DCBOOKS
Malayalam News Literature Website

പുരസ്‌കാര വിവാദം: പ്രശ്‌നം ഭക്തിയില്‍ രാഷ്ട്രീയം കാണുന്നവര്‍ക്കെന്ന് പ്രഭാവര്‍മ്മ

ഏതെങ്കിലും തരത്തില്‍ കൃഷ്ണനിന്ദയുള്ള പുസ്തകമല്ല ശ്യാമമാധവം.കൃഷ്ണനെ ഇകഴ്ത്താനോ പുകഴ്ത്താനോ ഞാന്‍ ആളല്ല. ഞാന്‍ ഇകഴ്ത്തിയാല്‍ തകര്‍ന്നു പോകുന്നതാണ് കൃഷ്ണന്റെ പ്രതിച്ഛായ എന്ന് കരുതാന്‍ മാത്രം വിഡ്ഢിയല്ല ഞാന്‍. കൃഷ്ണനെ കുറിച്ച് എന്റെ മനസ്സില്‍…

എം.പി. ശങ്കുണ്ണി നായരുടെ ജന്മവാര്‍ഷികദിനം 

സംസ്‌കൃത പണ്ഡിതനും സാഹിത്യനിരൂപകനും ഗവേഷകനുമായിരുന്നു എംപി ശങ്കുണ്ണി നായര്‍. മൗലികമായ കണ്ടെത്തലുകള്‍ കൊണ്ട് ശ്രദ്ധേയനായ എം.പി. ശങ്കുണ്ണി നായരുടെ ജന്മവാര്‍ഷികദിനമാണ് ഇന്ന്.

അതിശയിപ്പിക്കുന്ന ഓഫറില്‍ പുസ്തകങ്ങള്‍ സ്വന്തമാക്കാം

ഈ അവധിക്കാലം വായനയുടെ ഉത്സവകാലമാക്കാന്‍ ആകര്‍ഷകമായ ഓഫറുകളുമായി ഡി.സി ബുക്‌സ്. വര്‍ഷാവസാന വില്‍പനയോടനുബന്ധിച്ച് മലയാളം- ഇംഗ്ലീഷ് പുസ്തകങ്ങള്‍ 50 ശതമാനം വരെ വിലക്കുറവില്‍ ലഭ്യമാകുന്ന സുവര്‍ണ്ണാവസരമാണ് പ്രിയവായനക്കാരെ തേടിയെത്തിയിരിക്കുന്നത്.…

അയനം-സി.വി.ശ്രീരാമന്‍ കഥാപുരസ്‌കാരം ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന്

മണ്‍മറഞ്ഞ മലയാളത്തിന്റെ പ്രശസ്ത ചെറുകഥാകൃത്ത് സി.വി.ശ്രീരാമന്റെ ഓര്‍മ്മയ്ക്കായി അയനം സാംസ്‌കാരികവേദി ഏര്‍പ്പെടുത്തിയ പന്ത്രണ്ടാമത് സി.വി. ശ്രീരാമന്‍ കഥാ പുരസ്‌കാരം കഥാകൃത്ത് ശിഹാബുദ്ദിന്‍ പൊയ്ത്തുംകടവിന്. അദ്ദേഹത്തിന്റെ ഒരു പാട്ടിന്റെ ദൂരം…

സുനില്‍ പി.ഇളയിടത്തിന്റെ മഹാഭാരതം: സാംസ്‌കാരികചരിത്രം; ബുക്ക് ടൂര്‍ തിരുവനന്തപുരത്ത് ആരംഭിക്കുന്നു

പ്രശസ്ത പ്രഭാഷകനും എഴുത്തുകാരനും സാംസ്‌കാരികവിമര്‍ശകനുമായ സുനില്‍ പി.ഇളയിടത്തിന്റെ മഹാഭാരതം: സാംസ്‌കാരികചരിത്രം എന്ന ഏറ്റവും പുതിയ കൃതിയെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന ബുക്ക് ടൂര്‍ തിരുവനന്തപുരത്തുനിന്നും ആരംഭിക്കുന്നു

