DCBOOKS
Malayalam News Literature Website
Yearly Archives

2019

അര

ഏതാണ്ട് ഉച്ചയോടുകൂടിത്തന്നെ ചോരപുരണ്ട ഒരെലിയെ വീടിനകത്ത് കണ്ട അരപ്പാത്തിമ നിലവിളിച്ചിരുന്നു. അരയ്ക്കുതാഴെ ഇല്ലാത്ത പാത്തിമയുടെ നിലവിളി മുഴുവനായും പുറത്തുവന്നത് ആ എലിവന്ന് ചക്രക്കസേരയിലേക്കു കയറാന്‍ തുടങ്ങിയപ്പോഴാണ്. അവളുടെ കെട്ടിയോന്‍…

അതിജീവനത്തിന്റെ പുത്തന്‍ പാഠങ്ങള്‍ ചേക്കുട്ടിയിലൂടെ

ചേക്കുട്ടി 'നമ്മുടെ സ്വന്തം ചേക്കുട്ടിയുടെ കഥ തന്നെയാണ്. കേരളത്തിന്റെ, പ്രളയത്തിന്റെ സ്വന്തം ചേക്കുട്ടി. ചേറിനെ അതിജീവിച്ച കുട്ടി. ചേറില്‍ നിന്നും പൊന്തിവന്നു അതിജീവനത്തിന്റെ ചിഹ്നമായി നിലകൊള്ളുന്ന ചേക്കുട്ടി.

ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ തലശ്ശേരിയില്‍ ജനുവരി 10 വരെ

വായനക്കാരുടെ പ്രിയ പുസ്തകങ്ങളുമായി തലശ്ശേരി കറന്റ് ബുക്‌സ് ശാഖയില്‍ ആരംഭിച്ച ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ 2020 ജനുവരി 10 വരെ തുടരും.

ഡിസംബര്‍- ഉണ്ണി ആര്‍ എഴുതിയ കഥ

മടിയനായ എന്റെ കുഞ്ഞേ സൂര്യന്‍ ഉദിക്കുന്നത് കാണാന്‍ എഴുന്നേല്‍ക്കൂ എന്ന് എല്ലാ പ്രഭാതങ്ങളിലും ഉമ്മ അവനോട് പറയും. ഉമ്മയുടെ ഒച്ച മുറിയുടെ വാതില്‍ തുറന്നു വരുമ്പോള്‍ അവന്‍ പുതപ്പിനുള്ളിലെ ഇരുട്ടില്‍ വെളിച്ചം തൊടാത്ത ഒരു തുണ്ട് ആകാശമായി ഉമ്മയെ…

വായനയിലെ നവ്യാനുഭവങ്ങള്‍ സമ്മാനിക്കാന്‍ ‘പ്രണയപുസ്തകത്തോട്ടം’

മതത്തിനും ജാതിക്കുമപ്പുറത്ത് പ്രണയത്തിന് ലോകത്തെ മുഴുവനും പ്രചോദിപ്പിക്കാന്‍ കഴിയുമെന്ന് തെളിയിച്ചുകൊണ്ട് പ്രണയത്തെ രാഷ്ട്രീയപ്രവര്‍ത്തനവും സാമൂഹ്യപ്രവര്‍ത്തനവുമാക്കി മാറ്റി പ്രണയത്തിന്റെ ആള്‍രൂപമായി മാറിയ കാഞ്ചനമാല തലശ്ശേരി ഡി സി…

ഉദ്ധരണികള്‍

ജീര്‍ണ്ണവസ്ത്രം കളഞ്ഞമ്പോടുമാനുഷര്‍ പൂര്‍ണ്ണശോഭം നവവസ്ത്രം ധരിച്ചിടും ജീര്‍ണ്ണദേഹം കളഞ്ഞവണ്ണം ദേഹികള്‍ പൂര്‍ണ്ണശോഭം നവദേഹങ്ങള്‍കൊള്ളുന്നു തുഞ്ചത്ത് എഴുത്തച്ഛന്‍

