DCBOOKS
Malayalam News Literature Website
Monthly Archives

January 2024

വി.കെ.എന്‍ ചരമവാര്‍ഷിക ദിനം

ഹാസ്യരചനകള്‍ക്കൊണ്ട് മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത വടക്കേ കൂട്ടാല നാരായണന്‍കുട്ടി നായര്‍ അഥവാ വി. കെ. എന്‍. കവിതയും നാടകവുമൊഴികെ മറ്റെല്ലാ സാഹിത്യ വിഭാഗങ്ങളിലും കൈവച്ചിട്ടുണ്ട്.

എം.എന്‍. കാരശ്ശേരിയുടെ അഴീക്കോട് മാഷ്

പ്രഭാഷകന്‍, അദ്ധ്യാപകന്‍, വിമര്‍ശകന്‍ എന്നീ നിലകളില്‍ ഏറെ പ്രശസ്തനായിരുന്നു സുകുമാര്‍ അഴീക്കോട്. മൂന്നു മണ്ഡലങ്ങളിലും അദ്ദേഹം തനതായ വ്യക്തിത്വം സൂക്ഷിച്ചു. അതിന്റെ സൂക്ഷ്മതലങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയാണ് സ്വാനുഭവങ്ങളിലൂടെയും…

ജീവിതമെഴുത്തിലെ ഋതുരാഗങ്ങള്‍; മോഹന്‍ലാല്‍

ഭാവനയിലെന്നോണം, ഭാഷയിലും ആരും ചിന്തിക്കാത്ത വഴികളിലൂടെ സഞ്ചരിച്ച ഒരേകാന്തപഥികനായിരുന്നു പപ്പേട്ടന്‍ എന്നു തോന്നിയിട്ടുണ്ട്. തന്റെ രചനകള്‍ക്ക് അദ്ദേഹമിട്ട പേരുകള്‍മാത്രം നോക്കിയാല്‍ മതി ഇതു ബോധ്യപ്പെടാന്‍.

ഓര്‍മ്മകളില്‍ അഴീക്കോട് മാഷ്

രാഷ്ട്രീയരംഗത്തായാലും സാംസ്‌കാരികരംഗത്തായാലും വര്‍ത്തമാനകാല സംഭവവികാസങ്ങളില്‍ ആ സര്‍ഗധനന്റെ പ്രതികരണം കേള്‍ക്കാന്‍ കൊതിപൂണ്ട് അദ്ദേഹമുണ്ടായിരുന്നെങ്കില്‍ എന്നു ചിന്തിച്ച ധാരാളം സഹൃദയരുണ്ട്. അതായിരുന്നു അദ്ദേഹത്തിനു സഹൃദയലോകത്തുണ്ടായിരുന്ന…

വായനയുടെ ഉത്സവങ്ങള്‍: ബെന്യാമിന്‍ എഴുതുന്നു

ഇത്രയും ആഘോഷവും ബഹളവുമൊക്കെ സാഹിത്യത്തിനു ചുറ്റും വേണോ എന്നാണ് നിങ്ങള്‍ക്ക് സംശയമെങ്കില്‍ നിങ്ങള്‍ക്ക് വല്ലാതെ പ്രായമായിരിക്കുന്നു എന്ന് സ്വയം സഹതപിക്കാനേ കഴിയൂ. പുതിയകാലത്തിനനുസരിച്ചും ആവശ്യങ്ങള്‍ക്കനുസരിച്ചും പുതുക്കപ്പെടാന്‍ കഴിയുന്നില്ല…

പത്മരാജന്‍ എന്ന ഗന്ധര്‍വ്വന്‍: ഇന്ദ്രന്‍സ് എഴുതുന്നു

സുരേഷ് ഉണ്ണിത്താന്‍ പത്മരാജന്‍സാറിന്റെ അസോസിയേറ്റ് ഡയറക്ടറായിരുന്നു. ‘നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍’ എന്ന ചിത്രത്തില്‍ വര്‍ക്കുചെയ്യാനാണ് എന്നെ വിളിച്ചത്. അദ്ദേഹം എന്നെ നിര്‍ബന്ധിച്ചുകൊണ്ടേയിരുന്നു. ഒരുപാടു ദിവസമൊന്നും…

