DCBOOKS
Malayalam News Literature Website

‘ലതാനിലയം, ഒറ്റപ്പാലം പി.ഒ’: സുധ തെക്കേമഠം എഴുതിയ കഥ

ഒക്ടോബര്‍ ലക്കം പച്ചക്കുതിരയില്‍

വര -നാസര്‍ ബഷീര്‍

”ഒഴിഞ്ഞ ഗ്ലാസില്‍ ബിയറൊഴിച്ച് രണ്ടാം റൗണ്ടു തുടങ്ങിയ മെറീന ഷാളൂരി തലയില്‍ കെട്ടി. ആഞ്ഞൊരു സിപ്പു വലിച്ചെടുത്തു റസിയയെ പുച്ഛത്തോടെ നോക്കി”…

”ഒറ്റപ്പാലം സ്റ്റാന്റില്‍ ബസ്സിറങ്ങി പുറത്തേക്കുള്ള വഴിയിലൂടെ നടന്ന് മെയിന്‍ റോഡില്‍ കയറണം. അവിടന്ന് നേരേ ഇടതുഭാഗത്തേക്കു തിരിയണം. ഓട്ടോ വിളിക്കാനുള്ള ദൂരമൊന്നും ഇല്ല. ഏറിയാല്‍ ഒരു അഞ്ഞൂറു മീറ്ററ്. തഞ്ചം കിട്ടുമ്പോ റോഡു ക്രോസ് ചെയ്യാന്‍ മറക്കണ്ട. കുറച്ചു ദൂരം നടന്നുകഴിഞ്ഞാല്‍ ഒരു മഞ്ഞ കെട്ടിടവും Pachakuthira Digital Editionഅര്‍ബന്‍ ബാങ്കിന്റെ ബോര്‍ഡും കാണും. പഴയ ബാങ്കാണ്. കാലങ്ങളും കാലഹരണങ്ങളുമൊക്കെ കണ്ടും കൊണ്ടും നില്‍ക്കുന്ന ബാങ്ക്. അതിന്റൊരു പ്രൗഢി അതിനെ നോക്കുമ്പോത്തന്നെ തിരിച്ചറിയാന്‍ പറ്റും. കുറച്ചുകൂടി മുന്നോട്ടു നടന്നാല്‍ ലക്ഷ്മി തിയേറ്ററിന്റെ ബോര്‍ഡ് കാണും. ആ പേര് കേട്ടിട്ടുണ്ടാവുംല്ലേ? നല്ല ഫേമസ് തിയേറ്ററാ… നമുക്ക് അത്ര ദൂരൊന്നും പോവണ്ട. അതിന്റെ സൈഡിലലോരു റോഡു കാണാനില്ലേ? ആ റോഡില്‍ നിന്നിങ്ങോട്ടു രണ്ടാമത്തെ ഗേറ്റാണ് ലതാനിലയം. രണ്ടാമത്തെയും മൂന്നാമത്തെയും ഗേറ്റ് എന്നു വേണങ്കില്‍ പറയാം. വലിയ ഗേറ്റ് തുറക്കാന്‍ നോക്കണ്ട. അതു തുരുമ്പിച്ച് അനങ്ങാണ്ടായിരിക്കുന്നു. ഇപ്പുറത്തെ ചെറിയ ഗേറ്റുതുറന്ന് ഉള്ളിലേക്കു കയറാം. പണ്ട് താഴ്ന്ന ജാതിക്കാര്‍ക്കും സ്ത്രീകള്‍ക്കും അതിലേ ആയിരുന്നത്രേ പ്രവേശനം. മുന്‍വാതില്‍ അടഞ്ഞു കിടക്കാണെങ്കിലും പേടിക്കണ്ട. അവര്, ലതച്ചേച്ചി, പ്രേമലതാന്നാ ശരിക്കുള്ള പേര്.. അകത്തുണ്ടാവും. കോളിങ് ബെല്ലൊന്നുമില്ല. ആരുമില്ലേ… എന്നൊന്നു ചോദിച്ചാമതി. ആളെത്തും. പഴയ തറവാടാ…സുഖായിട്ടു താമസിക്കാം. അധികം ചെലവില്ലാതെ.”

പൂര്‍ണ്ണരൂപം 2023 ഒക്ടോബർ ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഒക്ടോബർ ലക്കം ലഭ്യമാണ്‌

സുധ തെക്കേമഠത്തിന്റെ പുസ്തകങ്ങൾക്കായി ക്ലിക്ക് ചെയ്യൂ

 

Comments are closed.