തുഞ്ചന്‍ദിനം

ആധുനിക മലയാളഭാഷയുടെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന കവിയാണ് തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍. ഇദ്ദേഹത്തിന്റെ ജീവിതകാലത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങളില്ലെങ്കിലും പതിനഞ്ചാം നൂറ്റാണ്ടിനും പതിനാറാം നൂറ്റാണ്ടിനും ഇടയിലായി…

ബി.വി.ഫൗണ്ടേഷന്‍ പുരസ്‌കാരം കെ.പി.രാമനുണ്ണിക്ക് സമ്മാനിച്ചു

ബി.വി.ഫൗണ്ടേഷന്റെ ഈ വര്‍ഷത്തെ പുരസ്‌കാരം സാഹിത്യകാരന്‍ കെ.പി.രാമനുണ്ണിക്ക് സമ്മാനിച്ചു. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച കെ.പി.രാമനുണ്ണിയുടെ ജീവിതത്തിന്റെ പുസ്തകം എന്ന നോവലാണ് പുരസ്‌കാരത്തിന് അര്‍ഹമായത്.

രാമന്റെ ആധുനികയുഗത്തിലെ പ്രസക്തി എന്ത്? 

രാമന്‍ മര്യാദാപുരുഷോത്തമനാണ്, സാമൂഹിക മൂല്യങ്ങളുടെ സംരക്ഷകനാണ്, രഘുകുലതിലകമാണ്, വിഷ്ണുവിന്റെ സപ്താവതാരമാണ്, സൂര്യവംശത്തിലെ തിളങ്ങുന്ന രത്‌നമാണ്. ആരാധനയും അവകാശികളും ചുറ്റും നിറയുമ്പോഴും രാജഭാവത്തില്‍ ആരാധിക്കപ്പെടുന്ന ഒരേയൊരു ഹിന്ദുദൈവമായ…

കേരള സ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ ആസ്ഥാന മന്ദിര ഉദ്ഘാടനം ഡിസംബര്‍ 31-ന് 

കേരള സ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ പുതുതായി പണികഴിപ്പിച്ച ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്യുന്നു. ഡിസംബര്‍ 31-ാം തീയതി വൈകിട്ട് മൂന്നു മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും.

പത്മപ്രഭ പുരസ്‌കാരം സന്തോഷ് ഏച്ചിക്കാനത്തിന് 

ഈ വര്‍ഷത്തെ പത്മപ്രഭ പുരസ്‌കാരത്തിന് മലയാളത്തിലെ ശ്രദ്ധേയ എഴുത്തുകാരന്‍ സന്തോഷ് ഏച്ചിക്കാനം അര്‍ഹനായി. 75,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

ഉദ്ധരണികള്‍

യുക്തിയേന്തി മനുഷ്യന്റെ ചിത്തശക്തി ഖനിച്ചതില്‍ ലഭിച്ചതല്ലാതില്ലൊന്നും ലോകവിജ്ഞാനശാഖയില്‍ സഹോദരന്‍ അയ്യപ്പന്‍

പാറപ്പുറത്തിന്റെ ചരമവാര്‍ഷികദിനം

മലയാളത്തിലെ പ്രശസ്തനായ നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്ന പാറപ്പുറത്ത് മാവേലിക്കരയിലെ കുന്നം ഗ്രാമത്തില്‍ 1924 നവംബര്‍ 14ന് ജനിച്ചു. പാറപ്പുറത്ത് എന്നത് അദ്ദേഹത്തിന്റെ തൂലികാനാമമായിരുന്നു. കെ. ഈശോ മത്തായി എന്നായിരുന്നു യഥാര്‍ത്ഥ നാമം.…

