DCBOOKS
Malayalam News Literature Website

ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ ഡിസംബര്‍ 30 മുതല്‍ കൊല്ലത്ത്

വായനയുടെ വൈവിധ്യമാര്‍ന്ന ശേഖരവുമായി ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ കൊല്ലത്ത് ആരംഭിക്കുന്നു. 2019 ഡിസംബര്‍ 30 മുതല്‍ 2020 ജനുവരി 10 വരെ കൊല്ലം പബ്ലിക് ലൈബ്രറിയിലെ സരസ്വതി ഹാളില്‍ വെച്ചാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.

വൈവിധ്യമാര്‍ന്ന അനേകം പുസ്തകങ്ങളാണ് മേളയില്‍ വായനക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്. കഥ, കവിത, നോവല്‍, യാത്രാവിവരണം, ആത്മകഥ, ബാലസാഹിത്യം, ആരോഗ്യം, പാചകം, ആദ്ധ്യാത്മികം, വിജ്ഞാനം, സെല്‍ഫ് ഹെല്‍പ്പ് തുടങ്ങിയ മേഖലയിലെ ഇംഗ്ലീഷ്-മലയാളം പുസ്തകങ്ങളുടെ അതിവിപുലമായ ശേഖരവും മെഡിക്കല്‍ സയന്‍സ്, എഞ്ചിനീയറിങ്, മാനേജ്‌മെന്റ്, കംപ്യൂട്ടര്‍ തുടങ്ങിയ മേഖലകളിലെ പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങളും ഇഷ്ടാനുസരണം സ്വന്തമാക്കാനുള്ള അവസരമാണ് ഡി സി ബുക്‌സ് മേളയില്‍ ഒരുക്കിയിരിക്കുന്നത്.

കുട്ടികള്‍ക്കായുള്ള പ്രത്യേക പുസ്തകങ്ങളും മേളയില്‍ ലഭ്യമാണ്. പുസ്തകങ്ങള്‍ കാണുന്നതിനും തെരഞ്ഞെടുക്കുന്നതിനും കൂടുതല്‍ സൗകര്യങ്ങള്‍ വായനക്കാര്‍ക്കായി മേളയില്‍ ഒരുക്കിയിട്ടുണ്ട്. 2020 ജനുവരി 10-ന് പുസ്തകമേള സമാപിക്കും.

ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം

Comments are closed.