DCBOOKS
Malayalam News Literature Website

ജോസഫ് അന്നംകുട്ടി ജോസിനോട് സംസാരിക്കാന്‍ നിങ്ങള്‍ക്കും അവസരം

റേഡിയോ ജോക്കിയായും അഭിനേതാവായും എഴുത്തുകാരനായും സമൂഹമാധ്യമങ്ങളില്‍ യുവജനങ്ങളുടെ ഹരമായി മാറിയ ജോസഫ് അന്നംകുട്ടി ജോസിനൊപ്പം സമയം ചെലവഴിക്കാനും സംസാരിക്കാനും വായനക്കാര്‍ക്ക് അവസരം ഒരുക്കുന്നു. ജോസഫ് അന്നംകുട്ടിയുടെ ഏറ്റവും പുതിയ കൃതി ദൈവത്തിന്റെ ചാരന്മാര്‍ ഇ-ബുക്ക് ആയി വാങ്ങിക്കുന്നവര്‍ക്കാണ് ഈ സുവര്‍ണ്ണാവസരം.

ഇ-ബുക്ക് വാങ്ങുന്ന തിരഞ്ഞെടുക്കപ്പെടുന്ന പത്ത് ഭാഗ്യശാലികള്‍ക്കാണ് ഈ അവസരം. കൂടാതെ, തെരഞ്ഞെടുക്കപ്പെടുന്ന മറ്റ് 25 ഭാഗ്യശാലികള്‍ക്ക് അന്നംകുട്ടിയില്‍ നിന്നും ആശംസാസന്ദേശകാര്‍ഡുകളും ലഭിക്കുന്നു.

ഏപ്രില്‍ രണ്ട് മുതല്‍ ഏപ്രില്‍ പത്താം തീയതി വരെ ഇ-ബുക്ക് വാങ്ങുന്നവരില്‍ നിന്ന് നറുക്കെടുപ്പിലൂടെയാണ് ഭാഗ്യശാലികളെ തിരഞ്ഞെടുക്കുന്നത്. ദൈവത്തിന്റെ ചാരന്മാര്‍ ഇ-ബുക്ക് ആയി വാങ്ങിക്കുന്നവര്‍ digitalbooks@dcbooks.com എന്ന മെയില്‍ ഐഡിയിലേക്ക് ഓര്‍ഡര്‍ നമ്പരുകള്‍ അയച്ചുതരേണ്ടതാണ്.

Buy e-book: http://ebooks.dcbooks.com/daivathinte-charanmar

Comments are closed.