രാജേഷ് ഖന്നയുടെ ജന്മവാര്‍ഷികദിനം

പ്രമുഖ ബോളിവുഡ് നടനായിരുന്ന രാജേഷ് ഖന്ന 1942 ഡിസംബര്‍ 29-ന് പഞ്ചാബിലെ അമൃത്സറിലാണ് ജനിച്ചത്. 1966-ലാണ് ആദ്യചിത്രത്തില്‍ അഭിനയിക്കുന്നത്. സിനിമയിലെത്തിയതോടെയാണ് ഇദ്ദേഹം രാജേഷ് ഖന്ന എന്ന പേരു സ്വീകരിക്കുന്നത്. ദേശീയതലത്തില്‍ പ്രതിഭകളെ…

കൃഷ്ണയ്യര്‍ പുരസ്‌കാരം എം.ടി.വാസുദേവന്‍ നായര്‍ക്ക്

തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദ ലോ ട്രസ്റ്റിന്റെ ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ പുരസ്‌കാരം മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ എം.ടി.വാസുദേവന്‍ നായര്‍ക്ക്. 50,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം.

ട്വിങ്കിള്‍ റോസയുടെ അത്ഭുതലോക കാഴ്ചകള്‍

പലതരം നിലാവുകളും അതിനെല്ലാം വെവ്വേറെ വിളിപ്പേരുകളും ഉള്ള ലോകമാണ് ജി.ആര്‍. ഇന്ദുഗോപന്റെ പുണ്യാളന്‍ ദ്വീപ്. ട്വിങ്കിള്‍ റോസയുടെ മനസ്സമ്മതത്തിന്റെ തലേന്നു രാത്രി പശപ്പറ്റ് എന്ന ഒരിനം ചാരനിലാവ് കായലിനു മീതേ നീങ്ങിക്കൊണ്ടിരിക്കുകയായിരുന്നു എന്ന്…

സക്കറിയയുടെ കഥകള്‍

മലയാള കഥയിലെ ആധുനികതയുടെ അടിത്തറ പണിത സക്കറിയയുടെ പ്രശസ്തങ്ങളും സുപരിചിതങ്ങളുമായ കഥകളാണ് ഈ കൃതിയില്‍ സമാഹരിച്ചിരിക്കുന്നത്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന സക്കറിയയുടെ കഥകളില്‍ പഴയതും പുതിയതുമായ രചനകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്

വിഭ്രമം പടര്‍ത്തുന്ന ‘റൂത്തിന്റെ ലോകം’

ഡിസംബറിലെ കുളിരില്‍ വായിക്കാന്‍ പറ്റിയ ഒരു പുസ്തകമാണ് ലാജോ ജോസിന്റെ ഏറ്റവും പുതിയ നോവല്‍ റൂത്തിന്റെ ലോകം. അരിച്ചിറങ്ങുന്ന മഞ്ഞും തണുപ്പും സിരകളിലൂടെ ഓടുന്ന രക്തം മരവിപ്പിക്കുന്ന കഥ ആസ്വദിക്കുന്നതിന് ഉചിതമായ പശ്ചാത്തലം സൃഷ്ടിക്കും. കോട്ടയം…

ഉണ്ണി ആറിന്റെ വാങ്ക് സിനിമയാകുന്നു; ടൈറ്റില്‍ ലോഞ്ച് പോസ്റ്റര്‍ പുറത്തിറങ്ങി

ഉണ്ണി ആറിന്റെ പ്രശസ്ത കഥ വാങ്ക് വെള്ളിത്തിരയിലേക്ക്. സംവിധായകന്‍ വി.കെ.പ്രകാശിന്റെ മകള്‍ കാവ്യ പ്രകാശാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് പോസ്റ്റര്‍ പുറത്തിറങ്ങി. നടി അനശ്വര രാജനാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ…

