DCBOOKS
Malayalam News Literature Website

ബി.വി.ഫൗണ്ടേഷന്‍ പുരസ്‌കാരം കെ.പി.രാമനുണ്ണിക്ക് സമ്മാനിച്ചു

കോഴിക്കോട്: ബി.വി.ഫൗണ്ടേഷന്റെ ഈ വര്‍ഷത്തെ പുരസ്‌കാരം സാഹിത്യകാരന്‍ കെ.പി.രാമനുണ്ണിക്ക് സമ്മാനിച്ചു. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച കെ.പി.രാമനുണ്ണിയുടെ ജീവിതത്തിന്റെ പുസ്തകം എന്ന നോവലാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. കോഴിക്കോട് അസ്മ ടവറില്‍ കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ വെച്ച് പ്രശസ്ത എഴുത്തുകാരന്‍ സി.രാധാകൃഷ്ണന്‍ കെ.പി.രാമനുണ്ണിക്ക് പുരസ്‌കാരം സമ്മാനിച്ചു. രമേശ് ചെന്നിത്തല, ഡോ.എം.കെ.മുനീര്‍, പി.കെ.കുഞ്ഞാലിക്കുട്ടി തുടങ്ങിയവരും പുരസ്‌കാരചടങ്ങില്‍ പങ്കെടുത്തു.

ഇക്കഴിഞ്ഞ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ ഷാര്‍ജ ഭരണാധികാരി സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ക്വാസിമി ദൈവത്തിന്റെ പുസ്തകത്തിന്റെ എട്ടാം പതിപ്പ് പ്രകാശനം ചെയ്തിരുന്നു. യു.എ.ഇ ആഘോഷിക്കുന്ന ഇയര്‍ ഓഫ് ടോളറന്‍സിന്റെ സന്ദേശത്തിന് അനുരൂപമായ കൃതി, മുഹമ്മദ് നബിയുടെ ജീവിതം ആദ്യമായി ആവിഷ്‌ക്കരിക്കപ്പെടുന്ന നോവല്‍ എന്നീ നിലകളിലാണ് ദൈവത്തിന്റെ പുസ്തകത്തിന് ഈ സവിശേഷ ബഹുമതി ലഭിച്ചത്.

Comments are closed.