DCBOOKS
Malayalam News Literature Website

‘എഴുത്തും വരയും’; ചിത്രപ്രദര്‍ശനം ജനുവരി 22, 23 തീയ്യതികളില്‍

വിനോദ് കൃഷ്ണയുടെ ‘9mm ബെരേറ്റ’ എന്ന നോവലിന് തോലില്‍ സുരേഷ് വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം ജനുവരി 22, 23 തീയ്യതികളില്‍ Textകോഴിക്കോട് ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ നടക്കും. ബാലമുരളി കൃഷ്ണ, കെ പി മോഹനന്‍, പി ഐ നൗഷാദ്, ഡോ.കെ എം അനില്‍, ഡോ.സോണിയ ഇ പ, ഡോ.സിന്ധു പി ഷോബിത് എന്നിവര്‍ പങ്കെടുക്കും.

ഗാന്ധിവധക്കേസ് പശ്ചാത്തലത്തിൽ ഒരു രാഷ്ട്രീയ നോവലാണ് ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ‘9 mm ബെരേറ്റ’. ചരിത്രത്തിന്റെ പഴുതുകളിൽ ഫിക്ഷൻ നിറയ്ക്കുന്ന പ്രതിഭാസമാണ് ഈ കൃതിയുടെ കാതൽ. സ്വതന്ത്രഭാരതത്തിലെ ആദ്യ ഭീകരവാദികളുടെ ജീവിതവും രാഷ്ട്രീയവും പുതിയ കാലവുമായി കൂട്ടിവായിക്കുന്ന നോവൽ. കാലാതീതമായ ചരിത്രസ്മരണകളിലൂടെയും പ്രണയത്തിലൂടെയും സാംസ്കാരിക പ്രതീകങ്ങളിലൂടെയും സഞ്ചരിക്കുന്ന ഉദ്വേഗഭരിതമായ ആഖ്യാനം. സാമൂഹ്യ സ്മൃതിപഥം പേറുന്ന പുസ്തകം.

പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യൂ

 

Comments are closed.