പി.പത്മരാജന്‍; മലയാള സാഹിത്യത്തിലെ ‘ഗന്ധര്‍വ്വ’ സാന്നിധ്യം

മലയാളിക്ക് അനശ്വരമായ പ്രണയാനുഭവങ്ങള്‍ സമ്മാനിച്ച, വൈകാരികതയുടെ ഇന്നുവരെ കാണാത്ത തലങ്ങള്‍ സ്പര്‍ശിച്ച, അനന്യസുന്ദരമായ അനുഭവങ്ങളെ എഴുത്തിലും അഭ്രപാളിയിലും ആവിഷ്‌കരിച്ച പ്രതിഭാശാലിയായിരുന്നു അദ്ദേഹം. വളരെ ചുരുങ്ങിയ ജീവിതത്തിനുള്ളില്‍…

ബേപ്പൂര്‍ സുല്‍ത്താന് പിറന്നാള്‍ ആശംസകളുമായി കമല്‍ ഹാസന്‍

വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദിനത്തില്‍ അദ്ദേഹത്തെക്കുറിച്ചുള്ള സ്മരണകള്‍ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ച് കമല്‍ ഹാസന്‍. മലയാള സാഹിത്യത്തിന്റെ 'ഗോഡ്ഫാദറാ'യ സുല്‍ത്താന്‍ എന്നാണ് താരം ബഷീറിനെ വിശേഷിപ്പിച്ചത്.

എം.ഗോവിന്ദന്റെ ചരമവാര്‍ഷികദിനം

ഒരു പൊന്നാനിക്കാരന്റെ മനോരാജ്യം, നാട്ടുവെളിച്ചം, അരങ്ങേറ്റം, കവിത, മേനക, എം.ഗോവിന്ദന്റെ കവിതകള്‍, നോക്കുകുത്തി, മാമാങ്കം, ജ്ഞാനസ്‌നാനം, ഒരു കൂടിയാട്ടത്തിന്റെ കവിത, തുടര്‍ക്കണി, നീ മനുഷ്യനെ കൊല്ലരുത്, ചെകുത്താനും മനുഷ്യരും, ഒസ്യത്ത്,…

പുല വീടുംമുമ്പ്: ആത്മാരാമന്‍ എഴുതുന്നു

സുഗതച്ചേച്ചിയുടെ പതിനഞ്ചു കവിതകള്‍ കവിയുടെതന്നെ കൈപ്പടയില്‍ പുതിയൊരു സമാഹാരമായി പ്രസിദ്ധീകരിക്കണമെന്നു ശഠിച്ച് ഒരു കൊല്ലക്കാലം ഞാന്‍ സുഗതച്ചേച്ചിയുടെ പിന്നാലെ നടന്നു. സമാഹാരമുണ്ടാക്കാന്‍ സമ്മതിച്ചിട്ടു വേണ്ടേ! പിന്നെയല്ലേ കൈപ്പടയില്‍…

രാമായണത്തിന് ഒരു സമകാലികവായന

''രാമനെന്ന പുരുഷ - അധികാര ബിംബത്തെ രാമരാജ്യത്തിന്റെയുംഅതുവഴി ദേശീയതയുടെയും പ്രതീകമായി സ്ഥാപിക്കുന്ന നോട്ടവും അതുകൊണ്ടുതന്നെ രാമന്‍ ബ്രാഹ്മണ്യത്തിന്റെ സംരക്ഷകന്‍ മാത്രമാണെന്ന് ഉറപ്പിക്കുന്ന നോട്ടവും ഇന്ന് പ്രബലമാണ്. രണ്ടു പക്ഷത്തുനിന്നും…

