DCBOOKS
Malayalam News Literature Website

ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ തൃപ്പൂണിത്തുറയില്‍ ഫെബ്രുവരി 28 മുതല്‍

വായനക്കാരുടെ പ്രിയ പുസ്തകങ്ങളുമായി ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ തൃപ്പൂണിത്തുറയില്‍ ആരംഭിക്കുന്നു. 2020 ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 07 വരെ തൃപ്പൂണിത്തുറ സ്റ്റാച്യു ജങ്ഷനിലുള്ള ലായം കൂത്തമ്പലത്തിലാണ് പുസ്തകമേള സംഘടിപ്പിച്ചിരിക്കുന്നത്.

നരച്ച കോട്ടയുടെ കാവല്‍ക്കാരി

ഭ്രാന്ത് അഥവാ ഉന്മാദം സ്ത്രീക്ക് ഒരു മോചനവും സ്വാതന്ത്ര്യവും നല്‍കുന്നു എന്ന പ്രഖ്യാപനത്തോടെ മലയാള സാഹിത്യത്തിലേക്ക് ഒരു നോവല്‍ കടന്നുവന്നിരിക്കുന്നു. സഹീറാ തങ്ങള്‍ വിശുദ്ധ സഖിമാര്‍ എന്ന പേരിലെഴുതിയ ആ നോവലിലൂടെ പേരിടാത്ത തന്റെ നായികയിലൂടെ,…

സംവിധായകന്‍ പവിത്രന്റെ ചരമവാര്‍ഷികദിനം

മലയാള ചലച്ചിത്ര സംവിധായകനും, സംഗീതജ്ഞനുമായിരുന്ന പവിത്രന്‍ തൃശൂര്‍ ജില്ലയില്‍ കുന്നംകുളത്തിനടുത്ത് കണ്ടാണിശ്ശേരിയില്‍ 1950 ജൂണ്‍ 1-ന് ജനിച്ചു. അടിയന്തരാവസ്ഥക്കാലത്ത് പി.എ.ബക്കറുടെ കബനീനദി ചുവന്നപ്പോള്‍ എന്ന ചിത്രം നിര്‍മിച്ചു. യാരോ ഒരാള്‍…

ശ്യാമമാധവത്തിന് പൂന്താനം പുരസ്‌കാരം നല്‍കിയതിനെതിരെ വി.എച്ച്.പി

പൂന്താനം ദിനാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ഏര്‍പ്പെടുത്തിയ ജ്ഞാനപ്പാന പുരസ്‌കാരം പ്രഭാവര്‍മ്മയുടെ ശ്യാമമാധവം എന്ന കവിതാസമാഹാരത്തിന് നല്‍കിയതില്‍ വിമര്‍ശനവുമായി വിശ്വഹിന്ദു പരിഷത്ത്. ശ്രീകൃഷ്ണനെ ആരാധിക്കുന്ന ഹൈന്ദവ…

കാലങ്ങള്‍ പിന്നിട്ട ‘പാത്തുമ്മായുടെ ആട്’

ആ അജസുന്ദരി വന്നത് ഒരു കാക്കയേയും വഹിച്ചുകൊണ്ടാണ്. കാക്ക ബഷീറിനെ ചെരിഞ്ഞു നോക്കുകയാണ്. ഇതിനു മുമ്പ് കണ്ട് പരിചയം ഇല്ലല്ലോ എന്ന മട്ടില്‍. ഇതിനെന്താണ് ഇവിടെ അവകാശം എന്ന മട്ടില്‍ കോഴികള്‍ ആടിനെ നോക്കുകയാണ്. കാക്കയാവട്ടെ അതൊന്നും മൈന്റ്…

ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ കണ്ണൂരില്‍ മാര്‍ച്ച് ഒന്നു മുതല്‍

വായനയുടെ വസന്തം തീര്‍ക്കാനൊരുങ്ങി കണ്ണൂരില്‍ ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ ആരംഭിക്കുന്നു. മാര്‍ച്ച് 01 മുതല്‍ 15 വരെ കണ്ണൂര്‍ മഹാത്മാഗാന്ധി മന്ദിരത്തിലാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.

