DCBOOKS
Malayalam News Literature Website

തുഞ്ചന്‍ദിനം

ആധുനിക മലയാളഭാഷയുടെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന കവിയാണ് തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍. ഇദ്ദേഹത്തിന്റെ ജീവിതകാലത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങളില്ലെങ്കിലും പതിനഞ്ചാം നൂറ്റാണ്ടിനും പതിനാറാം നൂറ്റാണ്ടിനും ഇടയിലായി ജീവിച്ചിരുന്നുവെന്നാണ് കരുതപ്പെടുന്നു. എഴുത്തച്ഛന്റെ യഥാര്‍ത്ഥ നാമം രാമാനുജന്‍ എന്നാണെന്നും ചില വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടുന്നുണ്ട്.

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്, മഹാഭാരതം കിളിപ്പാട്ട് എന്നീ കിളിപ്പാട്ട് രചനകള്‍ രാമാനുജന്‍ എഴുത്തച്ഛന്റേതായിട്ടുണ്ട്. ഈ കൃതികള്‍ ഇതിഹാസകാവ്യങ്ങളായ വാല്മീകി രാമായണം, വ്യാസഭാരതം എന്നിവയുടെ സ്വതന്ത്രപരിഭാഷകളായിരുന്നു. ഈ രണ്ടു കൃതികള്‍ക്ക് പുറമേ ഹരിനാമകീര്‍ത്തനം, ഭാഗവതം കിളിപ്പാട്ട് എന്നീ ചെറിയ കാവ്യങ്ങളും എഴുത്തച്ഛന്റേതായിട്ടുണ്ടെന്നു കരുതപ്പെടുന്നു.

തുഞ്ചത്തെഴുത്തച്ഛന്റെ സ്മരണ നിലര്‍ത്തുന്നതിനായി ആഘോഷിക്കുന്ന ദിനമാണ് തുഞ്ചന്‍ദിനം. എല്ലാ വര്‍ഷവും ഡിസംബര്‍ 31നാണ് തുഞ്ചന്‍ ദിനം കൊണ്ടാടുന്നത്. ഈ ദിനം വളരെ വിപുലമായ പരിപാടികളോടെ തിരൂരിലെ തുഞ്ചന്‍ സ്മാരകത്തില്‍ ആഘോഷിച്ചുവരുന്നു.

Comments are closed.