DCBOOKS
Malayalam News Literature Website

ബോളിവുഡ് നടി ഷമ്മി അന്തരിച്ചു

പ്രശസ്ത ബോളിവുഡ് നടി ഷമ്മി (89) അന്തരിച്ചു. ചൊവ്വാഴ്ച മുംബയില്‍ വച്ചായിരുന്നു അന്ത്യം. നൂറിലധികം ചിത്രങ്ങളിലും സീരിയലുകളിലും മികച്ച വേഷങ്ങള്‍ ഷമ്മി അവതരിപ്പിച്ചിട്ടുണ്ട്. ബിഗ് ബി അമിതാഭ് ബച്ചനാണ് പ്രിയനടിയുടെ മരണവാര്‍ത്ത ട്വിറ്ററിലൂടെ ആദ്യം അറിയിച്ചത്. ഷമ്മി ആന്റി എന്നാണ് ബച്ചന്‍ അഭിസംബോധന ചെയ്തത്. തന്റെ പ്രിയ കുടുംബ സുഹൃത്ത് വിട്ടു പിരിഞ്ഞിരിക്കുന്നു എന്നാണ് ബച്ചന്‍ ട്വീറ്റ് ചെയ്തത്.

നര്‍ഗീസ് റബാഡി എന്നാണ് ഷമ്മിയുടെ മുഴുവന്‍ പേര്. ജബ് ജബ് ഫൂല്‍ ഖിലേ, ഉപ്കാര്‍, ഇഷാര, ഹാഫ് ടിക്കറ്റ് എന്നീ ചിത്രങ്ങളിലൂടെയാണ് ഷമ്മി ബോളിവുഡില്‍ ചുവടുറപ്പിച്ചത്.

ഹാസ്യപ്രധാനമായ കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പ്രത്യേക മികവ് കാട്ടിയിരുന്ന താരമായിരുന്നു ഷമ്മി.

 

Comments are closed.