പ്രൊഫ.സി.ജി.രാജഗോപാലിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം

കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2019-ലെ വിവര്‍ത്തനത്തിനുള്ള അവാര്‍ഡ് പ്രൊഫ.സി.ജി.രാജഗോപാലിന്. തുളസീദാസിന്റെ ഹിന്ദി കൃതിയായ ശ്രീരാമചരിതമാനസം മലയാളത്തില്‍ വിവര്‍ത്തനം ചെയ്തതിനാണിത്. ശ്രീരാമചരിതമാനസം എന്നാണ് പദ്യത്തില്‍തന്നെയുള്ള…

അനീതിക്കെതിരെ കൂവുന്ന പൂവന്‍കോഴി…!

രാജ്യത്ത് അക്രമണങ്ങള്‍ നടക്കുമ്പോള്‍ രാഷ്ടീയത്തെ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്ന വായനകളും, അതിനെ കുറിച്ചുള്ള ചര്‍ച്ചയും നീതിയുക്തമായൊരു പ്രതിഷേധമാണ്. ഉണ്ണി ആര്‍ എഴുതിയ 'പ്രതി പൂവന്‍കോഴി' എന്ന പുസ്തകം സമകാലിക പൊളിറ്റിക്കല്‍ സറ്റയറാണ്.

പി.ഭാസ്‌കരന്റെ ചരമവാര്‍ഷികദിനം

മലയാളത്തിലെ പ്രശസ്ത കവിയും ഗാനരചയിതാവുമായിരുന്നു പി.ഭാസ്‌കരന്‍. ഗാനരചയിതാവ്, ചലച്ചിത്രസംവിധായകന്‍, ചലച്ചിത്രനടന്‍, ആകാശവാണി പ്രൊഡ്യൂസര്‍, സ്വാതന്ത്ര്യ സമര സേനാനി, ആദ്യകാല കമ്യൂണിസ്റ്റ് പ്രവര്‍ത്തകന്‍, പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളിലും…

മണ്ണിന്റെ കഥ മനുഷ്യന്റെയും

ഒരിക്കല്‍ ജീവിക്കാന്‍ വേണ്ടി നമ്മുടേതെന്നു പറയുന്നവയെല്ലാം ഓരോ ഭാണ്ഡങ്ങളാക്കി മറ്റൊരു നാട്ടിലേക്ക് യാത്രയാകുന്നതിനെപ്പറ്റി എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ. ഉണ്ടായിരിക്കില്ല. ഒരുപക്ഷെ നമ്മളെല്ലാം വാര്‍ത്തകളിലും മറ്റും കണ്ടിട്ടുണ്ടാകും.

‘ഒരു പാഠമല്ല, ഒരു പാരമ്പര്യമാണ് മഹാഭാരതം’

മഹാഭാരതം ഒരു പാഠമല്ല ഒരു പാരമ്പര്യമാണെന്ന് വ്യക്തമാക്കി പ്രഭാഷകനും എഴുത്തുകാരനുമായ സുനില്‍ പി.ഇളയിടം. ദീര്‍ഘകാലത്തെ പ്രവാഹത്തിലൂടെ പല രൂപങ്ങളില്‍ പ്രവഹിക്കുകയും പല രൂപങ്ങളിലേക്ക് സംക്രമിക്കുകയും ചെയ്ത ഒരു വിപുല പാരമ്പര്യമാണ് മഹാഭാരതമെന്നും…

ഡി.വിനയചന്ദ്രന്‍ ഫൗണ്ടേഷന്‍ കവിതാപുരസ്‌കാരം നൗഷാദ് പത്തനാപുരത്തിന് സമ്മാനിച്ചു

ഡി.വിനയചന്ദ്രന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ 2020-ലെ കവിതാപുരസ്‌കാരം നൗഷാദ് പത്തനാപുരത്തിന് സമ്മാനിച്ചു.

