DCBOOKS
Malayalam News Literature Website

ബേപ്പൂര്‍ സുല്‍ത്താന് പിറന്നാള്‍ ആശംസകളുമായി കമല്‍ ഹാസന്‍

വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദിനത്തില്‍ അദ്ദേഹത്തെക്കുറിച്ചുള്ള സ്മരണകള്‍ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ച് കമല്‍ ഹാസന്‍. മലയാള സാഹിത്യത്തിന്റെ ‘ഗോഡ്ഫാദറാ’യ സുല്‍ത്താന്‍ എന്നാണ് താരം ബഷീറിനെ വിശേഷിപ്പിച്ചത്.

‘സമാനതകളില്ലാത്ത കഥകളാല്‍ ഹൃദയങ്ങളെ സ്പര്‍ശിച്ച എഴുത്തുകാരനും മലയാള സാഹിത്യത്തിന്റെ ഗോഡ്ഫാദറുമായ ‘സുല്‍ത്താന്‍’ വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദിനമാണ് ഇന്ന്. ഞാന്‍ ഒരു ബഷീറിസ്റ്റ് ആണെന്ന് അഭിമാനത്തോടെ പറയുന്ന സുഹൃത്തുക്കള്‍ എനിക്കുണ്ട്. ബഷീറിന്റെ നിരവധി കൃതികള്‍ തമിഴിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ കഥകള്‍ വായിക്കുന്നത് നിങ്ങള്‍ക്കുതന്നെ നല്‍കാവുന്ന ഏറ്റവും നല്ല സമ്മാനമാണ്,’ – കമല്‍ഹാസന്‍ കുറിച്ചു.

Comments are closed.