DCBOOKS
Malayalam News Literature Website

നീല്‍സണ്‍ ബുക്ക്‌സ്‌കാന്‍ ; ഇന്ത്യയിലെ ടോപ്പ് സെല്ലേഴ്സില്‍ ആദ്യ അന്‍പതില്‍ ഇടം നേടി ‘റാം c/o ആനന്ദി’

2024 ഫെബ്രുവരി ആദ്യവാരം പ്രസിദ്ധീകരിച്ചത്

നീല്‍സണ്‍ ബുക്ക്സ്‌കാന്‍ ഇന്ത്യയിലെ ടോപ്പ് സെല്ലറുകളുടെ പട്ടികയില്‍ ആദ്യ അന്‍പതില്‍ ഇടം നേടി അഖില്‍ പി ധര്‍മ്മജന്റെ ‘റാം C/O ആനന്ദി’ . ഇന്ത്യയിലെ വിവിധ ഭാഷകളില്‍ രചിക്കപ്പെടുന്ന കൃതികളില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ കൃതികളാണ് നീല്‍സണ്‍ ബുക്ക് സ്‌കാനിന്റെ പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. മലയാളം പുസ്തകങ്ങള്‍ അപൂര്‍വ്വമായി മാത്രമേ ഈ ലിസ്റ്റില്‍ സ്ഥാനംപിടിക്കാറുള്ളൂ എന്നിരിക്കെയാണ്  ‘റാം C/O ആനന്ദി’  തുടർച്ചയായി നിരവധി തവണ പട്ടികയിൽ സ്ഥാനം നേടിയിരിക്കുന്നത്.

പൗലോ കൊയ്‌ലോയുടെ ‘ആല്‍കെമിസ്റ്റ്’, ബെന്യാമിന്റെ ‘അബീശഗിന്‍’ ടി ഡി രാമകൃഷ്ണന്റെ ‘ഫ്രാന്‍സിസ് ഇട്ടിക്കോര’, ജോസഫ് അന്നംകുട്ടി ജോസിന്റെ ‘ദൈവത്തിന്റെ ചാരന്മാര്‍’, റോബര്‍ട്ട് റ്റി കിയോസാകിയുടെ ‘റിച്ച് ഡാഡ് പുവര്‍ഡാഡ്’, വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ബാല്യകാലസഖി’,  ‘പ്രേമലേഖനം’ എം മുകുന്ദന്റെ ‘മയ്യഴിപ്പുഴയുടെ തീരങ്ങളില്‍’, ഡോ.ബി. ഉമാദത്തന്റെ ‘ഒരു പോലീസ് സര്‍ജന്റെ ഓര്‍മ്മക്കുറിപ്പുകള്‍’, മലയാറ്റൂരിന്റെ ‘യക്ഷി’,  ഒ.വി വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസം’, കെ.ആര്‍ മീരയുടെ ‘ആരാച്ചാര്‍’,  ‘ആ മരത്തെയും മറന്നു മറന്നു ഞാന്‍’,  ‘ഖബര്‍’,  ‘മീരാസാധു’  തകഴിയുടെ ‘രണ്ടിടങ്ങഴി’ തുടങ്ങി ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച പല പുസ്തകങ്ങളും ഇത്തവണയും നേരത്തെയുമായി പല സ്ഥാനങ്ങളിൽ നീല്‍സണ്‍ ബുക്ക് സ്‌കാനിന്റെ പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.

 

Comments are closed.