DCBOOKS
Malayalam News Literature Website

‘ഭ്രാന്തിമാൻ’ ഇന്നത്തെ കാലത്തിന്റെ നേർരേഖാ ചിത്രങ്ങൾ

മനോജ്‌ ഭാരതിയുടെ “ഭ്രാന്തിമാൻ” എന്ന പുസ്തകത്തിന് പ്രകാശ് മേനോൻ എഴുതിയ വായനാനുഭവം

മനോജ്‌ ഭാരതിയുടെ “ഭ്രാന്തിമാൻ” കുറച്ചു നാളുകൾക്കു ശേഷമാണു വളരെ ഇന്റെരെസ്റ്റിംഗ് ആയിട്ടുള്ള ഒരു നോവൽ വായിക്കുന്നത്. Textമനോജിന്റെ മാധ്യമ രംഗത്തെ പരിചയം ഈ പുസ്തക രചനയിൽ ഒരുപാട് സഹായിച്ചിട്ടുണ്ടെന്നു തീർച്ച…പ്രത്യേകിച്ചു ന്യൂസ്‌ ചാനൽ ഉൾ പോരുകൾ. അതോടൊപ്പം ഒരു സിനിമ സാക്ഷാത്കാരത്തിന്റെ പിന്നാപുറ കഥകൾ.

എല്ലാം ഇന്നത്തെ കാലത്തിന്റെ നേർരേഖാ ചിത്രങ്ങൾ മാത്രം. ഇതു ഒരു നോവൽ എന്നതിലുപരി ഒരു ചലച്ചിത്രമായി വായനക്കാരന്റെ മുന്നിൽ തെളിയുന്നത് മനോജിന്റെ വാക്കുകൾക്കുള്ളിലെ ദൃശ്യപ്പോരിമ തന്നെ ആണ്. ഒരു ഷൂട്ടിംഗ് സ്ക്രീപ്റ്റ് വായിക്കുന്ന സുഖമുണ്ട് ഈ പുസ്തകത്തിന്.

ഇതിലെ ഋഷിയും, രഘു നാഥനും പുസ്തകം വായിച്ചു കഴിഞ്ഞാലും നമ്മുടെ കൂടെ ഉണ്ടാകും. പൗലോ കൊയ്‌ലോ ന്റെ “വിജയി ഏകനാണ് ” എന്ന പുസ്‌കം വായിക്കുന്നതിനും തൊട്ടു മുൻപാണ് ‘ഭ്രാന്തിമാൻ’ വായിച്ചത്. അതിലും പറയുന്ന ഒരു പ്രമേയം സിനിമ തന്നെയാണ്… ഇവിടെ ഭ്രാന്തിമാൻ പറയുന്നതും നമ്മളെ അനുഭവിപ്പിക്കുന്നതും ഒരു പക്ഷെ വേറെയൊന്നല്ല.

ടെലിവിഷൻ ആണെങ്കിലും, സിനിമയാണെങ്കിലും ലോകത്തു എവിടെ ആയിരുന്നാലും ഒരേ പ്രശ്നങ്ങൾ തന്നെയാണ് അനുഭവിക്കുന്നത്.പേരിൽ ഒരു വ്യത്യാസം മാത്രം.വിജയി അല്ല ഏകൻ, പരാജിതരാണ് എപ്പോഴും ഏകനാകുന്നത് ..

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

 

 

 

 

Comments are closed.