DCBOOKS
Malayalam News Literature Website

ദേശീയ ശാസ്ത്രദിനം

നോബല്‍ സമ്മാനം നേടിയ ആദ്യ ഇന്ത്യന്‍ ശാസ്ത്രജ്ഞനായ സി വി രാമന്‍ 1928 ഫെബ്രുവരി 28-നാണ് സമ്മാനാര്‍ഹമായ രാമന്‍ ഇഫക്റ്റ് കണ്ടെത്തിയത്. ആ ദിനത്തിന്റെ ഓര്‍മ്മ പുതുക്കാനായി ഫെബ്രുവരി 28 ഇന്ത്യയില്‍ ദേശീയ ശാസ്ത്ര ദിനമായി ആഘോഷിക്കപ്പെടുന്നു.

1986-ല്‍, ദേശീയ ശാസ്ത്ര ദിനമായി ഫെബ്രുവരി 28 നിര്‍ദ്ദേശിക്കപ്പെടണമെന്ന് ദേശീയ ശാസ്ത്ര സാങ്കേതിക വിവര വിനിമയ സമിതി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് 1987 മുതലാണ് ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനമായി രാജ്യമൊട്ടാകെ ആഘോഷിക്കുന്നത്. ഓരോ വര്‍ഷവും പ്രത്യേക വിഷയം കേന്ദ്രീകരിച്ചായിരിക്കും പരിപാടികള്‍ ആസൂത്രണം ചെയ്യുക. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ശാസ്ത്രദിനത്തോട് അനുബന്ധിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്.

ശാസ്ത്രപുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.