DCBOOKS
Malayalam News Literature Website

വി എസ് അജിത്തിന്റെ ‘പെണ്‍ഘടികാരം’; പുസ്തകചര്‍ച്ച നവംബര്‍ 28 മുതല്‍

വി എസ് അജിത്തിന്റെ ഏറ്റവും പുതിയ കഥാസമാഹാരം ‘പെൺഘടികാര‘  ത്തെ ആസ്പദമാക്കി ഡി സി ബുക്സ് വിവിധയിടങ്ങളിൽ സംഘടിപ്പിക്കുന്ന പുസ്തകചർച്ച നവംബര്‍ 28ന് ആരംഭിക്കും. കേരളത്തിലുടനീളമുള്ള ഡി സി/കറന്റ് പുസ്തകശാലകളിലും വിവിധ പുസ്തകമേളകളിലും വരുംദിവസങ്ങളിൽ പുസ്തകചർച്ച നടക്കും. നവംബര്‍ 28ന് വൈകിട്ട് 5 മണിക്ക് തിരുവനന്തപുരം ശ്രീകാര്യത്തെ ഡി സി ബുക്സിലാണ് ആദ്യ ചർച്ച നടക്കുക.

🗓️നവംബര്‍ 28 വൈകിട്ട് 5 മണി- ഡി സി ബുക്‌സ് ശ്രീകാര്യം തിരുവനന്തപുരം
🗓️നവംബര്‍ 30 വൈകിട്ട് 5 മണി- ഡി സി ഹെറിറ്റേജ് ബുക്ക്‌ഷോപ്പ് കോട്ടയം
🗓️ഡിസംബര്‍ 1 വൈകിട്ട് 5 മണി- ഇടുക്കി പ്രസ് ക്ലബ് ഹാൾ തൊടുപുഴ
🗓️ഡിസംബര്‍ 8 രാവിലെ 11 മണി- കൊച്ചി ഇന്റര്‍നാഷണല്‍ ബുക്ക്‌ഫെയര്‍ എറണാകുളം
🗓️ഡിസംബർ 8 വൈകിട്ട് 5 മണി- ഡി സി ബുക്ക് ഷോപ്പ് തൃശ്ശൂർ
🗓️ഡിസംബര്‍ 11 വൈകിട്ട് 5 മണി- ഡി സി ബുക്‌സ് തിരുവല്ല

പെണ്‍ഘടികാരകാലം ഇനിയും തുടരും…

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.