DCBOOKS
Malayalam News Literature Website

പി.ഭാസ്‌കരന്‍ പുരസ്‌കാരം കെ.ജയകുമാറിന്

കോഴിക്കോട്: പി.ഭാസ്‌കരന്‍ മാസ്റ്റര്‍ അനുസ്മരണ സമിതിയുടെ പി.ഭാസ്‌കരന്‍ പുരസ്‌കാരം മലയാള സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലറും ഗാനരചയിതാവുമായ ജെ.ജയകുമാറിന്. 50,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കോഴിക്കോട് കെ.പി.കേശവമേനോന്‍ ഹാളില്‍ ഫെബ്രുവരി 25-ാം തീയതി വൈകിട്ട് 5.30ന് മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ എം.ടി.വാസുദേവന്‍ നായര്‍ പുരസ്‌കാരം സമ്മാനിക്കും. കഥാകൃത്ത് വി.ആര്‍. സുധീഷ് പി.ഭാസ്‌കരനെ അനുസ്മരിക്കും.

Comments are closed.