ഡി സി സ്മാറ്റിലെ 2020 എംബിഎ ബാച്ചിലേക്കുള്ള ഗ്രൂപ്പ് ഡിസ്‌കഷനും അഭിമുഖവും; ഷെഡ്യൂള്‍…

കോട്ടയം: ഡി സി സ്മാറ്റിലേക്കുള്ള 2020 എം.ബി.എ ബാച്ചിനുള്ള ഗ്രൂപ്പ് ഡിസ്‌കഷനും പേഴ്‌സണല്‍ ഇന്റര്‍വ്യൂവിനുമുള്ള ഷെഡ്യൂള്‍ പ്രസിദ്ധീകരിച്ചു.

Author In Focus- സാറാ ജോസഫ്

മലയാളത്തിലെ ശ്രദ്ധേയ എഴുത്തുകാരുടെ രചനകളെ വീണ്ടും ഓര്‍ത്തെടുക്കാനും അവരുടെ കൃതികള്‍ വായനക്കാര്‍ക്ക് വായിച്ചാസ്വദിക്കുവാനും ഡി സി ബുക്‌സ് ഒരുക്കുന്ന പുതിയ പദ്ധതിയാണ് Author In Focus. രണ്ടാഴ്ച നീളുന്ന സമയത്ത് എഴുത്തുകാരുടെ ഡി സി ബുക്‌സ്…

കെ.പി.രാമനുണ്ണിക്ക് ഡോ.അസ്ഗര്‍ അലി എഞ്ചിനീയര്‍ അവാര്‍ഡ്

സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് സൊസൈറ്റി ആന്റ് സെക്കുലറിസം ഏര്‍പ്പെടുത്തിയ ഡോ. അസ്ഗര്‍ അലി എഞ്ചിനീയര്‍ മെമ്മോറിയല്‍ അവാര്‍ഡിന് പ്രശസ്ത സാഹിത്യകാരന്‍ കെ.പി.രാമനുണ്ണി അര്‍ഹനായി. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. സൂഫി പറഞ്ഞ…

സംഗീതസംവിധായകന്‍ രവീന്ദ്രന്റെ ചരമവാര്‍ഷികദിനം

മലയാളത്തിലെ പ്രശസ്ത സംഗീതസംവിധായകനായിരുന്നു രവീന്ദ്രന്‍. കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. 150-ലധികം ചലച്ചിത്രങ്ങള്‍ക്ക് സംഗീതസംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട്.

വിനോയ് തോമസിന്റെ ഏറ്റവും പുതിയ നോവല്‍ പുറ്റ്; കവര്‍ചിത്രം പുറത്തിറങ്ങി

ഒട്ടേറെ പ്രശംസകള്‍ നേടിയ കരിക്കോട്ടക്കരി എന്ന നോവലിന് ശേഷം മലയാളത്തിലെ ശ്രദ്ധേയ എഴുത്തുകാരന്‍ വിനോയ് തോമസ് രചിച്ച ഏറ്റവും പുതിയ നോവല്‍ പുറ്റിന്റെ കവര്‍ചിത്രം പ്രകാശനം ചെയ്തു. പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയാണ് തന്റെ…

നാം ജീവിക്കുന്നത് മതം മുറിവേറ്റുകൊണ്ടിരിക്കുന്ന കാലത്ത്: മുരുകന്‍ കാട്ടാക്കട

അന്യവത്ക്കരിക്കപ്പെടുന്ന ജനലക്ഷങ്ങള്‍ക്ക് സുരക്ഷിതമായി എങ്ങനെ പലായനം ചെയ്യാം എന്ന വിഷയത്തില്‍ പരിശീലനം നല്‍കുന്ന സ്റ്റഡി ക്ലാസ്സുകള്‍ ഇന്ത്യയില്‍ ഉയര്‍ന്നുവരുന്ന കാലം വിദൂരമല്ലെന്ന് കവി മുരുകന്‍ കാട്ടാക്കട

ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ മാര്‍ച്ച് 04 മുതല്‍ കോട്ടയത്ത്

അക്ഷരനഗരിയില്‍ വായനയുടെ പുതുവസന്തമൊരുക്കി ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ ആരംഭിക്കുന്നു. 2020 2020 മാര്‍ച്ച് 04 മുതല്‍ 14 വരെ കോട്ടയം മാമ്മന്‍ മാപ്പിള ഹാളിലാണ് പുസ്തകമേള സംഘടിപ്പിച്ചിരിക്കുന്നത്.