ഇന്ത്യയില്‍ അഭിപ്രായപ്രകടനസ്വാതന്ത്ര്യം നേരിടുന്ന എട്ട് ഭീഷണികള്‍

ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാന്‍ നമ്മുടെ രാജ്യത്തെ, ഒരു '50-50 ജനാധിപത്യം' എന്ന് വിശേഷിപ്പിച്ചു. സ്വതന്ത്രവും ന്യായവുമായ തെരഞ്ഞെടുപ്പ്, ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം എന്നീ കാര്യങ്ങളില്‍ ഇന്ത്യ പൊതുവേ ഒരു ജനാധിപത്യരാജ്യമാണെങ്കിലും…

ഉദ്ധരണികള്‍

എങ്ങു മനുഷ്യനു ചങ്ങലകൈകളി ലങ്ങെന്‍ കൈയുകള്‍ നൊന്തീടുകയാ; ണെങ്ങോ മര്‍ദ്ദന,മവിടെ പ്രഹരം വീഴുവതെന്റെ പുറത്താകുന്നു എന്‍.വി.കൃഷ്ണവാര്യര്‍

വക്കം അബ്ദുള്‍ഖാദര്‍ മൗലവിയുടെ ജന്മവാര്‍ഷികദിനം

മുസ്‌ലിം സമുദായത്തിലെ സാമൂഹികപരിഷ്‌ക്കര്‍ത്താവും സ്വാതന്ത്ര്യസമര പോരാളിയുമായിരുന്നു വക്കം അബ്ദുള്‍ഖാദര്‍ മൗലവി. 1973 ഡിസംബര്‍ 28ന് തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴില്‍ ജനിച്ചു. ചെറുപ്പത്തില്‍ത്തന്നെ അറബി, പേര്‍ഷ്യന്‍, ഉര്‍ദ്ദു, തമിഴ്,…

പി.കെ.സാബുവിന്റെ ‘വിപ്ലവത്തിന്റെ കിഴക്കേനട’ പ്രകാശനം ചെയ്തു

ശ്രീനാരായണഗുരുവിന്റെ ദര്‍ശനവ്യാപ്തിയെ ആനുകാലികവിഷയങ്ങളും സംഭവങ്ങളും അടിസ്ഥാനമാക്കി വിശദീകരിക്കുന്ന പഠനങ്ങളുടെ സമാഹാരം വിപ്ലവത്തിന്റെ കിഴക്കേനട നാരായണ ഗുരുകുല അദ്ധ്യക്ഷന്‍ ശ്രീ.മുനി നാരായണപ്രസാദ് പ്രകാശനം ചെയ്തു. പി.കെ.സാബു രചിച്ചിരിക്കുന്ന…

കെ.എല്‍.എഫ് സംവാദവേദിയില്‍ ചരിത്രകാരന്‍ വില്യം ഡാല്‍റിംപിള്‍

ലാസ്റ്റ് മുഗള്‍, റിട്ടേണ്‍ ഓഫ് എ കിങ്, നയന്‍ ലിവ്‌സ്, ദി അനാര്‍ക്കി എന്നീ കൃതികളിലൂടെ ശ്രദ്ധേയനായ സ്‌കോട്ടിഷ് ചരിത്രകാരന്‍ വില്യം ഡാല്‍റിംപിള്‍ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍ സംവാദത്തിനായി എത്തുന്നു

മാമാങ്ക മഹോത്സവവും ചാവേര്‍ പോരാട്ടങ്ങളും; ഒരു ചരിത്രാന്വേഷണം

മാമാങ്കം എന്നു കേള്‍ക്കാത്ത മലയാളിയുണ്ടാകില്ല. വലിയ തോതിലുള്ള ആഘോഷങ്ങളെയൊക്കെ സൂചിപ്പിക്കാന്‍ ഇന്നും ആ വാക്കാണ് ഉപയോഗിക്കുന്നത്. മാമാങ്കം നിലച്ചിട്ട് കാലമേറെക്കഴിഞ്ഞിരിക്കുന്നു. ഇരുന്നൂറ്റമ്പത് വര്‍ഷംമുന്‍പാണ് അവസാനത്തെ മാമാങ്കം നടന്നത്.…