DCBOOKS
Malayalam News Literature Website
Yearly Archives

2019

ഉദ്ധരണികള്‍

തുമ്പപ്പൂവാണ് കവിത തുമ്പത്തിന്റെ പൂവ് തുമ്പം തീര്‍ക്കുന്ന പൂവ് കുഞ്ഞുണ്ണി മാഷ്‌

നാഗവള്ളി ആര്‍.എസ്.കുറുപ്പിന്റെ ചരമവാര്‍ഷികദിനം

കഥാകൃത്ത്, നോവലിസ്റ്റ്, നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത് എന്നിങ്ങനെ വിവിധ നിലകളില്‍ പ്രശസ്തനായ മലയാള സാഹിത്യകാരനായിരുന്നു നാഗവള്ളി ആര്‍. ശ്രീധരക്കുറുപ്പ് എന്ന നാഗവള്ളി ആര്‍.എസ്.കുറുപ്പ്. 1917-ല്‍ ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലായിരുന്നു…

ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ ഡിസംബര്‍ 30 മുതല്‍ കൊല്ലത്ത്

വായനയുടെ വൈവിധ്യമാര്‍ന്ന ശേഖരവുമായി ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ കൊല്ലത്ത് ആരംഭിക്കുന്നു. 2019 ഡിസംബര്‍ 30 മുതല്‍ 2020 ജനുവരി 10 വരെ കൊല്ലം പബ്ലിക് ലൈബ്രറിയിലെ സരസ്വതി ഹാളില്‍ വെച്ചാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.  

ഗുഡ്‌ബൈ മലബാര്‍; മലബാര്‍ മാന്വലിന്റെ രചനാകാരനായ വില്യം ലോഗന്റെ കഥ പറയുന്ന നോവല്‍

മലബാര്‍ മാന്വലിന്റെ രചയിതാവായ വില്യം ലോഗന്റെ ജീവിതം ഭാര്യ ആനിയിലൂടെ ആവിഷ്‌കരിക്കുകയാണ് കെ.ജെ.ബേബി ഗുഡ്‌ബൈ മലബാര്‍ എന്ന നോവലിലൂടെ. മലബാറിലെ അക്കാലത്തെ സാമൂഹിക-രാഷ്ട്രീയജീവിതം ഇതിലൂടെ വരച്ചുചേര്‍ക്കപ്പെടുന്നു

ആഗോള കടവും സമ്പദ്‌വ്യവസ്ഥയും

അപൂര്‍വ്വം ചില വാര്‍ത്തകള്‍ നമ്മെ അസ്വസ്ഥപ്പെടുത്തുകയും വ്യാകുലപ്പെടുത്തുകയും ചെയ്യാറുണ്ട്. അതിലൊന്നാണ് കുറച്ചു മാസം മുന്‍പ് കേരളത്തിലെ മാധ്യമരംഗത്ത് നിറഞ്ഞു നിന്ന ഒരു വാര്‍ത്ത: ഒരമ്മയും മകളും ദേശസാല്‍കൃത ബാങ്കില്‍നിന്നെടുത്ത ലോണ്‍…

പ്രതിഭാശാലിയായിരുന്ന സംവിധായകന്റെ അവിസ്മരണീയാനുഭവങ്ങള്‍

'പെരുന്തച്ചന്‍' എന്ന ഒരേയൊരു ചിത്രത്തിലൂടെ മലയാളസിനിമ സംവിധായകരുടെ മുന്‍നിരയിലിരിക്കാന്‍ യോഗ്യനാണ് താന്‍ എന്ന് പ്രഖ്യാപിച്ച അജയന്റെ ജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ പ്രതിപാദിക്കുന്ന പുസ്തകമാണിത്. അജയനെ ഞാന്‍ ആദ്യം പരിചയപ്പെടുന്നത്…

കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്റെ ചരമവാര്‍ഷികദിനം

മലയാള പത്രങ്ങളിലെ കാര്‍ട്ടൂണ്‍ പംക്തികള്‍ക്ക് തുടക്കമിട്ട കാര്‍ട്ടൂണിസ്റ്റുകളില്‍ ഒരാളായിരുന്നു കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ എന്ന കെ. ശങ്കരപിള്ള.1902 ജൂലൈ 31-ന് ആലപ്പുഴ ജില്ലയിലെ കായംകുളത്തായിരുന്നു അദ്ദേഹത്തിന്റെ ജനനം.

ബാര്‍ബര്‍ ഷോപ്പിലെ വായനാവിപ്ലവം; സാധാരണക്കാര്‍ക്കായി മിനിലൈബ്രറിയൊരുക്കി കടയുടമ

തമിഴ്‌നാട്ടിലെ ഒരു ബാര്‍ബര്‍ ഷോപ്പില്‍ നിന്നാണ് വ്യത്യസ്തമായ ഈ കാഴ്ച. തന്റെ ബാര്‍ബര്‍ ഷോപ്പില്‍ മുടി വെട്ടാനെത്തുന്നവര്‍ക്കായി വായനശാലയൊരുക്കിരിക്കുകയാണ് തൂത്തുക്കുടി സ്വദേശിയായ പൊന്‍മാരിയപ്പന്‍.

