DCBOOKS
Malayalam News Literature Website

ഷാർജ അന്താരാഷ്ട്ര പുസ്‌ത‌കമേളക്ക് നവംബർ ഒന്നിന് തിരിതെളിയും

ഷാര്‍ജയിലെ അക്ഷരസ്നേഹികൾക്കായി പുസ്തകങ്ങള്‍ക്കൊപ്പം ഡി സി ബുക്‌സും

അക്ഷരവസന്തത്തെ വരവേൽക്കാൻ ഒരുങ്ങി ഷാർജ. നവംബർ ഒന്ന് മുതൽ 12 വരെ ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന 42-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ ശ്രദ്ധേയസാന്നിധ്യമാകാന്‍ ഇക്കുറിയും കേരളത്തിലെ മുന്‍നിര പ്രസാധകരായ ഡി സി ബുക്‌സും. പുസ്തകമേളയിലെ സജീവ സാന്നിധ്യമാണ് എന്നും ഡി സി ബുക്‌സിന്റേത്. അറബിഭാഷയിലുള്ള പ്രസാധകര്‍ക്കുമാത്രം നല്‍കിയിരുന്ന പുരസ്‌കാരം മറ്റു രാജ്യങ്ങള്‍ക്ക് നല്‍കാന്‍ ഷാര്‍ജ ബുക്ക് അതോറിറ്റി തീരുമാനിച്ചപ്പോള്‍ ആദ്യഅംഗീകാരം തന്നെ ഡി സി ബുക്‌സിന് ലഭിച്ചിരുന്നു. ഈ പുരസ്‌കാരം നേടുന്ന ഇന്ത്യയിലെ ആദ്യത്തെ പ്രസാധകസ്ഥാപനവും ഡി സി ബുക്‌സാണ്.

‘We Speak Books’ എന്ന എന്ന ആശയത്തിലൂന്നിയാണ് ഈ വർഷത്തെ പുസ്തകമേള നടക്കുന്നത്.

പുസ്തകമേളയിൽ ‘വീട്ടുരുചിക’ ളുമായി ഷെഫ് സുരേഷ് പിള്ള, ചന്ദ്രയാന്‍-മൂന്നിന്റെയും ആദിത്യ എല്‍-വണ്ണിന്റെയും വിജയ കഥകളുമായി ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ എസ് സോമനാഥ്‌, . ‘മൂന്ന് കല്ലുകള്‍’ എന്ന പുസ്തകത്തിന്റെ വിശേഷങ്ങളുമായി അജയ് പി മങ്ങാട്ട്, ‘ബുദ്ധനും ശങ്കരനും പിന്നെ ഞാനും’ എന്ന പുസ്തകത്തെക്കുറിച്ച് സംസാരിക്കാൻ മുരളി തുമ്മാരുകുടി തുടങ്ങി പ്രമുഖർ അതിഥികളായി എത്തും.

പുസ്‌തകമേളയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 2,213 പ്രസാധകർ പങ്കെടുക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എഴുത്തുകാരും, പണ്ഡിതരും, കലാകാരന്മാരും പങ്കെടുക്കുന്ന ഈ മഹാമേളയിൽ വ്യത്യസ്തങ്ങളായ സാംസ്‌കാരിക പരിപാടികളും, സംവാദങ്ങളും അരങ്ങേറും.

 

Comments are closed.