പുസ്തകങ്ങളുടെയും വായനയുടെയും ലോകത്ത്…

മലയാളസാഹിത്യത്തിന്റെ ഉത്തരാധുനിക കാലഘട്ടത്തെ തന്റെ രചനാശൈലികളുടെ പ്രത്യേകതകള്‍ കൊണ്ട് വ്യക്തമായി രേഖപ്പെടുത്തിയിട്ടുള്ള ശ്രദ്ധിക്കപ്പെട്ട എഴുത്തുകാരില്‍ ഒരാളാണ് സി.വി.ബാലകൃഷ്ണന്‍. പതിനഞ്ചിലേറെ നോവലുകളും നിരവധി കഥകളും നോവല്ലെകളും…

സിസ്റ്റര്‍ ലൂസി കളപ്പുരയുടെ രണ്ടാമത്തെ അപ്പീലും വത്തിക്കാന്‍ തള്ളി

എഫ്.സി.സി. സന്യാസിനി സഭയില്‍നിന്നും പുറത്താക്കിയതിനെതിരെ സിസ്റ്റര്‍ ലൂസി കളപ്പുര നല്‍കിയ രണ്ടാമത്തെ അപ്പീലും വത്തിക്കാന്‍ തള്ളി. സഭാനടപടി നിര്‍ത്തിവെക്കണമെന്നും തന്റെ ഭാഗം കേള്‍ക്കണമെന്നും ആവശ്യപ്പെട്ടാണ് സിസ്റ്റര്‍ ലൂസി കളപ്പുര വീണ്ടും…

സരോജിനി നായിഡുവിന്റെ ചരമവാര്‍ഷികദിനം

സ്വാതന്ത്ര്യസമര സേനാനിയും ഭരണാധികാരിയുമായിരുന്ന സരോജിനി നായിഡു മികവുറ്റ കവയിത്രി കൂടിയായിരുന്നു. ഭാരത കോകിലം(ഇന്ത്യയുടെ വാനമ്പാടി) എന്നെല്ലാം അവരെ വിളിച്ചിരുന്നത് അനുപമമായ കവിത്വസിദ്ധിയുടെ പേരിലാണ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആദ്യത്തെ…

അധിവര്‍ഷദിനം

ഫെബ്രുവരി മാസത്തില്‍ 29 ദിവസം വരുന്നുവെങ്കില്‍ ആ 29-ാം ദിനത്തിന് അധിവര്‍ഷം എന്ന് പറയുന്നു . നാല് വര്‍ഷം കൂടുമ്പോള്‍ മാത്രമാണ് ഫെബ്രുവരി മാസത്തില്‍ 29 ദിവസം വരുന്നത്.

ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ സുൽത്താൻബത്തേരിയിൽ മാർച്ച് 2 മുതൽ

വായനക്കാരുടെ പ്രിയ പുസ്തകങ്ങളുമായി ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ സുൽത്താൻബത്തേരിയിൽ ആരംഭിക്കുന്നു. 2020 മാര്‍ച്ച് 2 മുതല്‍ മാര്‍ച്ച് 14 വരെ സുൽത്താൻബത്തേരിയിലുള്ള ജയാ ഹോട്ടലിൽ വച്ചാണ് പുസ്തകമേള സംഘടിപ്പിച്ചിരിക്കുന്നത്.