എം. ഗോവിന്ദന്‍; ആധുനിക മലയാളസാഹിത്യത്തിന്റെ വഴികാട്ടി

ആധുനികസാഹിത്യത്തെയും പ്രത്യയശാസ്ത്രങ്ങളെയും ആര്‍ജ്ജവത്തോടെ നിരീക്ഷിക്കുകയും അവയോടു പ്രതികരിക്കുകയും ചെയ്ത ചിന്തകനായിരുന്നു എം. ഗോവിന്ദന്‍

“ആരുടെ രാമൻ?’ എന്ന രാഷ്ട്രീയചോദ്യം

സാഹോദര്യ ജനാധിപത്യത്തെ സമതയിലൂന്നുന്ന സമത്വബോധവും ജനസഞ്ചയങ്ങളെ അനുകമ്പയിലധിഷ്ഠിതമായി ഐക്യപ്പെടുത്തുന്ന സാമൂഹികമൂല്യമണ്ഡലവുമായി സ്ഥാനപ്പെടുത്തുന്ന സാഹോദര്യചിന്തയെ ധൈഷണികമായി ഉത്ഖനനം ചെയ്യുന്നതാണ് "ആരുടെ രാമൻ?' എന്ന ഗ്രന്ഥം.

ഇല്ലിനി നോവിക്കില്ല നിന്നെ ഞാന്‍, പൂവേ,…

ഇല്ലിനി നോവിക്കില്ല നിന്നെ ഞാന്‍, പൂവേ, വന്നെന്‍ ചില്ലയിലൊരുവട്ടം കൂടി നീ വിടര്‍ന്നാലും... -സുഗതകുമാരി (ഒരു പൂവിന്റെ ഓര്‍മ്മ) ജനുവരി 22- സുഗതകുമാരിയുടെ ജന്മവാര്‍ഷികദിനം

സുഗതകുമാരിയുടെ ജന്മവാര്‍ഷികദിനം

കാരസാന്ദ്രവും കല്പനാസുന്ദരവുമായ ശൈലിയില്‍ മനുഷ്യരുടെ സ്വകാര്യവും സാമൂഹികവുമായ അനുഭവങ്ങള്‍ ആവിഷ്‌കരിക്കുന്ന ഒട്ടേറെ കവിതകള്‍ സുഗതകുമാരി മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്. അരനൂറ്റാണ്ടിലധികം നീണ്ട കാവ്യജീവിതത്തില്‍ യാതന അനുഭവിക്കുന്നവരിലേക്കും…

ഇമ്മിണി ബല്യ ചില വര്‍ത്തമാനങ്ങള്‍, വൈക്കം മുഹമ്മദ് ബഷീര്‍ അപൂര്‍വ്വ ചിത്രങ്ങളിലൂടെ!

അനശ്വര സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മവാര്‍ഷികദിനമാണ് ഇന്ന്. മലയാള സാഹിത്യത്തിൽ പകരം വെക്കാനില്ലാത്ത എഴുത്തിന്റെ മാന്ത്രികൻ വൈക്കം മുഹമ്മദ് ബഷീറിന്റെ അപൂര്‍വ്വ ചിത്രങ്ങളിലൂടെ! ഡിസി ബുക്‌സ് കെട്ടിടത്തിന്റെയും ഓഫ്‌സെറ്റ്…

മഹാകവി പി.കുഞ്ഞിരാമൻ നായർ പുരസ്കാരം എം.മുകുന്ദന്

നെഹ്‌റു ആർട്‌സ് ആൻഡ് സയൻസ് കോളേജ് സാഹിത്യവേദിയുടെ മഹാകവി പി.കുഞ്ഞിരാമൻ നായർ പുരസ്കാരം എം.മുകുന്ദന്. 11,111 രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങിയ അവാർഡ് ഫെബ്രുവരി 16, 17 തീയതികളിലായി നടക്കുന്ന കാഞ്ഞങ്ങാട് കാവ്യോത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ…

