DCBOOKS
Malayalam News Literature Website

ബാര്‍ബര്‍ ഷോപ്പിലെ വായനാവിപ്ലവം; സാധാരണക്കാര്‍ക്കായി മിനിലൈബ്രറിയൊരുക്കി കടയുടമ

തമിഴ്‌നാട്ടിലെ ഒരു ബാര്‍ബര്‍ ഷോപ്പില്‍ നിന്നാണ് വ്യത്യസ്തമായ ഈ കാഴ്ച. തന്റെ ബാര്‍ബര്‍ ഷോപ്പില്‍ മുടി വെട്ടാനെത്തുന്നവര്‍ക്കായി വായനശാലയൊരുക്കിയിരിക്കുകയാണ് തൂത്തുക്കുടി സ്വദേശിയായ പൊന്‍മാരിയപ്പന്‍. എട്ടാം ക്ലാസ് വരെ മാത്രമേ പൊന്‍മാരിയപ്പന് പഠിപ്പുള്ളെങ്കിലും വായനയുടെ മഹത്ത്വത്തെക്കുറിച്ച് അദ്ദേഹത്തിന് നന്നായി അറിയാം. തന്റെ കടയില്‍ ദിനപത്രങ്ങള്‍ക്കും മാസികകള്‍ക്കും പുറമേ ഷെല്‍ഫ് നിറയെ പുസ്തകങ്ങളും അടുക്കി വെച്ചാണ് അദ്ദേഹം കടയിലേക്ക് വരുന്നവരെ സ്വീകരിക്കുന്നത്.

കടയില്‍ തിരക്കാണെങ്കില്‍ ഷെല്‍ഫിന് സമീപമുള്ള കസേരകളിലിരുന്ന് ഇഷ്ടമുള്ള പുസ്തകങ്ങള്‍ വായിക്കാം. ഒരു പുസ്തകം വായിക്കുന്ന കസ്റ്റമറിന് 30 ശതമാനം ഇളവും ഇവിടെ നല്‍കുന്നുണ്ട്. പക്ഷെ,  സലൂണിനുള്ളില്‍ നേരംകൊല്ലികളായ മൊബൈല്‍ ഫോണുകള്‍ക്ക് പ്രവേശനമില്ല.

Comments are closed.