DCBOOKS
Malayalam News Literature Website
Monthly Archives

November 2023

ആശ്വാസത്തിന്റെ ആ കുളിര്‍ക്കാറ്റിനുവേണ്ടി…

”ആശ്വാസത്തിന്റെ ആ കുളിര്‍ക്കാറ്റിനുവേണ്ടി ഞാന്‍ ഇന്നും കൊതിക്കുന്നു. മരുഭൂമിയില്‍ വഴിതെറ്റി അലയുന്ന യാത്രക്കാരനാണ് ഞാന്‍. എങ്ങും ചുട്ടുപഴുത്ത മണല്‍ത്തരികള്‍! ചീറിയടിക്കുന്ന ഉഷ്ണക്കാറ്റ്! എവിടെയാണ് ദാഹജലം? സ്‌നേഹത്തി ന്റെ ഒരുതുള്ളി…

വി എസ് അജിത്തിന്റെ ‘പെണ്‍ഘടികാരം’; പുസ്തകചര്‍ച്ച നവംബര്‍ 28 മുതല്‍

വി എസ് അജിത്തിന്റെ ഏറ്റവും പുതിയ കഥാസമാഹാരം ‘പെൺഘടികാര‘  ത്തെ ആസ്പദമാക്കി ഡി സി ബുക്സ് വിവിധയിടങ്ങളിൽ സംഘടിപ്പിക്കുന്ന പുസ്തകചർച്ച നവംബര്‍ 28ന് ആരംഭിക്കും. കേരളത്തിലുടനീളമുള്ള ഡി സി/കറന്റ് പുസ്തകശാലകളിലും വിവിധ പുസ്തകമേളകളിലും…

ജസ്റ്റിസ് ഫാത്തിമ ബീവി അന്തരിച്ചു

ഇന്ത്യയുടെ പരമോന്നത നീതി പീഠത്തിലെ ആദ്യ വനിതയായിരുന്ന ജസ്റ്റിസ് ഫാത്തിമ ബീവി അന്തരിച്ചു.  തമിഴ്നാട് ഗവര്‍ണറും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അംഗവുമായി ചുമതല വഹിച്ചിട്ടുണ്ട്.

മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് ; കേരള നവോത്ഥാന ചരിത്രത്തിലെ ഇതിഹാസ സാന്നിദ്ധ്യം

ഖിലാഫത്ത് നിസ്സഹകരണ പ്രസ്ഥാനം മലബാറില്‍ ശക്തമായതോടെ കോണ്‍ഗ്രസ് സമിതികളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിനായി രൂപവത്ക്കരിക്കപ്പെട്ട ഖിലാഫത്ത് കമ്മിറ്റികള്‍ അബ്ദുറഹ്മാന്‍ സാഹിബിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു. ബ്രിട്ടീഷ് വിരുദ്ധ…

എം.പി.നാരായണപിള്ള; പ്രതിഭയുടെ പ്രഭാവം കൊണ്ടാണ് സൃഷ്ടി അനിവാര്യമായിത്തീര്‍ന്നതെന്ന് വീമ്പുപറയാത്ത…

സ്വന്തം കുടുംബത്തിലെ ഒരാളുടെ അത്ര അഭിമാനകരമല്ലാത്ത ജീവിതം കഥയായി ആവിഷ്‌കരിച്ചുവെന്നു മാത്രമല്ല, അക്കാര്യം തുറന്നു പ്രകടിപ്പിക്കാന്‍ തയ്യാറാവുകയും ചെയ്തിരിക്കുന്നു. പ്രതിഭയുടെ പ്രഭാവം കൊണ്ട് സൃഷ്ടി അനിവാര്യമായിത്തീര്‍ന്നതാണെന്ന…

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ; ഏര്‍ളി ബേര്‍ഡ് രജിസ്ട്രേഷൻ ആരംഭിച്ചു

ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഏഴാം പതിപ്പിന്റെ ഏര്‍ളി ബേര്‍ഡ് ഡെലിഗേറ്റ് രജിസ്ട്രേഷൻ ആരംഭിച്ചു. ഏര്‍ളി ബേര്‍ഡ് രജിസ്‌ട്രേഷന്‍ ചെയ്യുന്നവര്‍ക്ക് 1199 രൂപയുടെ ഡെലിഗേറ്റ് പാസ്സ് 999 രൂപയ്ക്ക് ലഭിക്കും.…