നീല്‍സണ്‍ ബുക്ക്‌സ്‌കാന്‍ ; ഇന്ത്യയിലെ ടോപ്പ് സെല്ലേഴ്സില്‍ ആദ്യ അന്‍പതില്‍ ഇടം നേടി രണ്ട് ഡി സി…

നീല്‍സണ്‍ ബുക്ക്സ്‌കാന്‍ ഇന്ത്യയിലെ ടോപ്പ് സെല്ലറുകളുടെ പട്ടികയില്‍ ആദ്യ അന്‍പതില്‍ ഇടം നേടി ടി ഡി രാമകൃഷ്ണന്റെ 'ഫ്രാന്‍സിസ് ഇട്ടിക്കോര'യും അഖില്‍ പി ധര്‍മ്മജന്റെ ‘റാം C/O ആനന്ദി’ യും. ഇന്ത്യയിലെ വിവിധ ഭാഷകളില്‍ രചിക്കപ്പെടുന്ന കൃതികളില്‍…

കോഴിക്കോടന്റെ ചരമവാര്‍ഷികദിനം

കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്റെ ആദ്യ പ്രസിഡന്റായിരുന്നു. കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡ് അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1972, 1982, 1991, 1995 എന്നീ വര്‍ഷങ്ങളില്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചു. 1980ല്‍…

ഓഷോയുടെ ജീവിതദര്‍ശനങ്ങള്‍

‘ആദ്യമായി നിങ്ങള്‍ മനസ്സിലാക്കിയിരിക്കേണ്ട കാര്യം, വസ്തുതയും സത്യവും തമ്മിലുള്ള വ്യത്യാസമാണ്. സാധാരണയായി ചരിത്രം വസ്തുതകളെയാണ് പരിഗണിക്കുന്നത്- പദാര്‍ത്ഥലോകത്തില്‍ വാസ്തവമായി സംഭവിക്കുന്നവ, ആ സംഭവങ്ങള്‍. അത് സത്യത്തെക്കുറിച്ച്…

പ്രഭാവർമ്മയുടെ ‘ഒറ്റിക്കൊടുത്താലും എന്നെയെൻ സ്നേഹമേ…’ കനിമൊഴി കരുണാനിധി പ്രകാശനം…

പ്രഭാവർമ്മയുടെ 'ഒറ്റിക്കൊടുത്താലും എന്നെയെൻ സ്നേഹമേ...' എന്ന ഏറ്റവും പുതിയ കവിതാസമാഹാരം പ്രകാശനം ചെയ്തു . തിരുവനന്തപുരം വൈ എം സി എ ഹാളിൽ നടന്ന ചടങ്ങിൽ കനിമൊഴി കരുണാനിധിയിൽ നിന്നും ഡോ. രാജശ്രീ വാര്യർ പുസ്തകം സ്വീകരിച്ചു.

‘എഴുത്തും വരയും’; ചിത്രപ്രദര്‍ശനം ജനുവരി 22, 23 തീയ്യതികളില്‍

വിനോദ് കൃഷ്ണയുടെ '9mm ബെരേറ്റ' എന്ന നോവലിന് തോലില്‍ സുരേഷ് വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം ജനുവരി 22, 23 തീയ്യതികളില്‍ കോഴിക്കോട് ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ നടക്കും. ബാലമുരളി കൃഷ്ണ, കെ പി മോഹനന്‍, പി ഐ നൗഷാദ്, ഡോ.കെ എം അനില്‍,…

ഓഷോ രജനീഷിന്റെ ചരമവാര്‍ഷികദിനം

ഓഷോയുടെ കൃതികള്‍ ഇതു വരെ 55 ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ പാര്‍ലമെന്റ് വായനശാലയില്‍ രണ്ട് വ്യക്തികളുടെ മാത്രം എല്ലാ കൃതികളും സൂക്ഷിച്ചിരിക്കുന്നു ഓഷോയുടെയും ഗാന്ധിജിയുടെയുമാണവ