DCBOOKS
Malayalam News Literature Website

വി മധുസൂദനന്‍നായരും ശശി തരൂരൂം കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം ഏറ്റുവാങ്ങി

കവി വി മധുസുദനന്‍  നായരും ശശിതരൂരും കേന്ദ്രസാഹിത്യപുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ സാഹിത്യ അക്കാദമി പ്രസിഡണ്ട് ചന്ദ്രശേഖര കമ്പാര്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. വി മധുസൂദനന്‍ നായരുടെ അച്ഛന്‍ പിറന്ന വീട് എന്ന പുസ്തകമാണ്   കേന്ദ്രസാഹിത്യപുരസ്‌കാരത്തിന് അര്‍ഹമായത്.  ഇറ ഓഫ്് ഡാര്‍ക്ക്‌നസ് എന്ന പുസ്തകമാണ് ശശി തരൂരിന് പുരസ്‌കാരം നേടിക്കൊടുത്തത്.

മണ്ണും വെള്ളവും ആകാശവും അന്യമായ നഗരത്തില്‍ കഴിയുന്ന അച്ഛനും മകളുമാണ് വി.മധുസൂദനന്‍ നായര്‍ രചിച്ച അച്ഛന്‍ പിറന്ന വീട് എന്ന കവിതയിലെ പ്രമേയം.

ബ്രിട്ടീഷ് കോളോണിയലിസത്തിന്റ ഇന്ത്യന്‍ അനുഭവങ്ങളെ തലനാരിഴ കീറി പരിശോധിക്കുന്ന ചരിത്രപഠനമാണ് ശശി തരൂരിന്റെ An Era of Darkness: The British Empire in India എന്ന കൃതി. ഈ പുസ്തകത്തിന്റെ മലയാളം പരിഭാഷ ഇരുളടഞ്ഞ കാലം- ബ്രിട്ടീഷ് സാമ്രാജ്യം ഇന്ത്യയോടു ചെയ്തത് എന്ന പേരില്‍ ഡി സി ബുക്സ് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

Comments are closed.