മഹാഭാരതം: സാംസ്‌കാരികചരിത്രം; പ്രീബുക്കിങ് ഫെബ്രുവരി 29 വരെ

ഇതുവരെ ഉണ്ടായിട്ടുള്ള മഹാഭാരതപഠനങ്ങള്‍ വിലയിരുത്തി സമകാലിക ചരിത്രസന്ദര്‍ഭത്തില്‍ മഹാഭാരതത്തെ പ്രതിഷ്ഠിക്കുന്ന മഹാഭാരതം: സാംസ്‌കാരികപഠനം ഇപ്പോള്‍ മുന്‍കൂര്‍ ബുക്ക് ചെയ്ത് വായനക്കാര്‍ക്ക് സ്വന്തമാക്കാം

മനുഷ്യന്‍ എന്ന മഹാരഹസ്യത്തെ തിരിച്ചറിയുമ്പോള്‍…

ജീവനും രോഗങ്ങളും മരണവും തിക്കിത്തിരക്കി നെട്ടോട്ടമോടുന്ന ആശുപത്രിയെന്ന തെരുവില്‍ ട്രാഫിക് പൊലീസുകാരന്റെ പണി ചെയ്തു തളര്‍ന്ന് വശംകെട്ട്, വീട്ടിലെത്തിയാലും വിശ്രമമില്ലാതെ വീണ്ടും മറ്റൊരു തെരുവിനെ കാര്‍ പോര്‍ച്ചിലും ഉമ്മറത്തും സൃഷ്ടിച്ച്…

പി.ഭാസ്‌കരന്‍ പുരസ്‌കാരം കെ.ജയകുമാറിന്

പി.ഭാസ്‌കരന്‍ മാസ്റ്റര്‍ അനുസ്മരണ സമിതിയുടെ പി.ഭാസ്‌കരന്‍ പുരസ്‌കാരം മലയാള സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലറും ഗാനരചയിതാവുമായ ജെ.ജയകുമാറിന്. 50,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം

സ്റ്റീവ് ജോബ്‌സിന്റെ ജന്മവാര്‍ഷികദിനം

മള്‍ട്ടിനാഷണല്‍ കമ്പനിയായ ആപ്പിള്‍ ഇന്‍കോര്‍പ്പറേറ്റഡിന്റെ സഹസ്ഥാപകനും മുന്‍ സി.ഇ.ഒയുമാണ് സ്റ്റീവന്‍ പോള്‍ ജോബ്‌സ് എന്ന സ്റ്റീവ് ജോബ്‌സ്. 1955 ഫെബ്രുവരി 24-ന് സാന്‍ഫ്രാന്‍സിസ്‌കോയിലായിരുന്നു ജനനം. പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ എന്ന ആശയം…

എം.കൃഷ്ണന്‍ നായരുടെ ചരമവാര്‍ഷികദിനം

സാഹിത്യ വിമര്‍ശകനായിരുന്ന എം.കൃഷ്ണന്‍ നായര്‍ തിരുവനന്തപുരത്ത് വി.കെ മാധവന്‍ പിള്ളയുടെയും ശാരദാമ്മയുടെയും മകനായി 1923 മാര്‍ച്ച് 3-ന് ജനിച്ചു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ നിന്ന് മലയാളത്തില്‍ ബിരുദാനന്തര ബിരുദം നേടിയശേഷം കോളെജ്…

‘സര്‍ക്കാരിനെ പ്രണയിച്ച് വിവാഹം കഴിക്കാന്‍ ബിരുദം കഴിഞ്ഞ വധൂവരന്മാരെ ആവശ്യമുണ്ട്’

കൗമാരത്തില്‍ മുഴുവന്‍ തീവ്രമായി പ്രണയിച്ച്, യൗവനത്തില്‍ വിവാഹിതരായി, യൗവനയുക്തമായ മുപ്പതു വര്‍ഷങ്ങള്‍ സ്വയം സമര്‍പ്പിക്കാന്‍ തയ്യാറുള്ള ബിരുദം കഴിഞ്ഞ യുവതീയുവാക്കളെ ജാതി-മത-വര്‍ഗവര്‍ണ്ണവ്യത്യാസമില്ലാതെ വിവാഹം കഴിക്കാന്‍ സര്‍ക്കാരിന്…

