DCBOOKS
Malayalam News Literature Website

എം. മുകുന്ദനും കെ.ജി.ശങ്കരപ്പിള്ളയ്ക്കും സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം

തൃശ്ശൂര്‍: 2018-ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. എം.മുകുന്ദനും കെ.ജി.ശങ്കരപ്പിള്ളയ്ക്കും അക്കാദമിയുടെ വിശിഷ്ടാംഗത്വവും ഡോ. സ്‌കറിയ സക്കറിയ, ഒ.എം. അനുജന്‍, എസ്. രാജശേഖരന്‍, മണമ്പൂര്‍ രാജന്‍ബാബു, നളിനി ബേക്കല്‍ എന്നിവര്‍ക്ക് സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരവും പ്രഖ്യാപിച്ചു.

വിശിഷ്ടാംഗത്വം നേടിയവര്‍ക്ക് അമ്പതിനായിരം രൂപയും രണ്ടു പവന്റെ സ്വര്‍ണ്ണപ്പതക്കവും പ്രശസ്തിപത്രവുമാണ് സമ്മാനം. 30000 രൂപയുടേതാണ് സമഗ്രസംഭാവന പുരസ്‌കാരം.

അക്കാദമി അവാര്‍ഡുകള്‍ക്ക് അര്‍ഹരായവര്‍

കവിത- വി.എം. ഗിരിജ (ബുദ്ധപൂര്‍ണ്ണിമ ), നോവല്‍- കെ.വി. മോഹന്‍കുമാര്‍ (ഉഷ്ണരാശി), ചെറുകഥ- കെ.രേഖ (മാനാഞ്ചിറ), നാടകം- രാജ്‌മോഹന്‍ നീലേശ്വരം(ചൂട്ടും കൂറ്റും), സാഹിത്യവിമര്‍ശനം- പി.പി. രവീന്ദ്രന്‍ (ആധുനികതയുടെ പിന്നാമ്പുറം), വൈജ്ഞാനികസാഹിത്യം- ഡോ. കെ. ബാബുജോസഫ് (പദാര്‍ത്ഥം മുതല്‍ ദൈവകണംവരെ), ജീവചരിത്രം/ ആത്മകഥ- ആത്മായനം (മുനി നാരായണപ്രസാദ്), യാത്രാവിവരണം- ബൈജു എന്‍. നായര്‍( ലണ്ടനിലേക്ക് ഒരു റോഡ് യാത്ര), വിവര്‍ത്തനം- പി.പി.കെ. പൊതുവാള്‍ (സ്വപ്നങ്ങളുടെ വ്യാഖ്യാനം), ബാലസാഹിത്യം- എസ്.ആര്‍. ലാല്‍ (കുഞ്ഞുണ്ണിയുടെ യാത്രാപുസ്തകം), ഹാസ്യസാഹിത്യം- വി.കെ.കെ. രമേഷ് (ഹൂ ഈസ് അഫ്രൈഡ് ഓഫ് വി.കെ.എന്‍.)

എന്‍ഡോവ്‌മെന്റ് അവാര്‍ഡുകള്‍

ഐ.സി. ചാക്കോ അവാര്‍ഡ്- ഡോ. നടുവട്ടം ഗോപാലകൃഷ്ണന്‍ (ഭാഷാചരിത്രധാരകള്‍), സി.ബി. കുമാര്‍ അവാര്‍ഡ്- എതിരന്‍ കതിരവന്‍ (പാട്ടും നൃത്തവും), കെ.ആര്‍. നമ്പൂതിരി അവാര്‍ഡ്-ഡോ.സി.ആര്‍.സുഭദ്ര (ഛന്ദസ്സെന്ന വേദാംഗം), കുറ്റിപ്പുഴ അവാര്‍ഡ്- ഡോ. കെ.എം. അനില്‍ (പാന്ഥരും വഴിയമ്പലങ്ങളും), കനകശ്രീ അവാര്‍ഡ്-പച്ചവ്ട് (അശോകന്‍ മറയൂര്‍), വിമീഷ് മണിയൂര്‍-(ഒരിടത്ത് ഒരു പ്ലാവില്‍ ഒരു മാങ്ങയുണ്ടായി), ഗീതാഹിരണ്യന്‍ അവാര്‍ഡ്- അജിജേഷ് പച്ചാട്ട് (കിസേബി), ജി.എന്‍. പിള്ള അവാര്‍ഡ്-ഡോ. ടി. ആര്‍. രാഘവന്‍ (ഇന്ത്യന്‍ കപ്പലോട്ടത്തിന്റെ ചരിത്രം), തുഞ്ചന്‍ സ്മാരക പ്രബന്ധമത്സരം-സ്വപ്ന സി. കൊമ്പാത്ത്‌.

 

Comments are closed.