DCBOOKS
Malayalam News Literature Website

കാതോലിക്കേറ്റ് കോളേജില്‍ വായനാവാരാഘോഷം

പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് മലയാളം ബിരുദാനന്തരബിരുദ ഗവേഷണ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന വായനവാരാഘോഷ പരിപാടികളുടെ ഉദ്ഘാടനം പ്രൊഫ.കെ രാജേഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ.മാത്യു പി. ജോസഫ് മുഖ്യസന്ദേശം നല്‍കി. ഡോ. അനു പടിയറ അധ്യക്ഷയായിരുന്നു.

ബിന്‍സി പി.ജെ, ആര്യാ ആര്‍. നായര്‍, ജയ്‌നി പണിക്കര്‍, സുജിത്ത് കെ.എസ്, സൂര്യ എസ്. നായര്‍, ബിജി പി. ജോണ്‍ എന്നിവര്‍ പരിപാടിയില്‍ സംസാരിച്ചു.

Comments are closed.