യാത്രയെ ചരിത്രപഠനമാക്കുന്ന ഒരു അപൂര്‍വ്വപുസ്തകം

ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്താണ് ഈ പുസ്തകത്തില്‍ പ്രതിപാദിക്കുന്ന പല യാത്രകളുടേയും തുടക്കം. അന്നേ കണ്ടുവരുന്ന ഫാഷിസത്തിലേക്കുള്ള ഭരണകൂട ചുവടുവെപ്പുകള്‍ ഇതില്‍ പലയിടത്തും അടയാളപ്പെട്ടുകിടക്കുന്നത് യാദച്ഛികമാവാന്‍ തരമില്ല

അപകടത്തിന്റെ ഉത്തരവാദികള്‍ ഉറങ്ങിയവരോ ഉറക്കം തൂങ്ങുന്നവരോ?

ഈ വിഷയത്തില്‍ അറിവുള്ളവരാണ് അന്വേഷണം നടത്തുന്നത്. പക്ഷെ നമ്മുടെ കാര്യത്തില്‍ അത്ര നിര്‍ബന്ധബുദ്ധി ഒന്നും നമുക്കില്ല. ഒരപകടം ഉണ്ടായാല്‍ ഉടന്‍ തന്നെ ആരെങ്കിലും ഒരാളെ ഉത്തരവാദിയായി കണ്ടെത്തുക എന്നതാണ് സമൂഹത്തിന്റെ പ്രധാന ലക്ഷ്യം, പറ്റിയാല്‍…

മൗലാന അബുല്‍ കലാം ആസാദിന്റെ ചരമവാര്‍ഷികദിനം

സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രിയും ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ സമുന്നത നേതാവുമായിരുന്നു മൗലാന അബുല്‍ കലാം ആസാദ്. 1888 നവംബര്‍ 11-ന് മക്കയിലാണ് അബുല്‍ കലാം ആസാദ് ജനിച്ചത്. അബുല്‍കലാം ഗുലാം മുഹ്‌യുദ്ദീന്‍ എന്നാണ്…

അന്താരാഷ്ട്ര മാതൃഭാഷാദിനം

ലോകത്തുള്ള ഏഴായിരത്തോളം ഭാഷകളില്‍ പകുതിയോളം ഇന്ന് നാമാവശേഷമായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ ദുരവസ്ഥയില്‍നിന്നുള്ള മോചനം ലക്ഷ്യമാക്കി, ലോകത്തിലെ മാതൃഭാഷകള്‍ പ്രത്യേകിച്ച് ന്യൂനപക്ഷത്തിന്റെ ഭാഷകള്‍ അംഗീകരിക്കുന്നതിനും…

ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ ആലപ്പുഴയില്‍ മാര്‍ച്ച് 15 വരെ

വായനക്കാരുടെ പ്രിയ പുസ്തകങ്ങളുമായി ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ ആലപ്പുഴയില്‍ മാര്‍ച്ച് 15 വരെ തുടരും. ആലപ്പുഴ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിനു സമീപമുള്ള( ബോട്ട് ജെട്ടി റോഡ്) ഡി സി ബുക്‌സ് ശാഖയിലാണ് ബുക്ക് ഫെയര്‍ സംഘടിപ്പിച്ചിരിക്കുന്നത്.

ശിവരാത്രി മാഹാത്മ്യം- അറിയേണ്ടതെല്ലാം

കുംഭമാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമാണ് ശിവരാത്രി ആഘോഷിക്കുന്നത്. ശിവരാത്രി വ്രതം അനുഷ്ഠിക്കുന്നതു മൂലം ഒരു വ്യക്തിയുടെ സകല പാപങ്ങളും നശിക്കും എന്നാണ് വിശ്വാസം.