കവിത, ഓര്‍മ്മയുടെ മട്ടുപ്പാവിലെ ഒറ്റയ്ക്കുള്ള ഓടക്കുഴല്‍വാദനമാണ്…

കവിത, ഓര്‍മ്മയുടെ മട്ടുപ്പാവിലെ ഒറ്റയ്ക്കുള്ള ഓടക്കുഴല്‍വാദനമാണ്; ചിന്തയുടെ ഗുഹയിലെ തീജ്ജ്വാലകളുടെ നൃത്തവും. അത് കാണപ്പെടാത്ത പ്രണയവും കേള്‍ക്കാത്ത പ്രണയവും പറയപ്പെടാത്ത പ്രണയവുമാണ്. അത് പ്രണയത്തിലെ പ്രണയമാണ്. -ഒക്‌ടേവിയോ പാസ്

ആയുസ്സിന്റെ ഏറ്റക്കുറച്ചിലുകള്‍ തീരുമാനിക്കുന്നത്…

ആയുസ്സിന്റെ ഏറ്റക്കുറച്ചിലുകള്‍ തീരുമാനിക്കുന്നത് അവനവന്‍തന്നെയാണ്. നമ്മള്‍ ജീവിക്കുന്നതുപോലെയാണ് നമ്മുടെ ജീവിതം- പൗലോ കൊയ്‌ലോ (ചെകുത്താനും ഒരു പെണ്‍കിടാവും)

സമയമായി, പ്രിയതമേ ആ ചെമ്പനിനീര്‍പ്പൂ പറിക്കാന്‍…

സമയമായി, പ്രിയതമേ ആ ചെമ്പനിനീര്‍പ്പൂ പറിക്കാന്‍, നക്ഷത്രങ്ങളെ അടച്ചുപൂട്ടാനും ചാരം ഭൂമിയില്‍ കുഴിച്ചു മൂടാനും പിന്നെ വെളിച്ചം ഉദിക്കുമ്പോള്‍ ഉണരുക ഉണര്‍ന്നവരോടൊപ്പം അല്ലെങ്കില്‍ സ്വപ്നത്തില്‍ തുടരുക,  എത്തുക കടലിന്റെ മറുകരയില്‍, മറ്റൊരു…

നമ്മള്‍ എന്തു ചെയ്തുവെന്നതല്ല ജീവിതം…

''നമ്മള്‍ എന്തു ചെയ്തുവെന്നതല്ല ജീവിതം, നമ്മള്‍ എന്തോര്‍ക്കുന്നുവെന്നതും വിശദമായി വിവരിക്കാന്‍ എങ്ങനെ ഓര്‍ക്കുന്നുവെന്നതുമാണ്'' - ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ്

‘മനഃശാസ്ത്രപരമായ ഏതെങ്കിലും ഭാവഗ്രന്ഥിയല്ല വത്സലക്കഥകളുടെ പ്രഭവം’: ഇ.പി. രാജഗോപാലൻ

സ്ത്രീയുടെ അനുഭവലോകത്തിന്റെ യഥാര്‍ത്ഥവും സ്വപ്നാത്മകവുമായ അടരുകളെ അവയുടെ ചിട്ടയില്ലാത്ത നാനാത്വത്തില്‍ കണ്ടറിഞ്ഞ് ആവിഷ്‌കരിക്കുന്നതില്‍ ഏറ്റവും മുന്നേറിയിട്ടുള്ള മലയാള കഥാകാരി പി. വത്സലയാണ്. സ്‌ത്രൈണപാഠങ്ങളുടെ വ്യത്യസ്തങ്ങളായ ഉന്നതികളാണ് ഈ…

എം.പി. നാരായണപിള്ളയുടെ ജന്മവാര്‍ഷികദിനം

ധാരാളം ചെറുകഥകള്‍ എഴുതിയിട്ടുണ്ട്. 56 സത്രഗലി, എം.പി.നാരായണപിള്ളയുടെ കഥകള്‍, ഹനുമാന്‍സേവ, ആറാം കണ്ണ്, മദ്യപുരാണം, പിടക്കോഴി കൂവാന്‍ തുടങ്ങിയാല്‍, മുരുഗന്‍ എന്ന പാമ്പാട്ടി തുടങ്ങിയവയാണ് പ്രധാന കഥാസമാഹാരങ്ങള്‍.

എഴുത്തുകാരി പി വത്സല അന്തരിച്ചു

പ്രശസ്ത മലയാള സാഹിത്യകാരി പി. വത്സല അന്തരിച്ചു. 85 വയസായിരുന്നു. കേരള സാഹിത്യ അക്കാദമി അവാർഡ്, എഴുത്തച്ഛൻ പുരസ്‌കാരം, മുട്ടത്തു വർക്കി അവാർഡ്, സി.വി. കുഞ്ഞിരാമൻ സ്മാരക സാഹിത്യ അവാർഡ് തുടങ്ങി നിരവധി സാഹിത്യ ബഹുമതികൾ ലഭിച്ചിട്ടുണ്ട്.