ശ്യാമമാധവത്തിലെ ആനന്ദകൃഷ്ണന്‍

കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ഉള്‍പ്പെടെ അനേകം പുരസ്‌കാരങ്ങള്‍ നേടിയതും ഇതിഹാസസമാനമായ കാവ്യമെന്ന് ജ്ഞാപീഠജേതാവായ കവി ഒ എന്‍ വി കുറുപ്പ് വിശേഷിപ്പിച്ച ശ്യാമമാധവം ഇപ്പോള്‍ കേരളത്തില്‍ മറ്റൊരു അവര്‍ഡ് വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.…

ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ തൃശ്ശൂരിൽ മാർച്ച് 2 മുതൽ

വായനക്കാരുടെ പ്രിയ പുസ്തകങ്ങളുമായി ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ തൃശ്ശൂരിൽ ആരംഭിക്കുന്നു. 2020 മാര്‍ച്ച് 1 മുതല്‍ മാര്‍ച്ച് 14 വരെ തൃശ്ശൂരിൽ പാണ്ടി സമൂഹമഠം ഹാൾ പഴയനടക്കാവിലാണ് പുസ്തകമേള സംഘടിപ്പിച്ചിരിക്കുന്നത്.

ദേശീയ ശാസ്ത്രദിനം

നോബല്‍ സമ്മാനം നേടിയ ആദ്യ ഇന്ത്യന്‍ ശാസ്ത്രജ്ഞനായ സി വി രാമന്‍ 1928 ഫെബ്രുവരി 28-നാണ് സമ്മാനാര്‍ഹമായ രാമന്‍ ഇഫക്റ്റ് കണ്ടെത്തിയത്. ആ ദിനത്തിന്റെ ഓര്‍മ്മ പുതുക്കാനായി ഫെബ്രുവരി 28 ഇന്ത്യയില്‍ ദേശീയ ശാസ്ത്ര ദിനമായി ആഘോഷിക്കപ്പെടുന്നു.

ബുദ്ധനും മഹാഭാരതവും തമ്മിലെന്ത്?

മഹാഭാരതത്തെക്കുറിച്ച് ഗൗരവമായി പഠിച്ചപണ്ഡിതരെല്ലാം ബുദ്ധധര്‍മ്മവും മഹാഭാരതവും തമ്മിലുള്ള വിനിമയങ്ങളെക്കുറിച്ച് പഠിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അശോകന്റെ നിഴല്‍വീണുകിടക്കുന്ന കഥാപാത്രമാണ് യുധിഷ്ഠിരന്‍ എന്ന് വെന്‍ഡി ഡോണിഗര്‍ പറയുന്നുണ്ട്.…

കെ. എൻ പ്രശാന്തിന്റെ ‘പൂതപ്പാനി’ക്ക് ഡോ. പി കെ രാജൻ സ്മാരക സാഹിത്യ പുരസ്‌കാരം .

കണ്ണൂർ സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ. പി കെ രാജൻ സ്മരണയ്ക്കായി മലയാള വിഭാഗം ഏർപ്പെടുത്തിയ സാഹിത്യ പുരസ്‌കാരം കെ എൻ പ്രശാന്തിന്‌ ലഭിച്ചു. ഡി സി ബുക്ക്സ് പ്രസിദ്ധീകരണമായ 'പച്ചക്കുതിര' മാസികയിൽ 2019 നവംബർ ലക്കത്തിൽ പ്രസിദ്ധീകരിച്ച…

ചന്ദ്രശേഖര്‍ ആസാദിന്റെ ചരമവാര്‍ഷികദിനം

ഇന്ത്യന്‍ വിപ്ലവകാരികളില്‍ പ്രമുഖനായിരുന്ന ചന്ദ്രശേഖര്‍ ആസാദ് 1906 ജൂലൈ 23-ന് മദ്ധ്യപ്രദേശിലെ ത്സാബുവ ജില്ലയില്‍ ജനിച്ചു. പതിനാലാം വയസ്സില്‍ വീടിനു തൊട്ടടുത്തുള്ള ഒരു ഗ്രാമീണപാഠശാലയിലായിരുന്നു ചന്ദ്രശേഖറിന്റെ പ്രാഥമിക വിദ്യാഭ്യാസം.…