DCBOOKS
Malayalam News Literature Website

യൂട്യൂബില്‍ ട്രെന്‍ഡിങ്ങായി പ്രതി പൂവന്‍കോഴിയുടെ ട്രെയിലര്‍

പ്രശസ്ത കഥാകൃത്ത് ഉണ്ണി ആറിന്റെ തിരക്കഥയില്‍ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രതി പൂവന്‍കോഴിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ട്രെയിലര്‍ റിലീസ് ചെയ്തത്. ഇന്നലെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലര്‍ ഇപ്പോള്‍ യൂട്യൂബിലെ ട്രെന്‍ഡിങ്ങ് പട്ടികയിലാണ്.

ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിന് ശേഷം മഞ്ജു വാര്യരും റോഷന്‍ ആന്‍ഡ്രൂസും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് പ്രതി പൂവന്‍കോഴി. മാധുരി എന്ന കഥാപാത്രമായാണ് മഞ്ജു ചിത്രത്തില്‍ എത്തുന്നത്. റോഷന്‍ ആന്‍ഡ്രൂസും ചിത്രത്തില്‍ ഒരു സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. അനുശ്രീ, സൈജു കുറുപ്പ്, അലന്‍സിയര്‍, എസ്.പി.ശ്രീകുമാര്‍, ഗ്രേസ് ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങള്‍.

ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജി. ബാലമുരുകന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് ഗോപി സുന്ദറാണ്. ഡിസംബര്‍ 20-ന് പ്രതി പൂവന്‍കോഴി തീയറ്ററുകളില്‍ എത്തും.

Comments are closed.