ചരിത്രവും ചരിത്രനോവലും

കൊച്ചി രാജ്യചരിത്രമാണ് 'പിതാമഹന്‍' പശ്ചാത്തലമാക്കുന്നത്. കൊച്ചി പ്രധാനമന്ത്രിയായിരുന്ന ടി.കെ. നായര്‍ വി.കെ.എന്റെ ബന്ധുവാണ്. അദ്ദേഹം കോണ്‍ഗ്രസ് പക്ഷത്തല്ല, രാജപക്ഷത്തുനിന്നാണ് തിരഞ്ഞെടുപ്പ് വിജയിച്ചത്. എന്നാല്‍ അദ്ദേഹത്തിന് വിക്ടോറിയ രാജ്ഞി…

എന്താണു ‘സ്മാര്‍ത്തവിചാരം’?

ലൈംഗികമായി പിഴച്ചുപോകുന്ന നമ്പൂതിരിസ്ത്രീകളെ വിചാരണചെയ്തു ശിക്ഷിക്കുന്ന സംവിധാനമായിരുന്നു 'സ്മാര്‍ത്തവിചാരം'. 1905ല്‍ പഴയ കൊച്ചിരാജ്യത്തു നടന്ന ഒരു വിചാരത്തിന്റെ മുഴുവന്‍ ഔദ്യോഗിക രേഖകളും ആദ്യമായി പുസ്തകരൂപത്തില്‍...

സി.വി.രാമന്റെ ചരമവാർഷികദിനം

ഭാരതീയ ശാസ്ത്ര പെരുമയുടെ കിരണങ്ങള്‍ ലോകമെമ്പാടും പരത്തിയ മഹാനായ ശാസ്ത്രജ്ഞനായിരുന്നു സര്‍. സി.വി.രാമന്‍. വളരെ ചിലവുകുറഞ്ഞ ഉപകരണങ്ങള്‍ കൊണ്ടും മഹത്തായ ശാസ്ത്ര കണ്ടുപിടുത്തങ്ങള്‍ നടത്താമെന്ന് സ്വന്തം ജീവിതം കൊണ്ട് മറ്റുള്ളവരെ പഠിപ്പിച്ച ഈ…

‘ബുധിനി’; അനുഭവങ്ങളുടെ പൊള്ളുന്ന ജീവിതക്കാഴ്ചകള്‍

ദാമോദര്‍ നദിയിലെ പാഞ്ചേത്ത് അണക്കെട്ടിന്റെ ഉദ്ഘാടനത്തിനെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ സ്വീകരണത്തിന്റെ ഭാഗമായി അവള്‍ ഹാരമണിയിച്ചു. അണക്കെട്ട് അവള്‍ രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും ചെയ്തു. ദാമോദര്‍ വാലി കോര്‍പറേഷനിലെ…

നിങ്ങളുടെ ജീവിതത്തില്‍ നിങ്ങളോട് മോശമായി പെരുമാറിയവര്‍ ഉണ്ടാകും…

നിങ്ങളുടെ ജീവിതത്തില്‍ നിങ്ങളോട് മോശമായി പെരുമാറിയവര്‍ ഉണ്ടാകും, നിങ്ങളെ ശക്തരാക്കിയതിന് അവരോട് നന്ദി പറയാന്‍ നിങ്ങള്‍ മറക്കരുത്- സിഗ് സിഗ്ലര്‍

ലിയോ ടോൾസ്റ്റോയ്; മനുഷ്യജീവിതത്തിന്റെ സങ്കീർണ്ണഭാവങ്ങളെ അക്ഷരങ്ങളിലേക്ക് ആവാഹിച്ച വിശ്രുത റഷ്യൻ…

82-ാമത്തെ വയസില്‍ വിശ്വാസങ്ങള്‍ക്കനുസരിച്ച് പുതിയ ജീവിതം തുടങ്ങാന്‍ തീരുമാനിച്ച് വീടുവിട്ടിറങ്ങിയ അദ്ദേഹത്തിന് യാസ്‌നിയ പോല്യാനയില്‍ നിന്ന് 80 മൈല്‍ അകലെ അസ്താപ്പോവ് എന്ന സ്ഥലത്തെ ചെറിയ തീവണ്ടി സ്‌റ്റേഷന്‍ വരെയേ എത്താനായുള്ളൂ.

മനസ്സിലെപ്പോഴും വേദനയാണ്…

മനസ്സിലെപ്പോഴും വേദനയാണ്. ഓര്‍ത്താല്‍ വല്ലാത്ത പുകച്ചിലും നീറ്റലുമാണ്. ഓര്‍ക്കാതിരിക്കാനൊട്ടു സാധിക്കുന്നുമില്ല. കടപ്പാടുകളെക്കുറിച്ചോര്‍ക്കാതിരിക്കാന്‍ മനുഷ്യനു സാധിക്കില്ലല്ലോ? നന്തനാര്‍ (ആത്മാവിന്റെ നോവുകള്‍)