DCBOOKS
Malayalam News Literature Website

ചിത്ര-ശില്പകലാ ക്യാമ്പ് വാഗമണ്ണില്‍

കോട്ടയം: ചിത്ര-ശില്പകലകളില്‍ പ്രാവീണ്യമുള്ള വിദ്യാര്‍ത്ഥികള്‍ക്കായി നാല് ദിവസത്തെ ചിത്ര-ശില്പകലാ ക്യാമ്പ് വാഗമണ്ണില്‍ ഏപ്രില്‍ 11 മുതല്‍ 14 വരെ തീയതികളില്‍ നടത്തുന്നു. കോട്ടയം ഡി സി ഓഡിറ്റോറിയത്തില്‍ ഏപ്രില്‍ 6-ാം തീയതി നടത്തുന്ന ചിത്ര-ശില്പകലാ കളരിയില്‍നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 30 പ്ലസ്ടു/അവസാനവര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്കാണ് ക്യാമ്പില്‍ പ്രവേശനം ലഭിക്കുക.

ഡി സി കിഴക്കേമുറി ഫൗണ്ടേഷന്‍ നടത്തുന്ന ക്യാമ്പ് പൂര്‍ണ്ണമായും സൗജന്യമാണ്.ഏപ്രില്‍ 6-ാം തീയതിയിലെ പ്രവേശനകളരിയിലേക്കുള്ള രജിസ്‌ട്രേഷന് 9946109616, 9846133338 എന്നീ നമ്പരുകളില്‍ ഏപ്രില്‍ രണ്ടാം തീയതിക്കു മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

Comments are closed.