പരിസ്ഥിതിയും കാലാവസ്ഥാ വ്യതിയാനവും സംവാദവേദിയിലെ മുഖ്യവിഷയം

പാരിസ്ഥിതിക സംരക്ഷണത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടുകൊണ്ട് ഇത്തവണ പരിസ്ഥിതിയും കാലാവസ്ഥാ വ്യതിയാനവും എന്നതാണ് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഫോക്കസ് തീമായി തിരഞ്ഞെടുത്തിരിക്കുന്നത്.

ഉദ്ധരണികള്‍

കാണ്‍മതു കേള്‍പ്പതു നൂറുപറ കരളില്‍ കൊള്ളുവതാറുപറ കവിതയിലാകുവതൊരുപറ അപ്പറ നൂറുപറയ്ക്കും മേപ്പറതാന്‍ കുഞ്ഞുണ്ണി മാഷ്‌

ആനന്ദിന്റെ സാഹിത്യം മരുഭൂമിയിലെ പച്ചപ്പ്: മുഖ്യമന്ത്രി പിണറായി വിജയന്‍

രാജ്യം വലിയ ആശങ്കയില്‍ കഴിയുന്ന ഘട്ടത്തില്‍ ആനന്ദിനെപ്പോലെയുള്ളവരുടെ സാഹിത്യസൃഷ്ടി മരുഭൂമിയിലെ പച്ചപ്പാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ എഴുത്തച്ഛന്‍ പുരസ്‌കാരം ആനന്ദിന് നല്‍കി…

മുഹമ്മദ് റാഫിയുടെ ജന്മവാര്‍ഷികദിനം

പ്രശസ്ത ഇന്ത്യന്‍ ചലച്ചിത്ര പിന്നണി ഗായകനായിരുന്ന മുഹമ്മദ് റാഫി 1924 ഡിസംബര്‍ 24-ന് അവിഭക്ത ഇന്ത്യയുടെ ഭാഗമായിരുന്ന അമൃത്‌സറിനടുത്തെ കോട്‌ല സുല്‍ത്താന്‍പൂരില്‍ ജനിച്ചു. ഉസ്താദ് ബഡേ ഗുലാം അലി ഖാന്‍, ഉസ്താദ് അബ്ദുള്‍ വാഹിദ് ഖാന്‍, പണ്ഡിത്…

നക്‌സലൈറ്റുകള്‍ മലയാള സിനിമയില്‍

നക്‌സലൈറ്റുകളുടെ ആശയലോകത്തെ ഒരു ആദിവാസികുടുംബത്തിന്റെയോ ദലിത് കുടുംബത്തിന്റെയോ പശ്ചാത്തലത്തില്‍ ആവിഷ്‌കരിക്കുന്ന ഒരു ചലച്ചിത്രത്തിന് മദ്ധ്യവര്‍ഗപ്രേക്ഷകനില്‍ ചലനമുണ്ടാക്കാന്‍ കഴിയില്ലെന്ന് ഇവയെ സാക്ഷാത്കരിച്ചവര്‍ക്ക് ഉറപ്പുണ്ടായിരുന്നു.…

ജനാധിപത്യവാദികളും വിമതരും- രാമചന്ദ്ര ഗുഹ

ഇന്ത്യയുടെ ആഭ്യന്തരവും അന്താരാഷ്ട്രീയവുമായ സമസ്യകളെ ആഴത്തില്‍ വിശകലനം ചെയ്യുന്ന വിഖ്യാത ചരിത്രകാരന്‍ രാമചന്ദ്ര ഗുഹയുടെ ലേഖനങ്ങളുടെ സമാഹാരമാണ് ജനാധിപത്യവാദികളും വിമതരും

ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ ഡിസംബര്‍ 25 മുതല്‍ പെരിന്തല്‍മണ്ണയില്‍

പ്രിയവായനക്കാരുടെ ഇഷ്ടപുസ്തകങ്ങളുമായി ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ ആരംഭിക്കുന്നു. 2019 ഡിസംബര്‍ 25 മുതല്‍ 2020 ജനുവരി 13 വരെ പെരിന്തല്‍മണ്ണയിലെ മാള്‍ അസ്‌ലത്തിലാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.

