DCBOOKS
Malayalam News Literature Website

Author In Focus- സാറാ ജോസഫ്

മലയാളത്തിലെ ശ്രദ്ധേയ എഴുത്തുകാരുടെ രചനകളെ വീണ്ടും ഓര്‍ത്തെടുക്കാനും അവരുടെ കൃതികള്‍ വായനക്കാര്‍ക്ക് വായിച്ചാസ്വദിക്കുവാനും ഡി സി ബുക്‌സ് ഒരുക്കുന്ന പുതിയ പദ്ധതിയാണ് Author In Focus. രണ്ടാഴ്ച നീളുന്ന സമയത്ത് എഴുത്തുകാരുടെ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച കൃതികള്‍ പ്രത്യേക ഇളവില്‍ സ്വന്തമാക്കുന്നതിനും ഒപ്പം അവരുടെ സമൃദ്ധമായ സാഹിത്യജീവിതത്തെക്കുറിച്ച് വായിച്ചറിയുന്നതിനും അവസരമൊരുങ്ങുന്നു.

മലയാളത്തിലെ സ്ത്രീ എഴുത്തുകാരില്‍ ശ്രദ്ധേയയായ സാറാ ജോസഫാണ് വരുന്ന രണ്ടാഴ്ചകളില്‍ Author In Focus ആകുന്നത്. സാറാ ജോസഫിന്റെ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച കാടിന്റെ സംഗീതം, ആരു നീ?, ബുധിനി, എന്റെ പ്രിയപ്പെട്ട കഥകള്‍( സാറാ ജോസഫ്) എന്നിവ വാങ്ങുന്നതിനും അവയെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനും ഈ ദിവസങ്ങള്‍ വായനക്കാര്‍ക്ക് പ്രയോജനപ്പെടുത്താം. കൂടാതെ ഡി സി ബുക്‌സ് വെബ്‌സൈറ്റില്‍ സാറാ ജോസഫ് എഴുതുന്ന ലേഖനങ്ങള്‍, സാറാ ജോസഫുമായി പ്രമുഖ എഴുത്തുകാര്‍ നടത്തുന്ന അഭിമുഖങ്ങള്‍, സാറാ ജോസഫിന്റെ പുസ്തകങ്ങളുമായി ബന്ധപ്പെട്ട ആസ്വാദകക്കുറിപ്പുകള്‍ തുടങ്ങി നിരവധി ലേഖനങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെയ്യുന്നുണ്ട്.

കേരളത്തിലുടനീളമുള്ള ഡി സി ബുക്‌സ്- കറന്റ് ബുക്‌സ് ശാഖകളില്‍ നിന്ന് വായനക്കാര്‍ക്ക് പുസ്തകങ്ങള്‍ സ്വന്തമാക്കാം. ഒപ്പം ഡി സി ബുക്‌സിന്റെ സോഷ്യല്‍ മീഡിയ പേജുകളും വെബ്‌സൈറ്റും ഡി സി ബുക്‌സ് ഓണ്‍ലൈന്‍ ബുക്ക്‌സ്‌റ്റോറും സന്ദര്‍ശിക്കൂ.

Comments are closed.