ശ്യാംകൃഷ്ണന്

'മീശക്കള്ളൻ' എന്ന ചെറുകഥാ സമാഹാരത്തിനാണ് പുരസ്‌കാരം

പത്താമത് സി വി ശ്രീരാമൻ സ്മൃതി പുരസ്കാരം ആർ ശ്യാംകൃഷ്ണന്റെ ‘മീശക്കള്ളൻ‘ എന്ന ചെറുകഥാ സമാഹാരത്തിന്. 28,000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. ഒക്ടോബർ 29 ഞായറാഴ്ച വൈകീട്ട് അഞ്ചുമണിക്ക് കുന്നംകുളം Textമുനിസിപ്പൽ ലൈബ്രറി അങ്കണത്തിൽ (സി വി ശ്രീരാമൻ കോർണറിൽ) വെച്ചാണ് അവാർഡുദാനം. മന്ത്രി ഡോ. ആർ. ബിന്ദു പുരസ്കാര വിതരണയോഗം ഉദ്ഘാടനം ചെയ്യും. എ സി മൊയ്തീൻ MLA അദ്ധ്യക്ഷം വഹിക്കുകയും ഡോ. എം വി നാരായണൻ സ്മാരക പ്രഭാഷണം നടത്തുകയും ചെയ്യും.

നമുക്കേറെ പരിചിതമെന്നു തോന്നിക്കുന്ന വിഷയങ്ങളാണ് ശ്യാം കൃഷ്ണൻ തന്റെ കഥകൾക്കായുള്ള പ്രമേയങ്ങളായി സ്വീകരിക്കുന്നത്. അതേസമയം കഥകളായി മാറുമ്പോൾ അവയ്ക്ക് അത്ഭുതകരമായൊരു രാസപരിവർത്തനം സംഭവിക്കുന്നു. കഥകൾ പറയാൻ അയത്നലളിതമായ, ഒട്ടുമേ ആർഭാടമില്ലാത്ത ഒരു ഭാഷ അയാൾക്കുണ്ട്. ഇത്രയും സുതാര്യമായൊരു ഭാഷ സ്വായത്തമാക്കുക എന്നതുതന്നെയാണ് ഒരെഴുത്തുകാരൻ ആദ്യം കൊയ്യുന്ന വിജയം. വിശുദ്ധമായൊരു തീർത്ഥാടനത്തിലെന്നതുപോലെ ഒറ്റയൊറ്റയടികൾ വച്ച് കഥാകാരൻ ഉയരങ്ങളിലേക്കുള്ള നടപ്പാതകളിലൂടെ നടക്കുന്നു. പതുക്കെപ്പതുക്കെ വലിയ മലകൾ അയാൾക്കു മുന്നിൽ തലകുനിക്കുന്നതും അസാധാരണമായ കഥകൾ ഉരുവം കൊള്ളുന്നതും നാം അറിയുന്നു.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.