വി.ഷിനിലാലിന്റെ സമ്പര്‍ക്കക്രാന്തി പെരുമാള്‍ മുരുകന്‍ പ്രകാശനം ചെയ്തു

വി.ഷിനിലാല്‍ എഴുതിയ പുതിയ നോവല്‍ സമ്പര്‍ക്കക്രാന്തി പ്രകാശനം ചെയ്തു. നെടുമങ്ങാട് വെച്ച് നടക്കുന്ന കോയിക്കല്‍ പുസ്തകോത്സവവേദിയില്‍ പ്രശസ്ത തമിഴ് സാഹിത്യകാരന്‍ പെരുമാള്‍ മുരുകന്‍ കവി അസീം താന്നിമൂടിന് നല്‍കിയാണ് പുസ്തകം പ്രകാശനം ചെയ്തത്.

ഇടശ്ശേരി ഗോവിന്ദന്‍ നായരുടെ ജന്മവാര്‍ഷികദിനം

കവിയും നാടകകൃത്തുമായ ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ പൊന്നാനിക്കടുത്തുള്ള കുറ്റിപ്പുറത്ത് കൃഷ്ണക്കുറുപ്പിന്റെയും ഇടശ്ശേരിക്കളത്തില്‍ കുഞ്ഞിക്കുട്ടിയമ്മയുടെയും മകനായി 1906 ഡിസംബര്‍ 23-ന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ആലപ്പുഴ, പൊന്നാനി,…

വൈലോപ്പിള്ളി ശ്രീധരമേനോന്റെ ചരമവാര്‍ഷികദിനം

പ്രശസ്ത മലയാള സാഹിത്യകാരന്‍ വൈലോപ്പിള്ളി ശ്രീധരമേനോന്‍ 1911 മെയ് 11-ന് എറണാകുളം ജില്ലയില്‍ തൃപ്പൂണിത്തുറയില്‍ കൊച്ചുകുട്ടന്‍ കര്‍ത്താവിന്റെയും നാണിക്കുട്ടിയമ്മയുടേയും മകനായി ജനിച്ചു. സസ്യശാസ്ത്രത്തില്‍ ബിരുദമെടുത്തതിനുശേഷം 1931-ല്‍…

കെ.എല്‍.എഫ് വേദിയില്‍ ലോലക്കുട്ടിയും പാപ്പാ സി.ജെയും

കുഞ്ചന്‍ നമ്പ്യാരുടെ ഫലിതപരിഹാസപദ്യശകലങ്ങള്‍ കേട്ടുവളര്‍ന്ന മലയാളിക്ക് പരിചിതമായ പദമാണ് സ്റ്റാന്‍ഡപ് കോമഡി. കേരളത്തിലും സജീവമായിക്കൊണ്ടിരിക്കുന്ന സ്റ്റാന്‍ഡപ് കോമഡിക്ക് ആസ്വാദകര്‍ ഏറെയാണ്. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍ ഇത്തവണ…

ഉണരുന്നവര്‍; ഉയര്‍ത്തെഴുന്നേല്‍ക്കുന്നവരുടെ ‘വിപ്ലവകഥകള്‍’ 

വൈകിയ രാത്രിയില്‍നിന്ന് നേരംചെന്ന പകലിലേക്ക് ഈയിടെയായി ഞാനുണരുന്നത് എന്നും അങ്ങനെയാണ്. ദുഃസ്വപ്‌നങ്ങളുടേതായിരുന്നു രാത്രി; ദുശ്ചിന്തകളുടേതായിരുന്നു പകല്‍.

ഉദ്ധരണികള്‍

ഞാന്‍ എല്ലാ മതങ്ങളേയും പ്രതിനിധാനം ചെയ്യുന്നു. ഞാന്‍ എത്രത്തോളം ഹിന്ദുവായിരിക്കുന്നുവോ അത്രത്തോളം മുസ്‌ലിമും ക്രിസ്ത്യനും സിക്കും പാഴ്‌സിയുമാണ് ഗാന്ധിജി

എം. മുകുന്ദനും കെ.ജി.ശങ്കരപ്പിള്ളയ്ക്കും സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം

2018-ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. എം.മുകുന്ദനും കെ.ജി.ശങ്കരപ്പിള്ളയ്ക്കും അക്കാദമിയുടെ വിശിഷ്ടാംഗത്വവും സ്‌കറിയ സക്കറിയ, ഒ.എം. അനുജന്‍, എസ്. രാജശേഖരന്‍, മണമ്പൂര്‍ രാജന്‍ബാബു, നളിനി ബേക്കല്‍ എന്നിവര്‍ക്ക്…

യു.ആര്‍.അനന്തമൂര്‍ത്തിയുടെ ജന്മവാര്‍ഷികദിനം

ഉഡുപ്പി രാജഗോപാലാചാര്യ അനന്തമൂര്‍ത്തി എന്ന യു.ആര്‍. അനന്തമൂര്‍ത്തി അറിയപ്പെടുന്ന സാഹിത്യകാരനും, കന്നഡ സാഹിത്യത്തിലെ നവ്യ പ്രസ്ഥാനത്തിന്റെ പ്രമുഖ വക്താവുമാണ്.